Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, September 15, 2010

രാധികയെ തരു!

രാധികയെ തരു!
രാധേകൃഷ്ണാ 
രാധേ... രാധേ...
ഈ തിരുനാമാത്തിനു എത്ര ബലം!

രാധേ.. രാധേ...
ഈ തിരുനാമത്തില്‍ എന്തൊരു പ്രേമ!

രാധേ.. രാധേ..
ഈ തിരുനാമാത്തിനു എന്തൊരു വശ്യത!

രാധേ.. രാധേ..
ഈ തിരുനാമത്തില്‍ എത്ര ശാന്തത!

രാധേ.. രാധേ..
ഈ തിരുനാമത്തില്‍ എത്ര സൌന്ദര്യം!

രാധേ.. രാധേ..
ഈ തിരുനാമത്തില്‍ എത്ര സ്വാതന്ത്ര്യം!

രാധേ.. രാധേ..
ഈ തിരുനാമത്തില്‍ എത്ര സ്നേഹം!

രാധേ.. രാധേ..
ഈ തിരുനാമത്തില്‍ എത്ര വാത്സല്യം!
രാധേ.. രാധേ..
ഈ തിരുനാമത്തെ ഭഗവാന്‍ കൃഷ്ണന്‍ തന്നെ
ജപിച്ചു കൊണ്ടിരിക്കുന്നു!
   രാധേ.. രാധേ..
വൃന്ദാവനം പോലും ഈ തിരുനാമത്തില്‍ ജീവിക്കുന്നു!
രാധേ..രാധേ..
ഈ തിരുനാമം ഭൂമിയില്‍ ഉള്ളവര്‍ക്ക് ലഭിച്ചിരുന്നില്ലെങ്കില്‍
കൃഷ്ണ പ്രേമ തന്നെ അറിയാതെ പോയിരിക്കും!

രാധേ.. രാധേ..
രാധയുടെ അവതാരം ഈ ഭൂമിയിലുള്ള മനുഷ്യര്‍ക്ക്‌ 
കൃഷ്ണ പ്രേമരസത്തെ മനസ്സിലാക്കി കൊടുക്കുവാനാണ്!
ഇന്നു രാധാഷ്ടമി...
കൃഷ്ണ പ്രേമാഷ്ടമി...
ഗോപികാ നായകി അഷ്ടമി...
ബര്‍സാന റാണി അഷ്ടമി...
രാസരാസേശ്വരി അഷ്ടമി...
നികുഞ്ചെശ്വരി അഷ്ടമി...
ഹേ രാധേ..
നിന്‍റെ ജന്മ നാളില്‍ ഞങ്ങള്‍ ജീവിക്കുന്നത്
ഞങ്ങളുടെ ഭാഗ്യം!
ഹേ രാധേ...
നിന്‍റെ ജന്മദിനത്തില്‍ നിന്‍റെ തിരുവടികളില്‍
 സമര്‍പ്പണം...
ഹേ രാധേ..
നിന്‍റെ പിറന്നാളില്‍ ഞങ്ങളുടെ നമസ്കാരങ്ങള്‍...
ഹേ രാധേ..
നിന്‍റെ പിറന്നാളിന്  കൃഷ്ണന്‍ നിനക്കു എന്തു തരും?
ഹേ രാധേ..
നിന്‍റെ പിറന്നാളിന് കൃഷ്ണനു നീ എന്തു നല്‍കും?
ഹേ രാധേ..
നിന്‍റെ പിറന്നാളിന് ഞങ്ങള്‍ എന്താണ് തരേണ്ടത്‌?
ഹേ രാധേ...
നിന്റെ പിറന്നാളിന് ഞങ്ങള്‍ക്ക് എന്തു തരും?
ഹേ രാധേ...
നിന്‍റെ പിറന്നാളിന് നിന്‍റെ തോഴികള്‍ നിനക്കു
എന്തു തരും?

ഹേ രാധേ...
നിന്‍റെ പിറന്നാളിന് നിന്‍റെ തോഴികള്‍ക്ക് നീ
എന്തു കൊടുക്കും?

ഹേ രാധേ നിട്നെ പിറന്നാളിന് ഏതു നിറത്തില്‍
നീ വസ്ത്രം ധരിക്കും?

ഹേ രാധേ നിന്‍റെ പിറന്നാളിന് നന്ദഗോപരും യശോദയും
നിനക്കു എന്തു തരും?
ഹേ രാധേ നിന്‍റെ പിറന്നാളിന് നീ ആരുടെ
പക്കല്‍ നിന്നും ആശീര്‍വാദം  വാങ്ങിക്കും?

ഹേ രാധേ...
നിന്‍റെ പിറന്നാലെ നീ ഞങ്ങളോട് കൂടെ 
കൊണ്ടാടുമോ?

ഞങ്ങളുടെ ഗൃഹത്തില്‍ വന്നു ഞങ്ങളുടെ 
പിറന്നാള്‍ സമ്മാനം സ്വീകരിക്കുമോ?

വരു.. രാധേ.. വരു...
വരു.. നിന്‍റെ കൃഷ്ണനോടു കൂടെ വരു...
വരു...നിന്‍റെ തോഴികളുടെ കൂടെ വരു...
വരു.. നിന്‍റെ ഭക്തര്‍കളോട് കൂടെ വരു...

നിനക്കായി കാത്തിരിക്കുന്നു...

ഹേ രാധേ..
ഭക്തിയില്ലാത്ത ഈ ദരിദ്രരെ ഭക്തിയില്‍ 
ധനവാന്മാരായി മാറ്റാന്‍ ദയവു ചെയ്തു വരു...
 
ഹേ രാധേ..
പ്രേമയില്ലാത്ത ഈ കാമ പിശാചുക്കളെ
നിന്‍റെ ദാസികളാക്കാന്‍ കരുണയോടെ വരു...

ഹേ രാധേ..
ഈ അഹങ്കാരികളെ തിരുത്തി കൃഷ്ണന്റെ കൂടെ 
ചേര്‍ക്കാന്‍ സ്നേഹത്തോടെ വരു..

ഈ പാപ കൂട്ടത്തിനെ കൃഷ്ണ പ്രേമ രസത്തില്‍
കുളിപ്പിക്കാന്‍ വരു...

ഈ സ്വാര്‍ത്ഥന്മാരെ കൃഷ്ണനു പ്രിയപ്പെട്ടവരായി
മാറ്റാന്‍ വേഗം വരു....

ഹേ രാധേ..
നീ അല്ലാതെ ഞങ്ങള്‍ക്ക് ആരുമില്ല...
നീ അല്ലാതെ ഈ കുഞ്ഞുങ്ങള്‍ക്ക്‌ ഗതിയില്ല..

ഹേ രാധേ...
ദയവു ചെയ്തു അനുഗ്രഹിക്കു...
ഞങ്ങളെ ക്ഷമിച്ചു നിന്‍റെ തിരുവടികളില്‍ ഇടം തരു...
കൃഷ്ണാ...
ഞങ്ങള്‍ക്ക് രാധികയെ തരു..

കൃഷ്ണാ...
ഞങ്ങള്‍ക്ക് രാധികയെ വേണം...

കൃഷ്ണാ...
ഇനി രാധികയും ഞങ്ങളെയും അകറ്റി നിറുത്തരുത്...

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP