Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, September 12, 2010

എന്തു പ്രത്യുപകാരം ചെയ്യും?

രാധേകൃഷ്ണാ!
ശ്രീ രാഘാവേന്ദ്രായ നമഃ
സ്വാമി രാഘവേന്ദ്രരുടെ കാരുണ്യത്തിനു എന്തു
പ്രത്യുപകാരം ചെയ്യും?
ഈ ദരിദ്രനെ അദ്ദേഹത്തിന്‍റെ പുണ്യ കഥ പറയിപ്പിക്കുന്നതിനു
എന്തു പ്രത്യുഅപകാരം ചെയ്യും? 
വെങ്കടനാഥന്‍ എന്ന അദ്ദേഹത്തിന്‍റെ തിരുനാമത്തെ
പലപ്രാവശ്യം ഉച്ചരിപ്പിച്ചതിനു എന്തു പ്രത്യുഅപകാരം ചെയ്യും?
പല നാടുകളിലും അദ്ദേഹത്തിന്‍റെ മൃത്തികാ വൃന്ദാവനത്തില്‍
അദ്ദേഹത്തിന്‍റെ വൈഭവത്തെ കുറിച്ചു 
പറയിപ്പിച്ചതിനു എന്തു പ്രത്യുഅപകാരം ചെയ്യും?
തുങ്കഭദ്രാ നദിക്കരയില്‍ സ്വാമി രാഘവേന്ദ്രരുടെ 
ജീവസമാധി ഇരിക്കുന്ന മന്ത്രാലയത്തില്‍ 
അടിയനെ അനുവദിച്ചതിന് എന്തു പ്രത്യുഅപകാരം ചെയ്യും?
മന്ത്രാലയത്തില്‍ തന്‍റെ ഇരുപ്പിടത്തില്‍ എന്നെ
നിറുത്തി വെച്ചതിനു എന്തു പ്രത്യുപകാരം ചെയ്യും?
ശരീരത്തിന് ബലം നല്‍കി, ഹൃദയത്തില്‍ മോഹവും നല്‍കി
അദ്ദേഹത്തെ പ്രദക്ഷിണം ചെയ്യിപ്പിച്ചതിനു
എന്തു പ്രത്യുപകാരം ചെയ്യും?
ഈ അധമ ജീവനും കാരുണ്യത്തോടെ പ്രസാദം 
നല്‍കിയ ആ നടമാടും ദൈവത്തിനു 
 എന്തു പ്രത്യുപകാരം ചെയ്യും?
ശരീരത്തില്‍ ക്ഷീണം അനുഭവപ്പെട്ടാലും 
പ്രത്യേക ദൈവീക ബലം നല്‍കി അടിയനെയും
മന്ത്രാലയത്തില്‍ കുറച്ചു നേരം വാഴിച്ച
സ്വാമി രാഘവേന്ദ്രര്‍ക്കു എത്ര ജന്മത്തില്‍
എന്തു പ്രത്യുപകാരം ചെയ്യും?
ഒരു പ്രത്യുപകാരവും ഒരു ജന്മത്തിലും ചെയ്യാന്‍ 
സാധിക്കില്ല എന്നതാണ് സത്യം!
സ്വാമി രാഘവേന്ദ്രരെ ഈ ദരിദ്രനും മന്ത്രാലയത്തില്‍
ഒരു അല്‍പ കൈങ്കര്യം തരു!
ചോദിക്കാനുള്ള അര്‍ഹത പോലും ഇല്ല..
അങ്ങയോടല്ലാതെ വേറെ ആരോട് ചോദിക്കും?
അങ്ങ് മനുഷ്യ ദൈവം..
അങ്ങ് പ്രഹ്ലാദന്റെ അവതാരം..
അങ്ങ് കലിയുഗ രക്ഷകന്‍...
മൂടനെയും പഠിക്കാന്‍ വെച്ച പുണ്യവാന്‍ അങ്ങ്...
മുഹമ്മദീയനെയും ഹിന്ദു ദൈവത്തെ വിശ്വസിക്കാന്‍ 
ചെയ്ത ഉത്തമ ഭക്തന്‍ അങ്ങ്...
ലോകത്തിനു വേണ്ടി യുവതിയായ ഭാര്യയേയും 
പിഞ്ചു കുഞ്ഞിനേയും ത്യജിച്ച 
ത്യാഗ ശിഖാമണി അങ്ങ്...
അഹമ്ഭാവിയായ സായിപ്പിനും ദര്‍ശനം നല്‍കി
 മന്ത്രാലയ ബലത്തെ നിരൂപിച്ച 
ഉന്നത മഹാത്മാവ് അങ്ങ്...
ഇന്നും അങ്ങ് പലരുടെയും പ്രത്യക്ഷ ദൈവമാണ്!
എന്‍റെ വശം തന്നെ അങ്ങയ്ക്ക് കടപ്പെട്ടിരിക്കുന്നു!
അയ്യോ! എന്തു പ്രത്യുപകാരം ചെയ്യും?
അങ്ങ് തന്നെ പറയു!
അങ്ങ് തന്നെ തീരുമാനിക്കു!
ഈ പാവം അങ്ങയ്ക്ക് എന്തു പ്രത്യുപകാരം ചെയ്യണം? 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP