മനസ്സേ ഓ മനസ്സേ!
മനസ്സേ ഓ മനസ്സേ!
രാധേകൃഷ്ണാ
മനസ്സേ! കലങ്ങാതിരിക്കു...
നല്ലത് മാത്രം ചിന്തിക്കു!
മനസ്സേ! കുഴങ്ങരുത്...
നല്ലതേ നടക്കു!
മനസ്സേ! തളര്‍ന്നു പോകരുത്..
നല്ലത് തന്നെയാണ് നടക്കുന്നത്!
മനസ്സേ! തെളിയു...
നല്ലതാണ് നടന്നത്!
മനസ്സേ! വിഹ്വലപ്പെടാതിരിക്കു..
നന്മ താനേ വരും!
മനസ്സേ! കരയാതിരിക്കു...
കൃഷ്ണന്‍ ബലം തരുന്നുണ്ട്!
മനസ്സേ! ക്ഷീണിച്ചു പോകരുത്..
വെല്ലുവിളികളെ കൈകാര്യം ചെയ്യാം!
മനസ്സേ! വിശ്വാസത്തോടെ ഇരിക്കു...
പ്രശ്നങ്ങളെ തീര്‍ക്കാം!
മനസ്സേ! ശാന്തമായി ഇരിക്കു...
ഒറ്റയ്ക്ക് നിന്നു ജയിക്കാം!
മനസ്സേ! പുലമ്പാതിരിക്കു...
പരിഹാരങ്ങള്‍ വരിയായി നില്‍ക്കുന്നുണ്ട്!
മനസ്സേ! ക്ഷമയോതിരിക്കു...
ഭാവി നിന്റരുകില്‍ വരുന്നുണ്ട്!
മനസ്സേ! അധൈര്യപ്പെടരുത്...
ലോകം തന്നെ നിനക്കു വശംവദമാകും!
മനസ്സേ! പ്രതീക്ഷിക്കരുത്...
ലോകം തന്നെ നിനക്കു വശംവദമാകും!
മനസ്സേ! പ്രതീക്ഷിക്കരുത്...
എല്ലാം നിന്‍റെ കൈയില്‍ ഉണ്ട്!
മനസ്സേ! തോറ്റു പോകരുത്...
ഇതാണ് ലോകം!
മനസ്സേ... ഓ!... മനസ്സേ!
നീ ഇരിക്കുന്നത് ലോകത്തെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ!
നീ ഇരിക്കുന്നത് മനുഷ്യരെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ!
നീ ഇരിക്കുന്നത് ധനത്തെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ!
നീ ഇരിക്കുന്നത് ബന്ധങ്ങളെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ!
നിനക്കു ആരും സമാധാനം തരണ്ടാ!
നിനക്കു ആരും ധൈര്യം തരണ്ടാ!
നിനക്കു ആരും വിശ്വാസം തരണ്ടാ!
നീയാണ് ലോകത്തിനു എല്ലാം തരേണ്ടത്!
മനസ്സേ... ഓ!... മനസ്സേ!
എന്‍റെ പക്കലുള്ള ഒരേ സ്വത്തു നീയാണ്!
എന്നെ വിട്ടു പിരിയാത്ത ബന്ധവും നീയാണ്!
നീ മതി..
ഞാന്‍ ജീവിക്കാന്‍ നീ മതി...
0 comments:
Post a Comment