ദീപാവലി ദീപാവലി!
രാധേകൃഷ്ണാ
ദീപാവലി ദീപാവലി!
ദീപാവലിയെ കുറിച്ചു അറിഞ്ഞു കൊള്ളു!
ഭഗവാന്‍ രാമന്‍ രാവണ വധം കഴിഞ്ഞു അയോധ്യയില്‍
തിരിച്ചെത്തിയ ദിവസമാണ് ദീപാവലി!
ഭഗവാന്‍ ശ്രീ കൃഷ്ണന്‍ പ്രാഗ്ജ്യോതിഷപുറത്തു ചെന്നു
നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി!
ഭഗവാന്‍ ശ്രീകൃഷ്ണന്‍ 16100 സ്ത്രീകള്‍ക്ക് ദിവ്യ ദര്‍ശനം
നല്‍കി അവരെ മോചിപ്പിച്ച ദിവസമാണ് ദീപാവലി!
16100 സ്ത്രീകളും കൃഷ്ണനെ തന്നെ തങ്ങളുടെ
സ്വാമിയായി സ്വീകരിച്ചു, ശരണാഗതി
ചെയ്ത ദിവസമാണ് ദീപാവലി!
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അദിതി മാതാവിന്റെ
കുണ്ഡലങ്ങളെ നരകാസുരനില്‍ നിന്നും
വീണ്ടെടുത്തു അവര്‍ക്കു തിരിച്ചു കൊടുത്ത
ദിവസമാണ് ദീപാവലി!
നരകാസുരനില്‍ നിന്നും വരുണന്റെ കുടയെ
വീണ്ടെടുത്തു ഭഗവാന്‍ അതിനെ അവനു
തിരിച്ചു നല്‍കിയ ദിവസമാണ് ദീപാവലി!
ദേവലോകത്തില്‍ ദേവര്‍കളുടെ മാത്രം സ്വന്തമായ
ദേവലോകത്തില്‍ ദേവര്‍കളുടെ മാത്രം സ്വന്തമായ
പാരിജാത മരത്തെ വേരോടെ പറിച്ചു
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിക്കു കൊണ്ടു വന്ന
ദിവസമാണ് ദീപാവലി!
ക്ഷീരാബ്ധിയെ ദേവന്മാരും അസുരന്മാരും ചേര്‍ന്നു
കടഞ്ഞപ്പോള്‍ അതില്‍ നിന്നും ലക്ഷ്മിദേവി അവതരിച്ച
ദിവസമാണ് ദീപാവലി!
വാമന മൂര്‍ത്തിക്ക് തന്‍റെ സര്‍വസ്വവും ദാനം
ചെയ്തു പാതാള ലോകത്തിരിക്കുന്ന,
പ്രഹ്ലാദന്റെ കൊച്ചു മകന്‍ മഹാബലി ചക്രവര്‍ത്തി
ഭൂമിയെ ദര്‍ശിക്കാന്‍ എത്തുന്ന ദിവസമാണ് ദീപാവലി!
ലക്ഷമീ ദേവി നമ്മുടെ ഗൃഹങ്ങളില്‍ വന്നു നമ്മേ
ഒരിക്കലും തീരാത്ത സമ്പത്തായ ഭക്തിയില്‍
വിഹാരിപ്പിക്കുന്ന ദിവസമാണ് ദീപാവലി!
അതുകൊണ്ടു ദീപാവലിയെ ആസ്വദിക്കാം!
ദീപാവലിയുടെ അടുത്ത ദിവസം വളരെ
വിശേഷപ്പെട്ടതാണ്!
വളരെ വളരെ വിശേഷപ്പെട്ടത്...
തീര്‍ച്ചയായും നാം എല്ലാവരും ആഘോഷിക്കേണ്ടത്..
നമ്മുടെ കൃഷ്ണന്‍റെ ധീര സാഹസീകതയെ
ശ്ലാഘിക്കേണ്ട ദിവസം...
അതു എന്താണു?
നാളെ എന്തു വിശേഷം എന്നറിയാമോ?
"ഗോവര്‍ധന പൂജ"
ആഘോഷിക്കേണ്ട ഉന്നതമായ ദിവസം തന്നെയല്ലേ?
വരു... നമുക്ക് ആഘോഷിക്കാം...
0 comments:
Post a Comment