മനസ്സ് വേണം!
രാധേകൃഷ്ണാ
ലോകം എന്ത് തരുമോ എന്ന് എങ്ങരുത്..
ലോകം എന്ത് തന്നാലും സ്വീകരിക്കാനുള്ള
മനസ്സ് വേണം!
ലോകം ഇതു പറയുമോ എന്ന് ഭയപ്പെടരുതു..
ലോകം എന്ത് പറഞ്ഞാലും കലങ്ങാത്ത
മനസ്സ് വേണം!
ലോകം എങ്ങനെ കണക്കാക്കും എന്ന് നടുങ്ങരുത്..
ലോകം എങ്ങനെ കണക്കാക്കിയാലും
ജയിക്കാനുള്ള മനസ്സ് വേണം!
ലോകം എങ്ങനെ പറ്റിക്കുമോ എന്ന് കുഴങ്ങരുത്.
ലോകം എങ്ങനെ പറ്റിച്ചാലും
പറ്റിക്കപ്പെടാത്ത മനസ്സ് വേണം!
ലോകത്തില്‍ എങ്ങനെ ജീവിക്കും
എന്ന് പുലമ്പരുത്
ലോകത്തില്‍ എങ്ങനെയും ജീവിച്ചേ തീരു
എന്ന മനസ്സ് വേണം!
ലോകം എന്നെ സ്വീകരിക്കുമോ
എന്ന് സംശയിക്കരുത്.
ലോകം എന്നെ സ്വീകരിച്ചേ തീരു
എന്ന ദൃഡ മനസ്സ് വേണം!
ലോകത്തില്‍ ഞാന്‍ വൃഥാ ആയി തീരുമോ
എന്ന് കരയരുത്.
ലോകത്തില്‍ ഞാന്‍ സാധിച്ചു കാണിക്കും
എന്ന വൈരാഗ്യം വേണം!
ലോകത്തില്‍ ജീവിക്കാന്‍ എനിക്ക്
അര്‍ഹതയില്ല എന്ന് പറയരുത്
ലോകത്തില്‍ സന്തോഷത്തോടെ വാഴാനാണ്
ഞാന്‍ വന്നിരിക്കുന്നത് എന്ന് വിചാരിക്കു!
ലോകം എന്നെ ബഹുമാനിക്കുന്നില്ല എന്ന്
അഹംഭാവത്തില്‍ ആടരുത്.
ലോകം എന്നെ ബഹുമാനിക്കുന്ന രീതിയില്‍
കര്‍മ്മങ്ങള്‍ ചെയ്യും എന്ന് വിശ്വാസിക്കു!
ലോകത്ത് ആരും എന്നെ സഹായിക്കുന്നില്ല
എന്ന് പഴി പറയരുത്.
ലോകത്തില്‍ സഹായം ഇല്ലാതെ ഞാന്‍
ജീവിച്ചു കാണിക്കും എന്ന മനസ്സ് വേണം!
ലോകം എന്നത് ചില ദേശങ്ങള്‍!
ലോകം എന്നത് പല കോടി മനുഷ്യര്‍!
ലോകം എന്നത് ചില ഭാഷകള്‍!
ലോകം എന്നത് ചില ശീലാചാരങ്ങള്‍!
അത്രമാത്രം...
ഈ ലോകത്തിനെയാണോ നീ ഭയപ്പെടുന്നത്?
എന്തു കഷ്ടമാണ്?
ഇനി ലോകം നിനക്ക് സ്വന്തം എന്ന്
വിശ്വാസിക്കു!
ഇനി ലോകത്തില്‍ ജീവിക്കാന്‍ നിനക്ക്
അര്‍ഹത ഉണ്ട്!
ജീവിക്ക്..
ലോകത്തെ മറന്നേക്കു..
ലോകത്തെ ജയിക്കു...
0 comments:
Post a Comment