നന്നായി ജീവിക്കാം!
രാധേകൃഷ്ണാ
നാം സൂക്ഷിച്ചു ഇരിക്കുന്നത് വരെ നമ്മെ
ആര്‍ക്കും ചീത്തയാക്കാന്‍ സാധിക്കില്ല!
നാം അപമാനത്തെ വാഹവെക്കാത്തതു വരെ
ആര്‍ക്കും നമ്മെ അപമാനിക്കാന്‍ സാധിക്കില്ല!
നാം ഭഗവാന്റെ കുഞ്ഞുങ്ങളാണ് എന്ന ചിന്ത
ഉള്ളതു വരെ ആര്‍ക്കും നമ്മെ ഒതുക്കി വയ്ക്കാന്‍
സാധിക്കില്ല!
നമ്മുടെതെല്ലാം കൃഷ്ണന്റെ എന്ന്
വിചാരിച്ചിരിക്കുന്നത് വരെ നമ്മുടെ
സ്വത്തിനെ ആര്‍ക്കും കൊള്ളയടിക്കാന്‍
സാധിക്കില്ല!
നമ്മളുടെ ജീവിതത്തിന്റെ ചുമതലയെ
നാം കൃഷ്ണന്റെ കൈയില്‍ ഏല്‍പ്പിച്ചിരിക്കുന്നത്
വരെ ആര്‍ക്കും നമ്മെ പറ്റിക്കാന്‍ സാധിക്കില്ല!
നാം ശരീരമാല്ലാ ആത്മാ എന്ന ചിന്ത ഉള്ളതുവരെ
ആരെകൊണ്ടും നമ്മെ നശിപ്പിക്കാന്‍
സാധിക്കില്ല!
നമ്മുടെ നാവില്‍ കൃഷ്ണ നാമജപം ഉള്ളത് വരെ
നമുക്ക് എവിടെയും തോല്‍ക്കാന്‍ സാധിക്കില്ല!
ഗുരുവില്‍ ദൃഡമായ വിശ്വാസം ഉള്ളത് വരെ
ഇതു സ്ഥിതിയിലും നാം വീഴില്ല!
ജീവിതത്തെ കൃഷ്ണപ്രസാദമായി
നിനച്ചിരിക്കുന്നതു വരെ നാം
നന്നായി ജീവിക്കും!
0 comments:
Post a Comment