Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, September 14, 2010

എനിക്കു ഒരു കുറവുമില്ല!

രാധേകൃഷ്ണാ 
എനിക്കു ഒരു കുറവുമില്ല! 
കുറ്റം പറയരുത്!
ഒരിക്കലും പുലമ്പരുത്!
എനിക്കു ഒരുകുറവുമില്ല എന്നു പറയു! 
നമുക്ക് എന്താണൊരു കുറവ്?
നമുക്ക് കൃഷ്ണന്‍ ഒരു ജീവിതം തന്നിട്ടുണ്ട്!
നമുക്ക്  ഈ ലോകം അനുഭവിക്കാന്‍  കൃഷ്ണന്‍
ഒരു ശരീരം തന്നിട്ടുണ്ട്!
നമുക്ക് ഉറങ്ങാന്‍ കൃഷ്ണന്‍ രാത്രിയേ തന്നിട്ടുണ്ട്!
നമുക്ക് പണിയെടുക്കാന്‍ പകല് തന്നിട്ടുണ്ട്!
നമ്മള്‍ ഈ ലോകം കാണാന്‍ കൃഷ്ണന്‍
കണ്ണുകള്‍ തന്നിട്ടുണ്ട്!
നമുക്ക് ശബ്ദം കേള്‍ക്കാന്‍ കൃഷ്ണന്‍
കാതുകള്‍ തന്നിട്ടുണ്ട്!
നമുക്ക് ഗന്ധം അനുഭവിക്കാന്‍ കൃഷ്ണന്‍
മൂക്ക് തന്നിട്ടുണ്ട്!
നമുക്ക് നാമം ജപിക്കാന്‍ കൃഷ്ണന്‍
വായ തന്നിട്ടുണ്ട്!
നമുക്ക് പ്രസാദം രുചിക്കാന്‍ കൃഷ്ണന്‍
നാക്ക് തന്നിട്ടുണ്ട്!
നമുക്ക് ജോലി ചെയ്യാന്‍ കൃഷ്ണന്‍
കൈകള്‍ തന്നിട്ടുണ്ട്!
നമുക്ക് നടക്കാന്‍ കൃഷ്ണന്‍
കാലുകള്‍ തന്നിട്ടുണ്ട്!
നമുക്ക് ആലോചിക്കാന്‍ കൃഷ്ണന്‍
ബുദ്ധിയെ തന്നിട്ടുണ്ട്!
നമുക്ക് ചിന്തിക്കാന്‍ കൃഷ്ണന്‍ 
ശ്രേഷ്ഠമായ മനസ്സിനെ തന്നിട്ടുണ്ട്!
നമുക്ക് വായ തുറന്നു ജപിക്കാന്‍ കൃഷ്ണ 
നാമജപം തന്നിട്ടുണ്ട്!
നമുക്ക് കഴിക്കാന്‍ രുചികരമായ ഭക്ഷണം
തന്നിട്ടുണ്ട്!
നമുക്ക് ശ്വസിച്ചു ജീവിക്കാന്‍ കൃഷ്ണന്‍
വായു തന്നിട്ടുണ്ട്!
നമ്മുടെ ദാഹം തീര്‍ക്കാന്‍ ശുദ്ധ ജലം തന്നിട്ടുണ്ട്!
നാം ജീവിക്കാന്‍ ചൂട് നല്‍കുന്ന 
സൂര്യനേ തന്നിട്ടുണ്ട്!
നമ്മേ വശീകരിക്കാന്‍ സുന്ദരമായ 
ചന്ദ്രനെ തന്നിട്ടുണ്ട്!
ആകാശത്ത് മിനുങ്ങി നമ്മുടെ ഹൃദയം കൊള്ളയടിക്കാന്‍
നക്ഷത്രങ്ങളെ തന്നിട്ടുണ്ട്!
സൌന്ദര്യത്തില്‍ മയക്കാനും ഭഗവാനെ 
അര്‍ച്ചിക്കാനും നമുക്ക് പൂക്കള്‍ തന്നിട്ടുണ്ട്!
നമ്മേ ഗര്‍ഭത്തില്‍ ചുമക്കാന്‍ അമ്മയെ തന്നിട്ടുണ്ട്!
നമ്മുടെ ആവശ്യങ്ങള്‍ നടത്തിത്തരാന്‍
അച്ഛനെ തന്നിട്ടുണ്ട്!
നമുക്ക് അനുഭവിക്കാന്‍ എത്രയോ പച്ചക്കറികളെ
തന്നിട്ടുണ്ട്!
നമുക്ക് രസിച്ചു രുചിക്കാന്‍ എത്രയോ
പഴങ്ങളെ തന്നിട്ടുണ്ട്!
നമുക്ക് സഹായം ചെയ്യാന്‍ എത്രയോ നല്ല
ഹൃദയമുള്ളവരെ നമുക്ക് ചുറ്റും തന്നിട്ടുണ്ട്!
നമ്മുടെ മാനം രക്ഷിക്കാന്‍ എത്ര വിധമായ
വസ്ത്രങ്ങള്‍ തന്നിട്ടുണ്ട്!
നമുക്ക് സംസാരിച്ചു ആനന്ദിക്കാന്‍ എത്ര
ഭാഷകളേ തന്നിട്ടുണ്ട്!
നമുക്ക് കേട്ടു രസിക്കാന്‍ എത്രയോ വിധമായ
ശബ്ദങ്ങളെ തന്നിട്ടുണ്ട്!
നമുക്ക് ആഘോഷിച്ചു സന്തോഷിക്കാന്‍ എത്ര
ഉത്സവങ്ങളെ തന്നിട്ടുണ്ട്!
നമ്മുടെ യൌവനത്തിന് എത്ര ബലവും
ഭംഗിയും തന്നിട്ടുണ്ട്!
നമ്മേ നല്‍വഴിപ്പെടുത്താന്‍, സ്വാതന്ത്ര്യത്തോടെ
ശാസിക്കാന്‍ നമ്മുടെ വീട്ടില്‍ മുതിര്‍ന്നവരെ
തന്നിട്ടുണ്ട്!
നമുക്ക് സമ്പാദിക്കാന്‍ എത്ര വഴികള്‍ തന്നിട്ടുണ്ട്!
നമ്മേ അലങ്കരിക്കാന്‍ എത്ര വസ്തുക്കള്‍ 
തന്നിട്ടുണ്ട്!
നമുക്ക് ആനന്ദം കോരിത്തരാന്‍ കുഞ്ഞുങ്ങളെ 
തന്നിട്ടുണ്ട്!
നാം ജീവിതത്തില്‍ മുന്നേറാന്‍ സത്സംഗം
തന്നിട്ടുണ്ട്!
നമുക്ക് വഴി കാണിക്കാന്‍ സദ്ഗുരുവിനെ തന്നിട്ടുണ്ട്!
ഇനിയും എന്തൊക്കെയോ ഒരു കുറവുമില്ലാതെ
തന്നിട്ടുണ്ട്!
ഓരോ  നിമിഷവും നമ്മേ ശ്രദ്ധയോടെ 
നോക്കി കൊണ്ടിരിക്കുന്നു!
നമ്മുടെ ആവശ്യങ്ങള്‍ എല്ലാം അത്ഭുതാവഹമായി
നിറവേറ്റുന്നു!
നമ്മുടെ മനസ്സ് തളര്‍ന്നു പോകുമ്പോഴെല്ലാം
നമുക്ക് ധൈര്യം നല്‍കുന്നു!

അതു കൊണ്ടു എനിക്കു ഒരു കുറവുമില്ല!
ഞാന്‍ വളരെ വളരെ സന്തോഷവാനാണ്!
എനിക്കു ഒരു വ്യാകുലതയില്ല!
എനിക്കു ഒരു ഭയമില്ല!
എനിക്കു ഒരു സംശയമില്ല!
എനിക്കു ഒരു ആവശ്യം ഇല്ല!
എനിക്കു ഒരു ചിന്ത ഇല്ല!
എനിക്കു ഒരു കുഴപ്പം ഇല്ല!
എനിക്കു ഒരു ക്ലേശം ഇല്ല!
നീയും ആനന്ദത്തോടെ ഇരിക്കു!
കൃഷ്ണന്‍ തന്നത് അനുഭവിച്ചു കൊണ്ടു
ശാന്തമായി ഇരിക്കു!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP