Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, November 5, 2010

ദീപാവലിയാണോ?

രാധേകൃഷ്ണാ!
ദീപാവലിയാണോ? 
നീ സത്യമായിട്ടും ദീപാവലി കൊണ്ടാടുന്നുണ്ടോ? 
നിന്‍റെ സ്വാര്‍ത്ഥത എന്ന മുരാസുരന്‍ 
മുഴുവനായിട്ട് നശിച്ചു പോയോ?
നിന്‍റെ അത്യാഗ്രഹങ്ങളെ അകറ്റി സമാധാനം 
നല്‍കാന്‍ കൃഷ്ണന്‍ വന്നോ?
നിന്‍റെ ഇരുപ്പിടത്തില്‍ കൃഷ്ണന്‍ സത്യഭാമയോട് 
കൂടെ വന്നോ?
നിന്‍റെ ഉള്ളില്‍ ഉള്ള അഹംഭാവം എന്ന 
നരകാസുരന്‍ മറഞ്ഞോ?
പ്രാക്ജ്യോതിഷപുരം എന്ന നിന്‍റെ ശരീരം
കൃഷ്ണന്‍റെ അധീനതയില്‍ വന്നുവോ?
നിന്‍റെ ഹൃദയത്തില്‍ ഉള്ള 16,108 മോഹങ്ങളും
കൃഷ്ണനെ തന്നെ ഗതി എന്നുസ്വീകരിച്ചുവോ?
ഭക്തിയാകുന്ന ഗംഗയില്‍ ആനന്ദമായി കുളിരെ
നീരാടിയോ?
ജ്ഞാനം എന്ന കോടി വസ്ത്രത്തെ ധരിച്ചോ?
നിന്‍റെ ഭ്രാന്തിനെ എല്ലാം  പടക്കം പൊട്ടിക്കുന്നപോലെ
പൊട്ടിച്ചു കളഞ്ഞോ?
വൈരാഗ്യം എന്ന പലഹാരം കൊത്തി തീരെ
തിന്നോ?
സ്നേഹമാകുന്ന ആനന്ദ വെള്ളത്തില്‍ എല്ലാരോടും കൂടി
നീന്തി കളിച്ചോ?
ആരെയും നിന്ദിക്കാതെ, ആരുടെ മനസ്സും നോവിക്കാതെ
എല്ലാവരോടും ഇടപഴകിയോ?
ദരിദ്രരും ദീനരും ആയവരുടെ വീട്ടില്‍ സഹായം
എന്ന ദീപം കത്തിച്ചുവോ?
പാവപ്പെട്ട കുട്ടികളുടെ മുഖത്തു സന്തോഷത്തിന്റെ
പൂത്തിരി വിതറി അവരോടു കൂടി കളിച്ചോ?
ഇത്രയും നീ ചെയ്തിരുന്നെങ്കില്‍ നീ തീര്‍ച്ചയായും
ദീപാവലി ആഘോഷിച്ചു!
ഇതു വരെ ഇങ്ങനെ ആഘോഷിച്ചിട്ടില്ല എങ്കില്‍
ഇനി മുതല്‍ അങ്ങനെ ചെയ്യു!
ഇതാണ് ദീപാവലി!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP