Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, October 10, 2010

ശരണാഗതി!

ശരണാഗതി!
രാധേകൃഷ്ണാ 
ഗതി ഇല്ലാത്തവര്‍ക്ക് ഒരേ ഗതി ശരണാഗതി!
ലോകത്തില്‍ വളരെ സുലഭമായ 
ഒരു മാര്‍ഗ്ഗം ശരണാഗതി!
 എല്ലാര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു ഉപായം 
ശരണാഗതി!
ഏതു സ്ഥലത്തും, ഏതു നേരത്തും ഫലം 
നല്‍കുന്നതു  ശരണാഗതി!


തീര്‍ച്ചയായും എല്ലാ വിഷയങ്ങളിലും നന്മ മാത്രം 
തരുന്നതാണ് ശരണാഗതി!


എനിക്കു ഒന്നും അറിയില്ല എന്നു ഭഗവാന്‍ 
കൃഷ്ണനോടു സമ്മതിക്കുന്നത് 
തന്നെയാണ് ശരണാഗതി!


നിന്നെ പൂര്‍ണമായും വിശ്വസിക്കുന്നു എന്നു ഭഗവാന്‍
കൃഷ്ണന്‍റെ പക്കല്‍ നമ്മേ സമര്‍പ്പിക്കുന്നതാണ്
ശരണാഗതി!


എങ്ങനെ ഒരു കുട്ടി തന്നെ തന്‍റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നുവോ
അതു പോലെ ഭഗവാന്‍റെ പക്കല്‍ നമ്മേ
സമര്‍പ്പിക്കുന്നതാണ് ശരണാഗതി!


ഒരു കസേരയില്‍ ഇരിക്കുമ്പോള്‍ ഏങ്ങനെ അതിനെ 
ദൃഡമായി വിശ്വസിക്കുന്നുവോ അതു പോലെ
കൃഷ്ണനെ ദൃഡമായി വിശ്വസിക്കുന്നതാണ്‌
ശരണാഗതി!


ലോകത്ത് നീ ആരുടെയൊക്കെ മേല്‍ എത്രയോ വിശ്വാസം
വൈക്കുന്നില്ലേ അതിനെ ഒക്കെക്കാള്‍ എത്രയോ അധികം
കൃഷ്ണനെ വിശ്വസിച്ചാല്‍ അതാണ്‌ ശരണാഗതി!


ഒന്നിനെ കുറിച്ചും ആകുലതയില്ലാതെ ഇരിക്കാനാണ്
ശരണാഗതി!


ഭാവിയെ കുറിച്ചു ആധിയില്ലാതെ ജീവിക്കാനാണ് 
ശരണാഗതി!

പൂര്‍വ ജന്മ കര്‍മ്മ vinaye കുറിച്ചു 
ഭയപ്പെടാതിരിക്കാനാണ് ശരണാഗതി!


മനസ്സില്‍ യാതൊരു ഭാരവും ഇല്ലാതെ എപ്പോഴും
ആനന്ദത്തോടെ ഇരിക്കാനാണ് ശരണാഗതി!


ബാല്യത്തില്‍ എങ്ങനെ യാതൊരു വ്യാകുലതയും
ഇല്ലാതെ ഇരുന്നോ അതു പോലെ ഇരിക്കാനാണ്
ശരണാഗതി!


നമുക്ക് കൃഷ്ണന്‍ അല്ലാതെ വേറെ ഒരു ബന്ധു ഇല്ല എന്നു
മനസ്സിലാക്കി ഭഗവാനില്‍ ചുമതല എല്പ്പിക്കുന്നതാണ്
ശരണാഗതി!


എന്തു നടന്നാലും, എന്തു വന്നാലും,
എല്ലാം എന്‍റെ കൃഷ്ണനു അറിയാം, അവന്‍ എന്നെ
തീര്‍ച്ചയായും രക്ഷിക്കും, എന്തു  വന്നാലും എന്നെ
കൈ വിടുകയില്ല എന്ന ഉറച്ച വിശ്വാസം ഇരിക്കുന്നതാണ് 
ശരണാഗതി!


എന്‍റെ ജീവിതത്തെ കുറിച്ചു 
എനിക്കു യാതൊരു സംശയമില്ല, 
എനിക്കു ഒരു വ്യാകുലതയില്ല, 
എനിക്കു ഒരു ഭയമില്ലാ
എനിക്കു ഒരു ചിന്തയില്ല
എന്ന ഭാവത്തില്‍ ശ്രീഹരിയായ കൃഷ്ണനെ നമ്മുടെ
അഭ്യുതായകാംക്ഷിയായിട്ടു സ്വീകരിക്കുന്നതാണ്
ശരണാഗതി!


ഒരു ഉടുപ്പോ, വാച്ചോ, ചെരുപ്പോ അല്ലെങ്കില്‍ വേറെ 
എന്തെങ്കിലും വസ്തുവോ തനിക്കായിട്ടു ഒരു 
ഇഷ്ടം എന്നില്ലാതെ തന്‍റെ യജമാനന്റെ ഇഷ്ടത്തിനൊത്ത് 
ഇരിക്കുന്നത് പോലെ നാമും നമ്മുടെ യജമാനനായ 
കൃഷ്ണന്‍റെ ഇഷ്ടത്തിനൊത്തു ഇരിക്കുന്നതാണ്
ശരണാഗതി!


ശരണാഗതി ചെയ്തു നോക്കു! 
നിന്‍റെ ജീവിതം രസകരമായിരിക്കും!
നിന്‍റെ ജീവിതം ശാന്തമായിരിക്കും!
നിന്‍റെ ജീവിതം ഭദ്രമായിരിക്കും!
നിന്‍റെ ജീവിതം ആഹ്ലാദപൂര്‍വ്വം ആയിരിക്കും!
നിന്‍റെ ജീവിതം നിനക്കു ഇഷ്ടപ്പെടും!
നിന്‍റെ കൃഷ്ണന്‍റെ പക്കല്‍ മാത്രം ശരണാഗതി ചെയ്യു!
വേറെ ആരുടെ പക്കല്‍ ചെയ്താലും പ്രശ്നമാണ്!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP