Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, September 17, 2010

നഷ്ടം!

നഷ്ടം!
രാധേകൃഷ്ണാ
 എപ്പോള്‍ നോക്കിയാലും എന്തെങ്കിലും നഷ്ടപ്പെട്ടതെ
കുറിച്ചു മാത്രം പറയുന്ന വിഡ്ഢി കൂട്ടം

ഉള്ള ജീവിതത്തെ അനുഭവിക്കാന്‍ അറിയാത്ത 
ഭ്രാന്തന്‍ കൂട്ടം!

നഷ്ടപ്പെട്ടതിനെ ഓര്‍ത്തു ഇപ്പോഴുള്ള ആനന്ദത്തെ 
അനുഭവിക്കാത്ത മന്ദബുദ്ധി കൂട്ടം!

മറ്റുള്ളവരോടു തങ്ങളുടെ നഷ്ടത്തെ കുറിച്ചു 
മാത്രം പറഞ്ഞു സമയം പാഴാക്കുന്ന കൂട്ടം!


ഹോ!
ദിവസവും ഈ ജനങ്ങള്‍ ഏതെങ്കിലും ഒരു നഷ്ടതിനെ
കുറിച്ചു മാത്രം പുലമ്പിക്കൊണ്ടിരിക്കുന്നു!


ഒന്നുമല്ലാത്ത വിഷയങ്ങളുടെ നഷ്ടത്തില്‍ ഒരു 
വലിയ കരച്ചില്‍! നിലവിളി! എന്തൊക്കെയോ!


നഷ്ടപ്പെട്ടതിനെ കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍
ഇരുക്കുന്നതിനെ കുറിച്ചു എന്തു കൊണ്ടു ചിന്തിക്കുന്നില്ല?


നാം എത്രയോ വലിയ കാര്യങ്ങളെ നഷ്ടപ്പെടുത്തിയിരിക്കുന്നു!


ഒരു വ്യാകുലതയും ഇല്ലാത്ത നമ്മുടെ കുട്ടിക്കാലത്തെ 
നാം നഷ്ടപ്പെട്ടിരിക്കുന്നു!


ഉറക്കത്തില്‍ എത്രയോ രാത്രികളെ അറിയാതെ
നഷ്ടപ്പെട്ടിരിക്കുന്നു!


എത്ര പകലുകളാണ് നാം ഓട്ടത്തിലും, അധ്വാനതിലും
നഷ്ടപ്പെടുതിയിട്ടുള്ളത്?


കോപം കൊണ്ടു എത്രയോ പ്രാവശ്യം നാം 
വലിയ ആനന്ദത്തെ നഷ്ടപ്പെട്ടിരിക്കുന്നു!


ധൃതി കൊണ്ടു എത്രയോ നല്ല കാര്യങ്ങളെ 
നഷ്ടപ്പെട്ടിരിക്കുന്നു!


ബുദ്ധിഹീനത കൊണ്ടു എത്രയോ പ്രാവശ്യം 
ശാന്തി നഷ്ടപ്പെട്ടിരിക്കുന്നു!


അല്‍പ വിഷയങ്ങളില്‍ മനസ്സിനെ കൊടുത്തു
എത്രയോ പ്രാവശ്യം ദൈവ ദര്‍ശനത്തെ നഷ്ടപ്പെട്ടിരിക്കുന്നു!


പാശം മൂലം എത്രയോ പ്രാവശ്യം ക്ഷേത്രത്തില്‍ പോകാനുള്ള
സന്ദര്‍ഭം നഷ്ടപ്പെടുത്തിയിരിക്കുന്നു!


ഇതിനെയോക്കെക്കാള്‍ വലുതായിട്ട് നിനക്കു 
എന്താണു നഷ്ടപ്പെട്ടത്?
വെറുതെ പുലമ്പരുത്!


പണം നഷ്ടപ്പെട്ടതിനു ഒരു നിലവിളി..
നിന്നെക്കാള്‍ വലുതല്ല പണം!


സ്വര്‍നനം നഷ്ടപ്പെട്ടതിനു ഒരു കരച്ചില്‍..
നിന്നെക്കാള്‍ ശ്രേഷ്ഠമല്ല സ്വര്‍ണ്ണം!


പ്രിയപ്പെട്ട വസ്ത്രം നഷ്ടപ്പെട്ടതിനു ഒരു നിലവിളി...
നിന്നെക്കാള്‍ ഉയര്‍ന്നതല്ല വസ്ത്രം!


ചില ദിനങ്ങളില്‍ ഉറക്കം നഷ്ടപ്പെട്ടതിനു ദുഃഖം...
നിന്നെക്കാള്‍ കേമമല്ല ഉറക്കം!

വീടു നഷ്ടപ്പെട്ടതിനു ഒരു നൊമ്പരം..
നിന്നെക്കാള്‍ വലുതല്ല വീടു!


ചെരുപ്പ് നഷ്ടപ്പെട്ടതിനു ശോകം...
നിന്നെക്കാള്‍ അത്ഭുതമായതല്ല ചെരുപ്പ്!


ഉണ്ടാക്കിയ സ്വത്തു നഷ്ടപ്പെട്ടാല്‍ കപ്പല്‍ മുങ്ങിപോയത്
പോലെ മുഖത്തില്‍ വേദന...
സ്വത്തു നിന്നെക്കാള്‍ വില കൂടിയതല്ല!


മതിയല്ലോ നിന്‍റെ ദുഃഖം
കരച്ചില്‍
നൊമ്പരം
നിലവിളി 
ശോകം ....
ഒന്നോര്‍ത്തു കൊള്ളു..
നീ നഷ്ടപ്പെട്ടതിനെക്കാള്‍ 
നീ വലിയവന്‍ / വലിയവല്‍ 

ഇതു മനസ്സിലാക്കി കൊള്ളു...
നഷ്ടപ്പെട്ടതിനേക്കാള്‍ നമ്മുടെ പക്കല്‍ 
ഉള്ളതു അധികമാണ്!


നാം നഷ്ടപ്പെടാത്തത് എന്തൊക്കെ എന്നു പറയാം!


നാം ഒരിക്കലും കൃഷ്ണനെ നഷ്ടപ്പെട്ടില്ല!
ഇന്നു വരെ നമ്മുടെ ജീവിതം നഷ്ടപ്പെട്ടില്ല!


നമ്മുടെ ജീവിതം നാം നഷ്ടപ്പെട്ടതിനെ എല്ലാം
തിരിച്ചു തരാനുള്ള കഴിവ് ഉള്ളതു!


നാം നഷ്ടപ്പെട്ട മനുഷ്യരുടെ സ്നേഹം നല്‍കാന്‍
നമ്മുടെ കൃഷ്ണന്‍ ഉണ്ട്!


ഇപ്പോള്‍ നീവിക്കു!
നിനക്കായി ജീവിക്കു!
നിന്‍റെ ജീവിതത്തിനായി ജീവിക്കു!


നീ എന്തൊക്കെ നഷ്ടപ്പെട്ടോ അതൊക്കെ കൃഷ്ണനു
അര്‍പ്പിക്കു!
ഇനി നഷ്ടത്തെ കുറിച്ചു ചിന്തിക്കരുത്!
ഉള്ളതിനെ കുറിച്ചു മാത്രം ചിന്തിക്കുക!
ഇനി ജീവിതത്തെ സ്നേഹിക്കു!


നിന്‍റെ ചുറ്റിലും ഉള്ളതിനെ ആസ്വദിക്കുക!
നിന്‍റെ പക്കലുള്ളതിനെ അനുഭവിക്കു!


നഷ്ടപ്പെട്ടതിനെ കുറിച്ചു കേഴരുത്!
ഉള്ളതിനെ ആസ്വദിക്കാതെ പുലമ്പരുത്!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP