അതിരുകള്‍ !
അതിരുകള്‍ !
രാധേകൃഷ്ണാ
എല്ലാ അതിരുകളെയും തകര്‍ത്തെറിയു!
എല്ലാ അതിരുകളെയും കടന്നു വരു!
എല്ലാ അതിരുകളെയും മാറ്റു!
എല്ലാ അതിരുകളെയും ദൂരെ ഏറിയു!
നിനക്കു ഭാഷ അതിരല്ല!
നിനക്കു പ്രായം ഒരു അതിരല്ല!
നിനക്കു കുടുംബം ഒരു അതിരല്ല!
നിനക്കു വീടു ഒരു അതിരല്ല!
നിനക്കു നാട് ഒരു അതിരല്ല!
നിനക്കു ദേശമും ഒരു അതിരല്ല!
നിനക്കു സ്ത്രീപുരുഷ ഭേദമും ഒരു അതിരല്ല!
നിനക്കു ജാതി ഒരതിരല്ല!
നിനക്കു കുലം ഒരതിരല്ല!
നിനക്കു മതം ഒരു അതിരല്ല!
നിനക്കു സ്വത്തു ഒരു അതിരല്ല!
നിനക്കു വിദ്യാഭ്യാസം ഒരു അതിരല്ല!
നിനക്കു സ്വപ്നങ്ങളും ഒരതിരല്ല!
നിനക്കു ഭയമും ഒരതിരല്ല!
നിനക്കു ബലഹീനതയും ഒരു അതിരല്ല!
നിനക്കു പകലും ഒരതിരല്ല!
നിനക്കു രാത്രിയും ഒരതിരല്ല!
നിനക്കു സമയം ഒരതിരല്ല!
നിനക്കു വിധി ഒരതിരല്ല!
നിനക്കു രാശി ഒരതിരല്ല!
നിനക്കു പേരു ഒരതിരല്ല!
നിനക്കു ഭൂമി ഒരതിരല്ല!
നിനക്കു കടല്‍ ഒരതിരല്ല!
നിനക്കു ചന്ദ്രന്‍ ഒരതിരല്ല!
നിനക്കു സൂര്യന്‍ ഒരതിരല്ല!
നിനക്കു ആകാശമും ഒരതിരല്ല!
നീ തന്നെയാണ് അതിരു വെച്ചു കൊണ്ടിരിക്കുന്നത്!
നീ തന്നെയാണ് അതിരു നിശ്ചയിച്ചു വെച്ചിരിക്കുന്നത്!
ഒന്ന് സ്പഷ്ടമായി മനസ്സിലാക്കിക്കൊള്ളു!
നിനക്കു യാതൊരു അതിരുകളും ഇല്ല!
കൃഷ്ണനും അതിരില്ലാത്തവന്‍!
പിന്നെ എന്തിനു നിന്‍റെ ജീവിതത്തില്‍
ഇത്ര അതിരുകള്‍?
ഓരോ അതിരും നിന്‍റെ ജീവിതത്തെ
തീരുമാനിക്കുന്നുവല്ലോ!
നിന്‍റെ ജീവിതത്തെ പല അതിരുകളും
തടസ്സപ്പെടുത്തുന്നു!
സത്യം പറയട്ടെ!
വാസ്തവത്തില്‍ നിന്നെ ആരും
തടയുന്നില്ല!
നിനക്കു ആരും അതിരു നിശ്ചയിച്ചിട്ടില്ല!
നിന്‍റെ മനസ്സ് തന്നെയാണ് നിന്‍റെ അതിരു!
നീ എവിടൊക്കെ അതിരു കാണുന്നുണ്ടോ,
അനുഭവിക്കുന്നുണ്ടോ, അവിടൊക്കെ നിന്‍റെ മനസ്സാണ്
നിനക്കു അതിരു എന്നത് മനസ്സിലാക്കു!
നിന്‍റെ മനസ്സിലുള്ള എല്ലാ അതിരുകളെയും കളഞ്ഞിട്ടു
ജീവിതത്തെ നോക്കി കാണു!
നിന്‍റെ ജീവിതത്തിനു അതിരുകളില്ല!
ജീവിതത്തിനു അതിരില്ലാത്തത് കൊണ്ടു നിന്‍റെ
ചിന്തകള്‍ക്കും അതിരില്ല!
നിന്‍റെ ചിന്തകള്‍ക്ക് അതിരില്ലാത്തത് കൊണ്ടു
നിനക്കു അവസരങ്ങള്‍ക്കും അതിരില്ല!
അവസരങ്ങള്‍ക്ക് അതിരില്ലാത്തത് കൊണ്ടു
വിജയത്തിനും അതിരില്ല!
വിജയത്തിന് അതിരില്ലാത്തത് കൊണ്ടു നിന്‍റെ
ആനന്ദത്തിനും അതിരില്ല!
അതിരില്ലാത്ത ആനന്ദം അനുഭവിക്കു!
അതിനെ അതിരില്ലാതെ എല്ലാര്‍ക്കും നല്‍കു!
ലോകത്തില്‍ ആനന്ദത്തിന്റെ അതിരിനെ മാറ്റു!
ലോകത്തിന്‍റെ ചിന്തനയുടെ അതിരുകളെ
തിരുത്തു!
ലോകത്തിന്‍റെ അതിരിനെ ഇല്ലാതാക്കു!
ഇനി ഒരു അതിരുമില്ല!
0 comments:
Post a Comment