ഞാന്‍ പഠിച്ച പാഠം!
രാധേകൃഷ്ണാ
പോരാടൂ!
നിനക്കു സാധിക്കും പോരാടൂ!
നിനക്കു ബലമുണ്ട് പോരാടൂ!
നിന്നില്‍ ശക്തിയുണ്ട് പോരാടൂ!
നിന്റെ കൂടെ കൃഷ്ണന്‍ ഉണ്ട്
അത് കൊണ്ടു പോരാടൂ!
വിജയത്തെ കുറിച്ച് ചിന്തിക്കാതെ പോരാടൂ!
തോല്‍വിയെ കുറിച്ച് ഭയപ്പെടാതെ പോരാടൂ!
അപമാനത്തെ കുറിച്ച് ചിന്തിക്കാതെ പോരാടൂ!
എന്ത് വന്നാലും കലങ്ങാതെ പോരാടൂ!
ധൈര്യം കൈ വിടാതെ പോരാടൂ!
പോരാടിയില്ലെങ്കില്‍ ജീവിതം തന്നെ ഒരു യുദ്ധമാകും!
പോരാടിയാല്‍ ഈ ലോകം നിന്നെ ബഹുമാനിക്കും!
ഈ ലോകത്ത് പോരാടാതെ ജീവിതമില്ല!
ജനനം ഒരു പോരാട്ടം!
വിശപ്പ് ഒരു പോരാട്ടം!
ആരോഗ്യം ഒരു പോരാട്ടം!
സ്നേഹം ഒരു പോരാട്ടം!
അത് കൊണ്ടു പോരാടൂ!
പരിശ്രമത്തോടെ പോരാടൂ!
പരിശ്രമത്തോടെ പോരാടൂ!
ഇവിടെ പോരാട്ടം ഇല്ലെങ്കില്‍ ജീവിതം
ഒരു നരകം!
ഇവിടെ പോരാടാന്‍ മടിക്കുന്നവര്‍ക്ക്
ജീവിതം ഭയങ്കരം!
ഇവിടെ പോരാടാത്തവര്‍
ഇവിടെ പോരാട്ടത്തില്‍ നിന്നും അകലുന്നവര്‍
ജീവിതത്തില്‍ നിന്നും അകലുന്നു!
ഇവിടെ പോരാടാന്‍ ഭയപ്പെടുന്നവരെ
ജീവിതം അകറ്റി വെക്കുന്നു!
മരവും ചെടിയും പോരാടുന്നു!
പക്ഷിയും മൃഗവും പോരാടുന്നു!
ഈച്ചയും എറുമ്പും പോരാടുന്നു!
ഹേ മനുഷ്യാ! നീയും പോരാടൂ!
ജീവിതം അവസാനിക്കുന്നത് വരെ
പോരാടണം എന്നതാണ് ഞാന്‍ ജീവിതത്തില്‍
നിന്നും പഠിച്ച പാഠം!
ഇത് തന്നെ എന്റെ ജീവിതത്തിന്റെ ബലം!
ഇത് തന്നെ എന്റെ വേദസാരം!
0 comments:
Post a Comment