Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, April 17, 2011

കുഞ്ഞായിരിക്കു!


രാധേകൃഷ്ണാ
കുഞ്ഞായിരിക്കു...
എല്ലാ ആധികളെയും ദൂരെ എറിഞ്ഞിട്ടു
കുഞ്ഞായിരിക്കു!
എല്ലാ ഭയങ്ങളെയും വലിച്ചെറിഞ്ഞിട്ട്‌
കുഞ്ഞായിരിക്കു!
എല്ലാ കുഴങ്ങലുകളും ചവറ്റു കുട്ടയില്‍
എറിഞ്ഞിട്ടു കുഞ്ഞായിരിക്കു!
എല്ലാ പ്രതീക്ഷകളെയും ഓടയില്‍
കളഞ്ഞിട്ടു കുഞ്ഞായിരിക്കു!
എല്ലാ പരാജയങ്ങളെയും തീയിട്ടു 
കത്തിച്ചിട്ടു കുഞ്ഞായിരിക്കു!
എല്ലാ നിരാശകളെയും കുഴി മാന്തി
മൂടി വെച്ചിട്ട് കുഞ്ഞായിരിക്കു!
എല്ലാ ഹൃദയ വ്യഥകളെയും ചൂലു കൊണ്ടു 
അടിച്ചു വാരി കളഞ്ഞിട്ടു കുഞ്ഞായിരിക്കു! 
എല്ലാ സംശയങ്ങളെയും ഭാണ്ഡം കെട്ടി 
ദൂരെ കളഞ്ഞിട്ടു കുഞ്ഞായിരിക്കു!
എല്ലാ പദ്ധതികളെയും മൊത്തമായി 
കളഞ്ഞിട്ടു കുഞ്ഞായിരിക്കു!

നീ എന്നും കുഞ്ഞു തന്നെയാണ്!
ഇതില്‍ മാറ്റം ഒന്നുമില്ല!
നിന്റെ ശരീരത്തിന് പ്രായമായി!
നിന്റെ ഹൃദയത്തിനു പ്രായമേയില്ല!


ഈ പുതു വര്‍ഷത്തില്‍ കുഞ്ഞിനെ പോലെ
ആഹ്ലാദത്തോടെയിരിക്കു!
ജീവിതം സുഖമായിരിക്കും!


കുഞ്ഞു അമ്മയെ ആശ്രയിച്ചു ഇരിക്കുന്നത് പോലെ
നീ കൃഷ്ണനെ ആശ്രയിച്ചു ഇരിക്കു!
മറ്റേതെല്ലാം തനിയെ നടക്കും!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP