ചില മണിക്കൂറുകള്‍
രാധേകൃഷ്ണാ
ചില മണിക്കൂറുകള്‍
ജീവിതത്തില്‍ എത്രയോ കാര്യങ്ങള്‍ ചെയ്യുന്നു!
പ്രയോജനമില്ലാത്ത കാര്യങ്ങള്‍ കോടി...
വിഡ്ഢിത്തങ്ങള്‍ കോടി...
ചിലപ്പോള്‍ നാം അറിയാതെ തന്നെ അത്ഭുതമായ
ചില നല്ല കാര്യങ്ങളില്‍ നാം ഏര്‍പ്പെടുന്നു!
ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു മാത്രം
ദൈവീക ശക്തിയുടെ പ്രേരണയാല്‍ നാം
ചില നല്ല കാര്യങ്ങള്‍ ചെയ്യുന്നു!
അങ്ങനെ നാം ചെയ്യുന്ന ഒരു നല്ല കാര്യമാണ്
അമ്പലത്തില്‍ പോകുന്നത്!
ദൈവം തീര്‍ച്ചയായും നമുക്ക് നല്ലത്
മാത്രമേ ചെയ്യുന്നുള്ളൂ!
മലയപ്പ സ്വാമിയേക്കാള്‍ ഒരു ദൈവം
കലിയുഗത്തില്‍ വേറെ ഉണ്ടോ?
തിരുമല ശ്രീനിവാസന്‍ തന്നെയാണ് ഞങ്ങളെ
തിരുമാലയ്ക്ക് വിളിച്ചു കൊണ്ടു പോയത്!
തിരുമല ബാലാജിയുടെ അനുഗ്രഹം ഇല്ലാതെ
ഒറ്റ ജന്തു പോലും അവിടെ പ്രവേശിക്കാന്‍
സാധിക്കില്ല!
ഈ രണ്ടു കാല്‍ ജന്തുക്കളെയും
'അലര്‍മേല്‍മങ്ക ഉറയ് മാര്‍ബന്‍'
തന്‍റെ തിരുമലയ്ക്ക് വരുത്തിച്ചു!
തിരുമല സുന്ദരമായത്..
തിരുമല അത്ഭുതമായത്...
തിരുമല വളരെ ഉന്നതമായത് ...
തിരുമല വളരെ വിശേഷപ്പെട്ടത്...
തിരുമല ആശ്ച്ചര്യമായത്...
തിരുമലയില്‍ നില്‍ക്കുന്ന നേരം തീര്‍ച്ചയായും
വൈകുണ്ഠത്തില്‍ വാഴുന്ന നേരം തന്നെയാണ്!
ഞങ്ങള്‍ മല കയറി പ്രഭുവിന്റെ ചരണങ്ങളില്‍
ശരണാഗതി ചെയ്യാന്‍ കൊതിയോടെ വരിയില്‍ നിന്നു!
സാധാരണ എല്ലാറ്റിനും കാത്തിരിക്കുന്ന ജനക്കൂട്ടം
ക്ഷേത്രത്തില്‍ മാത്രം കാത്തിരിക്കാന്‍ ക്ഷമ കാട്ടുന്നില്ല!
ക്ഷേത്രത്തില്‍ എത്ര നേരം നാം നില്‍ക്കുന്നുവോ അത്രയും
നേരം നമ്മുടെ കര്‍മ്മ വിനകള്‍ നമ്മുടെ അരികില്‍ വരില്ല!
അതു കൊണ്ടു എപ്പോഴും ക്ഷേത്രത്തില്‍ ധാരാളം
സമയം കാത്തിരിക്കാന്‍ പ്രാര്‍ത്ഥിക്കു!
ഞങ്ങളും കൊതിയോടെ ആനന്ദമായി ക്ഷമയോട്
കൂടി കാത്തിരുന്നു...
അവന്‍റെ മലയില്‍ ഇരിക്കുന്ന ഓരോ നിമിഷവും
വൈകുണ്ഠവാസം തന്നെയല്ലേ?
ഭക്തന്മാരുടെ ഇടയില്‍ അടിയവര്‍ക്ക് അടിയവരായി
നാമും നില്‍ക്കുന്നത് അനുഗ്രഹമാണ്!
'കൂടിയിരുന്തു കുളിര്ന്തു' എന്നു ആണ്ടാള്‍
പറഞ്ഞതിന്റെ അര്‍ത്ഥം, ഭക്ത കൂട്ടത്തില്‍
ഇടി കൊണ്ടു ഭഗവാനു വേണ്ടി കാത്തിരിക്കുന്നതാണ്!
3 മണിക്കൂറുകള്‍ ....180 നിമിഷങ്ങള്‍....
ആഹാ ഈ മണിക്കൂറുകള്‍ എത്ര പണം
കൊടുത്താലും കിട്ടില്ല!
ഏതു പദവി ഉണ്ടെങ്കിലും ലഭിക്കില്ല!
രാജനു പോലും നടക്കില്ല!
എത്ര പഠിച്ചാലും കിട്ടില്ല!
ജീവിതത്തില്‍ വൈദ്യര്‍ക്കു വേണ്ടി കാത്തിരുന്നു!
ചെറുപ്പത്തില്‍ വിവാഹത്തിനായി കാത്തിരുന്നു!
യാത്രയ്ക്ക് വാഹനത്തിനായി കാത്തിരുന്നു!
ആരോ വരുവാന്‍ കാലു കഴയ്ക്കെ കാത്തിരുന്നു!
വെറുതെ എന്തിനൊക്കെയോ വേണ്ടി കാത്തിരുന്നു!
ബാങ്കില്‍ നിന്നും നമ്മുടെ പണം എടുക്കാന്‍ കാത്തിരുന്നു!
കല്യാണ വീട്ടില്‍ ഊണിനായി കാത്തിരുന്നു!
പല സമയങ്ങളില്‍ ജോലിക്കാര്‍ക്ക് വേണ്ടി കാത്തിരുന്നു!
ഇനിയും ഇതു പോലെ പല കാത്തിരുപ്പുകള്‍!
പക്ഷേ ഇതു കൊണ്ടൊന്നും ആനന്ദം ലഭിച്ചില്ല!
വാസ്തവത്തില്‍ ആനന്ദം തിരുമലയില്‍ ശ്രീനിവാസന്
വേണ്ടി കാത്തിരിക്കുന്നതാണ്!
ജീവിതത്തില്‍ എപ്പോഴോ ഒരിക്കല്‍ നാം ചെന്നു അവനെ
തൊഴുന്നു. ആ ചില സമയത്തുള്ളികള്‍ക്ക് വേണ്ടി
ശ്രീനിവാസന്‍ പോലും കാത്തിരിക്കുമ്പോള്‍
അല്‍പ മനുഷ്യ കൂട്ടം, മാലിന്യ, തുപ്പല്‍, അഹംഭാവ കൂമ്പാരം,
ഈ ശരീരം, കാത്തിരിക്കരുതോ?
ശ്രീനിവാസന്‍ നമുക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന ചിന്ത
ശരീരത്തില്‍ പുളകം ഏകി. ആനന്ദത്തില്‍
ഭഗവാന്‍റെ വൈഭവത്തെ സത്സംഗമായി അനുഭവിച്ചു
കൊണ്ടു, നാമം ജപിച്ചു കൊണ്ടു, വരി നീങ്ങി നീങ്ങി
കുറേശ്ശെയായി ശ്രീനിവാസനെ അടുത്ത് കൊണ്ടിരുന്നു!
വരി നീങ്ങി നീങ്ങി പോകവേ വലിയ മല പോലത്തെ
പാപങ്ങള്‍ തീയിലിട്ട പഞ്ഞി പോലെ കത്തിത്തീര്‍ന്നു,
ഹൃദയത്തില്‍ സമാധാനം അധികമായി,
നാമജപം ദൃഡമായി!
ദീപാവലിയും വന്നെത്തി!
ഇനി വീണ്ടും നാം തിരുമലയ്ക്ക് പോകാം!
0 comments:
Post a Comment