വേട്ടയ്ക്ക് പോകാം..
വേട്ടയ്ക്ക് പോകാമോ..
രാധേകൃഷ്ണാ
ദുഃഖം മറക്കാമോ..
വിയര്‍ത്തു നനയാമോ...
ശബ്ദമില്ലാതെ നടക്കാമോ...
ഉത്രാടം തിരുനാള്‍ രാജാവിന്റെ കൂടെ ചെല്ലാമോ...
സ്വയം ഇല്ലാതാകാമോ...
ആനന്ദത്തില്‍ ആറാടാമോ...
പാപത്തെ കൊല്ലാമോ...
പുണ്യം സമ്പാദിക്കാമോ ...
ദേവന്മാരെ വെറുപ്പിക്കാമോ...
അസുരരെ തുരത്താമോ...
അഹംഭാവത്തെ വധിക്കാമോ...
മമകാരത്തെ കൊല്ലാമോ...
ഭക്തിയുടെ മേല്‍ സവാരി ചെയ്യാമോ...
ജ്ഞാനത്തെ പിടിക്കാമോ...
വൈരഗ്യത്തെ കെട്ടിയിടാമോ...
അന്ധകാരത്തില്‍ വെളിച്ചം നേടാമോ...
കൂടിച്ചേര്‍ന്നു കുളിരാമോ..
ലോകം തന്നെ മറക്കാമോ...
സങ്കീര്‍ത്തനം ചെയ്യാമോ..
പ്രാര്‍ത്ഥിക്കാമോ..
കണ്‍കുളിരെ ആസ്വദിക്കാമോ..
പുന്നമരത്തിന്റെ ഇല പറിക്കാമോ..
ശ്രീ അനന്തപത്മനാഭന്‍റെ തിരുവടികളില്‍
ശരണാഗതി ചെയ്യാമോ...
ജീവിതത്തില്‍ വിജയിക്കാമോ...
എന്നാല്‍ ഉടനെ പുറപ്പെട്ടു തിരുവനന്തപുരം
വന്നു ചേരൂ..
ഇന്നു രാത്രി ശ്രീ അനന്തപത്മനാഭസ്വാമി
വേട്ടയ്ക്ക് വരുന്നു.. വരുന്നു.. വരുന്നു...
0 comments:
Post a Comment