ആകുലതയില്ല!
രാധേകൃഷ്ണാ
ലോകം എന്നെ അപമാനിച്ചാലും
എനിക്ക് പ്രശ്നമില്ല!
ലോകം എന്നെ ഒതുക്കിയാലും
എനിക്ക് പ്രശ്നമില്ല!
ലോകം എന്നെ അടിച്ചാലും
എനിക്ക് പ്രശ്നമില്ല!
ലോകം എന്നെ വെറുത്താലും
എനിക്ക് പ്രശ്നമില്ല!
ലോകം എനിക്ക് ഒന്നും തന്നില്ലെങ്കിലും
എനിക്ക് പ്രശ്നമില്ല!
ലോകം എന്റെ എല്ലാം തട്ടിപ്പറിച്ചാലും
എനിക്ക് പ്രശ്നമില്ല!
ലോകം എന്നെ മനുഷ്യനായി
അംഗീകരിച്ചില്ലെങ്കിലും
എനിക്ക് പ്രശ്നമില്ല!
ലോകം എന്നെ പുഴുവായി കരുതിയാലും
എനിക്ക് പ്രശ്നമില്ല!
ലോകം എന്നെ മറന്നു പോയാലും
എനിക്ക് പ്രശ്നമില്ല!
എനിക്ക് പ്രശ്നമില്ല!
എനിക്ക് ഒന്നും ഒരു പ്രശ്നമില്ല!
എനിക്ക് ഒട്ടും പ്രശ്നമില്ല!
എന്റെ കൂടെ എപ്പോഴും എന്റെ കൃഷ്ണന്‍
ഉള്ളപ്പോള്‍ എനിക്കെന്തു പ്രശ്നം?
എന്റെ കൂടെ എല്ലാ സമയത്തും എന്റെ കൃഷ്ണന്‍
ഉള്ളപ്പോള്‍ എനിക്കെന്തു പ്രശ്നം?
എന്റെ കൂടെ എല്ലാ സ്ഥലത്തും എന്റെ കൃഷ്ണന്‍
ഉള്ളപ്പോള്‍ എനിക്കെന്തു പ്രശ്നം?
എന്റെ പക്കല്‍ ആകുലത വന്നാല്‍
അതു ചത്തു പോകും തീര്‍ച്ച!
മറന്നും ആകുലത എന്റെ പക്കല്‍ വരില്ല!
വന്നാല്‍ അതിനു പ്രശ്നമാകും!
ആകുലത എന്റടുത്ത് വരാന്‍
കൃഷ്ണന്‍ സമ്മതിക്കില്ല!
അകുലതയ്ക്ക് എന്റടുത്തു വരാന്‍
ഒരു ജന്മത്തിലും സാധിക്കില്ല!
ഹേ ആകുലതയേ! ഞാന്‍ ഇരിക്കുന്ന
ദിക്കില്‍ പോലും നീ വരല്ലേ..
നിന്റെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നത്.
വേഗം ഓടിപ്പോകൂ...
കണ്ണന്‍ നിന്നെ കൊല്ലാന്‍ വരുന്നുണ്ട്!
നീ വഴി തെറ്റി എന്റെ പക്കലെത്തി.
വേഗം രക്ഷപ്പെട്ടോടു!
0 comments:
Post a Comment