Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, September 16, 2010

എന്‍റെ കൂടെ... എനിക്കു വേണ്ടി ഉണ്ട്!

എന്‍റെ കൂടെ... എനിക്കു വേണ്ട...
രാധേകൃഷ്ണാ 
ഞാന്‍ വളരെ ഭാഗ്യവാന്‍..
ഞാന്‍ വളരെ സന്തോഷമായിരിക്കുന്നു..
ഞാന്‍ വളരെ പ്രശാന്തനായി ഇരിക്കുന്നു!
ഞാന്‍ നല്ല ആരോഗ്യത്തോടു കൂടി ഇരിക്കുന്നു!
ഞാന്‍ നല്ല ധനത്തോടു കൂടി ഇരിക്കുന്നു!
ഇങ്ങനെ ഇരിക്കാന്‍ എന്‍റെ കൈയില്‍ എന്താണുള്ളത്?

രഹസ്യം പറയട്ടെ?
 എന്‍റെ പണത്തിന്റെ ആവശ്യങ്ങള്‍ നോക്കാന്‍ തിരുക്കോളുര്‍
വൈത്തമാനിധി പെരുമാള്‍ 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എന്‍റെ ശരീരത്തിന്റെ ആരോഗ്യത്തെ ശ്രദ്ധിക്കാന്‍
'തിരുഎവ്വുള്ളൂര്‍ വൈദ്യര്‍ വീരരാഘവ പെരുമാള്‍'
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
എന്‍റെ ഹൃദയത്തില്‍ വ്യാകുലതകള്‍ ഉണ്ടാകുമ്പോള്‍
വിഷമിക്കണ്ടാ എന്നു പറയാന്‍ തിരുക്കച്ചി
പേരരുളാളന്‍ വരദരാജന്‍ 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
 എനിക്കും ഒരിക്കലും കുറവില്ലാതെ ഭംഗിയായ വസ്ത്രങ്ങള്‍
എപ്പോഴും നല്‍കാന്‍ ദ്വാരകാനാഥന്‍ രണ്ച്ചോട്ജീ 
എന്‍റെ കൂടെ... എനിക്കു വേണ്ടി ഉണ്ട്!
എനിക്കു വേണ്ട രുചിയായ ഭക്ഷണം എന്‍റെ ആയുസ്സ് 
മുഴുവനും നല്‍കാന്‍ പൂരി ജഗന്നാഥന്‍
 എന്‍റെ കൂടെ... എനിക്കു വേണ്ടി ഉണ്ട്!
എന്‍റെ കുടുംബത്തെ എന്നും സന്തോഷത്തോടെ
വെച്ചിരിക്കാന്‍ തിരുമലയുടെ മേല്‍തിരുപ്പതി 
ശ്രീനിവാസന്‍ എന്‍റെ കൂടെ. എനിക്കു വേണ്ടി ഉണ്ട്!  
എന്നെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാന്‍ ആഹോബിലം 
മാലോല നരസിംഹന്‍ 
 എന്‍റെ കൂടെ. എനിക്കു വേണ്ടി ഉണ്ട്! 
എന്‍റെ ജീവിതത്തെ നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ 
തിരുവല്ലിക്കേണി പാര്‍ത്ഥസാരഥി 
എന്‍റെ കൂടെ... എനിക്കു വേണ്ടി ഉണ്ട്!

എന്നെ രാത്രിയില്‍ സുഖമായി ഉറക്കാന്‍ തിരുപ്പുളിയങ്കുടി
ഭൂമിപാലന്‍ എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
എന്നെ പ്രഭാതത്തില്‍ ഉണര്‍ത്താന്‍ തിരുക്കുറുങ്കുടി 
സുന്ദരപരിപൂര്‍ണ്ണ നമ്പി 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
 എന്‍റെ കൂടെ ആനന്ദമായി നീരാടാന്‍ യമുനാതീരത്തെ 
ബാങ്കെബിഹാരി എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
ഞാന്‍ പറയുന്നത് അനുസരിക്കാനും എന്‍റെ കൂടെ 
എല്ലാ ഇടതു വരാനും തിരുവെക്കാ 
'സൊന്ന വണ്ണം സെയ്ത പെരുമാള്‍'
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
എന്നെ സ്വാധീനത്തോടെ തൊട്ടു സംസാരിക്കാനും 
എന്‍റെ കൂടെ കളിക്കാനും പണ്ഡരീപുരം വിഠലന്‍ 
പാണ്ഡുരംഗന്‍ എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എനിക്കു നേരംപോക്കാന്‍ എന്‍റെ കൂടെ ഇരുന്നു 
സംസാരിക്കാന്‍ തെന്‍തിരുപ്പേരൈ 
മകര നെടുങ്കുഴൈക്കാതര്‍ 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എനിക്കു വേണ്ട ഉപദേശങ്ങള്‍ നല്‍കാനും 
എന്നെ എപ്പോഴും കുളിര്‍മ്മയായി വെയ്ക്കാനും 
ബദരികാശ്രമം നാരായണന്‍
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എല്ലാ ആള്‍വാര്‍മാരെയും ദര്‍ശനം ചെയ്യിക്കാനായ്യം 
ഭൂമിയില്‍ ജീവിക്കാന്‍ വേണ്ട എല്ലാ ഐശ്വര്യങ്ങള്‍ 
നല്‍കാനും, ശ്രീരംഗം രംഗരാജന്‍
 എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എനിക്കു കൊഞ്ചിക്കാനും, എന്നോടു കുറുമ്പ് കാട്ടാനും 
ഉണ്ണികൃഷ്ണന്‍ ഗുരുവായൂരപ്പന്‍ 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!
      
 എന്‍റെ കൂടെ കടല്‍ തീരത്ത് നടക്കാനും എന്നെ 
ധാരാളം ചിരിപ്പിക്കാനും തിരുക്കടല്‍മല്ലൈ 
 സ്ഥലശയന പെരുമാള്‍
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എന്റടുത്തു ധൈര്യമായി നുണ പറയാനും എന്നെ
സ്വാതന്ത്ര്യത്തോടെ മത് കൊണ്ടു അടിച്ചു 

തിരുത്താനും ഉടുപ്പി ശ്രീകൃഷ്ണന്‍ 
എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

എനിക്കു വേണ്ടി ദൂതു പോകാനും എനിക്കു വേണ്ടി
വാദിക്കാനും തിരുപ്പടകം പാണ്ഡവര്‍ ദൂത
പെരുമാള്‍  എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

ഇനിയും ഒരു പാടു പേര്‍ ഇതു പോലെ എന്‍റെ കൂടെ ഉണ്ട്!

അതുകൊണ്ടു ഞാന്‍ എന്‍റെ ആവശ്യങ്ങളെ കുറിച്ചു
എന്‍റെ ജീവിതത്തെ കുറിച്ചു
എന്‍റെ ഭാവിയെ കുറിച്ചു 
എന്‍റെ മരണത്തെ കുറിച്ചു
എന്‍റെ കുടുംബത്തെ കുറിച്ചു
എന്‍റെ പ്രതാപത്തെ കുറിച്ചു
ഞാന്‍ ചിന്തിക്കാറേയില്ലാ!

എനിക്കു മോക്ഷം നല്‍കാന്‍ 
എന്‍റെ മനസ്സിന് ശാന്തി നല്‍കാന്‍
എനിക്കു പ്രശസ്തി നല്‍കാന്‍
തിരുവനന്തപുരം ശ്രീഅനന്തപത്മനാഭ സ്വാമി
 എന്‍റെ കൂടെ എനിക്കു വേണ്ടി ഉണ്ട്!

ഇത്രയും പേര്‍ എന്റൊപ്പം ഉള്ളപ്പോള്‍ 
ഞാന്‍ എന്തിനെ കുറിച്ചു വ്യാകുലപ്പെടണം?
ഞാന്‍ ആനന്ദത്തില്‍ നീന്തി കളിച്ചു കൊണ്ടിരിക്കുന്നു!

എപ്പോച്ചും ആനന്ദമായി തന്നെ ഇരിക്കും!
എല്ലാ ജന്മങ്ങളിലും തീര്‍ച്ചയായും ആനന്ദമായി ഇരിക്കും!
നീയും ഇവരെയൊക്കെ നിന്‍റെ കൂടെ വെച്ചു കൊള്ളു!
നിന്‍റെ ജീവിതവും തീര്‍ച്ചയായും ആനന്ദമയമായിരിക്കും!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP