ആഘോഷിക്കു!
രാധേകൃഷ്ണാ
ആഘോഷിക്കു!
പുത്തന്‍ വസ്ത്ര ദീപാവലി ആഘോഷിച്ചു!
പടക്ക ദീപാവലി ആഘോഷിച്ചു!
വിവിധ പലഹാര ദീപാവലി ആഘോഷിച്ചു!
പലരോടും ദീപാവലി ആഘോഷിച്ചു!
ഈ ദീപാവലി കുറച്ചു വ്യത്യാസമായി കൊണ്ടാടു!
ഈ ദീപാവലി നിറയെ നാമജപം ചെയ്തു
'നാമ സങ്കീര്‍ത്താന ദീപാവലിയായി ആഘോഷിക്കു!
ഈ ദീപാവലിയ്ക്ക് കൃഷ്ണനോടു ശരണാഗതി ചെയ്തു
'ശരണാഗതി ദീപാവലിയായി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ഗോപനായി/ഗോപിയായി മാറി
'വൃന്ദാവന ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ഭഗവാനോട് പ്രാര്‍ത്ഥിച്ചു
'ഭക്തി ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് അഹംഭാവത്തെ ചുട്ടു
'ജ്ഞാന ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് സ്വാര്‍ത്ഥതയേ കൊന്നിട്ട്
'വൈരാഗ്യ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് കൃഷ്ണന്‍റെ കൂടെ ആടി പാടി
'രാസ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ശ്രീമത് ഭാഗവതം കേട്ടു
'ശ്രവണ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ഭഗവത്ഗീത പാരായണം
ചെയ്തു 'ഗീതാ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ഭക്തര്‍കളോട് കൂടി
'സത്സംഗ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ഗുരുവിനെ സ്മരിച്ചുകൊണ്ട്
'സത്ഗുരു ദീപാവലി' ആഘോഷിക്കു!
ഇതു പോലെ ആഘോഷിച്ചു നോക്കു!
നിന്‍റെ ഹൃദയത്തില്‍ ദീപാവലി കാണാം!
അതേ!
ദീപങ്ങള്‍ നിരയായി നിന്‍റെ ഹൃദയത്തില്‍
ആനന്ദം നല്‍കും!
ഇതു വരെ ശരീര ദീപാവലി ആഘോഷിച്ചു!
ഇനി മുതല്‍ 'ആത്മ ദീപാവലി' ആയിരിക്കട്ടെ!
ആശീര്‍വാദങ്ങള്‍!
ആഘോഷിക്കു!
ഈ ദീപാവലി നിരന്തരമായിരിക്കട്ടെ!
ഇതു ഒരിക്കലും തീരണ്ടാ!
ഇനി "നിത്യ ദീപാവലി" ആഘോഷിക്കാം!
കൃഷ്ണനെ എന്നും ഓര്‍ത്താല്‍, പാടിയാല്‍,
ദര്‍ശിച്ചാല്‍, "നിത്യ ദീപാവലി" ആണ്!
ദീപാവലി വിജയിക്കട്ടെ!
0 comments:
Post a Comment