വിജയദശമി!
വിജയദശമി!
സത്യമായിട്ടും ഇന്നു അടിയനു വിജയം കിട്ടിയ
ദശമി തന്നെയാണ്!
അടിയനു ഇന്നു ദിവ്യ ദേശ വിജയം നല്‍കിയ
ദശമി!
'തിരു' എന്ന ലക്ഷ്മിയെ ഇടത്തു വശത്ത് എടുത്തിരിക്കുന്ന
എന്‍റെ പിതാവിനെ ദര്‍ശിച്ച വിജയദശമിയാണ്!
ഇന്നു അടിയനെ ലക്ഷ്മിവരാഹര്‍ സ്വന്തമാക്കിയ
വിജയദശമി!
നിത്യ കല്യാണ പെരുമാള്‍ ഇന്നു അടിയനെ
സ്വീകരിച്ച വിജയദശമി!
Sri lakshmivaraha murthy of Thiruvidavendhai
ഭൂമിയെ പ്രളയത്തില്‍ നിന്നും വീണ്ടെടുത്ത ആദിവരാഹര്‍
എന്നെയും വീണ്ടെടുത്തു!
ഹിരണ്യാക്ഷനെ വധിച്ച ഭൂവരാഹര്‍ എന്‍റെ
ആഹ്മ്ഭാവതെയും വധിച്ചു!
ലക്ഷ്മിയെ ഇടത്തു വശത്ത് എടുത്ത എന്‍റെ
ലക്ഷ്മിവരാഹര്‍ എന്നെയും തന്‍റെ അരികില്‍
നിറുത്തി!
ഒരു കൈകൊണ്ടു അമ്മയെ പിടിച്ചിരുക്കുന്ന ശ്രീവരാഹര്‍
മറ്റേ കൈകൊണ്ടു എന്നെയും പിടിച്ചു.
ശ്രീ ലക്ഷ്മിദേവിക്ക് ഉപദേശിച്ച സുന്ദര വരാഹര്‍
എനിക്കും ജീവിതത്തെ ഉപദേശിച്ചു.
ഒരു കൈയില്‍ ശംഖും ഒരു കൈയില്‍ ചക്രവും
ഉള്ള കറുത്ത വരാഹര്‍ എന്‍റെ ഹൃദയം
കൊള്ളയടിച്ചു.
തിരുമങ്കൈആള്വാരെ വിരഹ താപത്തില്‍
കരയിച്ച നിത്യ കല്യാണ വരാഹര്‍ ഈ
ഗോപാലവല്ലിയെയും കരയിച്ചു.
കടല്‍തീരത്ത് ശാന്തമായി അമ്മയോട് കൂടി
ഏകാന്തമായി ഉപദേശ സ്ഥിതിയിലിരിക്കും
സുന്ദര വരാഹ മൂര്‍ത്തി ഈ കുഞ്ഞിനേയും
വിജയദശമിയില്‍ തന്‍റെ സന്നിധാനത്തില്‍ വിളിച്ചു
അനുഗ്രഹിച്ചു.
തിരുവിടൈ എന്തായി പിരാനെ!
നിന്‍റെ ചരണങ്ങളില്‍ ശരണം പ്രാപിക്കുന്നു!
ഈ ഭൂമിയില്‍ ഈ ജന്തുവും ഭക്തിയോടു വാഴാന്‍
അനുഗ്രഹിച്ചല്ലോ!
ഈ കാരുണ്യത്തിനു ഞാന്‍ എന്തു തപസ്സു ചെയ്തു?
നിന്‍റെ കാരുണ്യത്തിനു മുന്‍പില്‍ ഞാന്‍ ഒന്നുമല്ല!
എന്നും ഈ കാരുണ്യത്തിനു അടിയന്‍ അടിമ!!
0 comments:
Post a Comment