കൃഷ്ണ ഭക്തി...
രാധേകൃഷ്ണാ
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി...
പ്രയാസങ്ങള്‍ വന്നോട്ടെ!
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി....
പ്രശ്നങ്ങള്‍ കഷ്ടപ്പെടുതട്ടെ!
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി....
രോഗങ്ങള്‍ നോവിക്കട്ടെ!
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി....
ദുഃഖങ്ങള്‍ കളിയാടട്ടെ!
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി....
ഇതു എങ്ങനെ വേണമെങ്കിലും സംഭവിക്കട്ടെ!
കൃഷ്ണന്‍ ഉണ്ട്!
എനിക്കതു മതി....
ഞാന്‍ കൃഷ്ണനോടു പണം ചോദിക്കില്ല...
ഞാന്‍ കൃഷ്ണനോടു സ്വൈരം ചോദിക്കില്ല....
ഞാന്‍ കൃഷ്ണനോടു ധൈര്യം ചോദിക്കില്ല....
ഞാന്‍ കൃഷ്ണനോടു ആനന്ദം ചോദിക്കില്ല....
ഞാന്‍ കൃഷ്ണനോടു ആരോഗ്യം ചോദിക്കില്ല....
ഞാന്‍ കൃഷ്ണനോടു വിജയം ചോദിക്കില്ല....
ഞാന്‍ കൃഷ്ണനോടു രാജപദവി ചോദിക്കില്ല....
ഞാന്‍ കൃഷ്ണനോടു പേരും പെരുമയും ചോദിക്കില്ല....
ഞാന്‍ കൃഷ്ണനോടു സ്വത്ത് ചോദിക്കില്ല....
ഞാന്‍ കൃഷ്ണനോടു മോക്ഷം ചോദിക്കില്ല....
ഞാന്‍ കൃഷ്ണനോടു ഒന്നുമേ ചോദിക്കില്ല....
എനിക്ക് കൃഷ്ണന്റെ പക്കല്‍ നിന്നും ഒന്നും വേണ്ടാ!
കൃഷ്ണന്‍ എന്റെ കൂടെ ഉണ്ടെങ്കില്‍ എനിക്ക്
അത് മാത്രം മതി!
കൃഷ്ണന്‍ എന്നെ വിട്ടു പോകാതിരുന്നാല്‍
എനിക്ക് അത് മാത്രം മതി!
കൃഷ്ണന്‍ എന്റെ മേല്‍ അളവില്ലാതെ പ്രിയം
വെച്ചിട്ടുണ്ടെങ്കില്‍ എനിക്ക് അത് മാത്രം മതി!
എന്റെ ഭക്തിക്കു എനിക്ക് ഒന്നും തന്നെ
കൃഷ്ണനില്‍ നിന്നും വേണ്ടാ!
എനിക്ക് ഭക്തി മതി!
കൃഷ്ണ ഭക്തി മാത്രം മതി!
എല്ലാ ജന്മത്തിലും ഇത് മതി!
ഇതല്ലാതെ മറ്റൊന്നും സുഖമില്ല!
ഇതിനെ വിട്ടിട്ടു മറ്റെന്തു കിട്ടിട്ടാണ് സുഖം?
അത് കൊണ്ടു എനിക്കു കൃഷ്ണ ഭക്തി തന്നെ മതി!!!!
0 comments:
Post a Comment