Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, October 22, 2010

രാസ പൌര്‍ണ്ണമി

രാധേകൃഷ്ണാ 
രാസ പൌര്‍ണ്ണമി 
പൌര്‍ണ്ണമി ...
പൂര്‍ണ്ണ ചന്ദ്രന്‍  അഴകേറിയതു..
എല്ലാരെയും മയക്കുന്നത്...
മനസ്സിനെ  സുഖമായി തലോടുന്നത്.
ജീവരാശികള്‍ക്ക് ഭോഗം നല്‍കുന്നത്..
കവിയും  ആസ്വദിക്കുന്നത്...
നാസ്തീകനും അനുഭവിക്കുന്നത്..
ശാസ്ത്രജ്ഞനും കാണുന്നത്...
ജ്ഞാനിയെയും വശീകരിക്കുന്നത്...
മാസത്തില്‍ ഒരു പൌര്‍ണ്ണമി...
എന്നാലും സുന്ദരമായത്..
എന്നാല്‍ ശരത്കാല പൌര്‍ണ്ണമി വളരെ വിശേഷപ്പെട്ടത്!
ഈ പൌര്‍ണ്ണമിയിലത്രെ  രാത്രിയുടെ ആരംഭത്തില്‍ 
നമ്മുടെ കണ്ണന്‍ വൃന്ദാവനത്തില്‍ സകല അലങ്കാരങ്ങളോട് 
കൂടി വന്നു ഓടക്കുഴല്‍ വിളിച്ചത്!
 ഈ ശരത് കാല പൌര്‍ണ്ണമിക്കു വേണ്ടിയാണ് ഗോപികള്‍
ധനു മാസത്തില്‍ കാര്‍ത്യായനി വ്രതം നോറ്റതു!
ഈ രസമയമായ പൌര്‍ണ്ണമിയില്‍ കൃഷ്ണന്‍
വൃന്ദാവനത്തില്‍ പ്രവേശിച്ചപ്പോള്‍ ചന്ദ്രന്‍ 
ഭഗവാന്‍റെ തിരുവടികളില്‍ ശരണാഗതി ചെയ്തത്!
 
മുത്തു പോലത്തെ ഈ പൌര്‍ണ്ണമിയിലാണ് 
കൃഷ്ണന്‍ ഗോപികളെ മയക്കാന്‍ ആനന്ദമായി
കുഴല്‍ വിളിച്ചത്!
ഈ ലീലാ പൌര്‍ണ്ണമിയിലാണ് തന്‍റെ ഹൃദയ ചോരനായ
കണ്ണന് രാധ സ്വയം മറന്നു തന്നെ  അര്‍പ്പിച്ചത്!
ഈ  പുണ്യ പൌര്‍ണ്ണമിയിലാണ് ഗോപസ്ത്രീകള്‍ 
തങ്ങളുടെ ഗൃഹങ്ങളെ ഉപേക്ഷിച്ചു, ബന്ധുക്കളെയും
വലിച്ചെറിഞ്ഞു  രാത്രിയില്‍ ആനന്ദത്തോടെ
വൃന്ദാവനത്തില്‍ പ്രവേശിച്ചത്‌!

ഈ അത്ഭുത പൌര്‍ണ്ണമിയിലത്രേ ഗോപികളുടെ കൂടെ
രാധയും കണ്ണനും രാസലീലയാടാന്‍ തീരുമാനിച്ചത്!

ഈ അമൃത പൌര്‍ണ്ണമിയിലത്രേ കൃഷ്ണന്‍ ഗോപികളുടെ
കൂടെ യമുനയില്‍ ഉള്ളം കുളിരെ ജലക്രീഡ ചെയ്തത്!
ഈ  പ്രേമ പൌര്‍ണ്ണമിയിലത്രേ, ഗോപികള്‍ അഹംഭാവത്തില്‍
കൃഷ്ണനെ നഷ്ടപ്പെട്ടു, വൃന്ദാവനത്തില്‍ പരിതപിച്ചത്‌!
 ഈ വിരഹ പൌര്‍ണ്ണമിയിലത്രേ ഗോപികള്‍ രാധികയുടെ
തിരുവടികളില്‍ ശരണാഗതി ചെയ്തത്!

ഈ  വൃന്ദാവന പൌര്‍ണ്ണമിയിലത്രെ രാധിക
കൃഷ്ണനെ വിട്ടു പിരിഞ്ഞു ഗോപികലോടു കൂടി 
ഗോപികാ ഗീതം പാടിയത്!
ഈ ആനന്ദപൌര്‍ണ്ണമിയിലത്രേ ഗോപികളുടെ 
ഭക്തിയും രാധയുടെ കൃഷ്ണ പ്രേമയും
ദേവന്മാരേയും ലോകത്തെയും വശീകരിച്ചത്!
ഈ കൃഷ്ണലീലാ പൌര്‍ണ്ണമിയിലത്രെ 
സുന്ദരന്‍ കൃഷ്ണന്‍ ഗോപികളുടെ പ്രേമയ്ക്ക്ക്
സ്വയം നല്‍കിയത്!
 ഈ നര്‍ത്തന പൌര്‍ണ്ണമിയിലത്രേ കൃഷ്ണന്‍ 
ഓരോ ഗോപിക്കും ഓരോ കണ്ണനായി പല അവതാരം
എടുത്തു അവരുടെ ഇഷ്ടത്തിനൊത്ത് ആടിയത്!
ഈ   പുണ്യ പൌര്‍ണ്ണമിയിലത്രേ കണ്ണന്‍ 
രാധയ്ക്കു തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചത്!
ഈ  പിടിവാശി പൌര്‍ണ്ണമിയിലത്രേ രാധികയുടെ 
സൌന്ദര്യത്തിനും കടക്കാന്‍ നോട്ടത്തിനും മുന്നില്‍ 
കൃഷ്ണന്‍ താനേ തോറ്റു കൊടുത്തത്!

ഈ രഹസ്യ പൌര്‍ണ്ണമിയിലത്രേ കണ്ണന്‍
ഗോപികളുടെ വേഷത്തില്‍ അവരുടെ വീട്ടില്‍
ഗോപര്‍കളുടെ കൂടെ ഇരുന്നത്!

ഇനിയും എന്തൊക്കെയോ ഉണ്ട്‌!
 അതൊക്കെ പരമ രഹസ്യം...
ഉന്നതമായ പ്രേമ ഭക്തി ഉള്ളവര്‍ മാത്രമേ
അതിനു അധികാരികളാവുന്നുള്ളൂ. 

നിനക്കു ആ അര്‍ഹത ലഭിക്കാന്‍ ഈ ഭക്തി
പൌര്‍ണ്ണമി മുതല്‍ വിടാതെ പ്രേമനാമമായ
'രാധേകൃഷ്ണ' കോരി കോരി കുടിക്കു!

അങ്ങനെ ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഒരു
ശരത്കാല പൌര്‍ണ്ണമിയില്‍  നീയും ഞാനും
രാധയും കൃഷ്ണനും ഗോപികളും വൃന്ദാവനത്തില്‍
രാസം ആടും!

രാസ പൌര്‍ണ്ണമിയെ നിനക്കു നമസ്കാരം!
ശരത് പൌര്‍ണ്ണമിയെ ഞങ്ങള്‍ക്ക് 
പ്രേമ ഭിക്ഷ നല്‍കു!

ജയ്‌ ശ്രീ രാസ പൂര്‍ണ്ണിമ..
ജയ്‌ ശ്രീ വൃന്ദാവന ഭൂമി..
ജയ്‌ ശ്രീ ഗോപികാ സ്ത്രീകള്‍..
ജയ്‌ ശ്രീ കൃഷ്ണചന്ദ്രന്‍...
ജയ്‌ ശ്രീ രാധികാറാണി..
ജയ്‌ ശ്രീ രാസലീല...

രാധേ..രാധേ.. കൃഷ്ണാരാധേ...
കൃഷ്ണാ. കൃഷ്ണാ.. രാധേകൃഷ്ണാ...

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP