ഇല്ല!... ഇല്ല!... ഇല്ല!
രാധേകൃഷ്ണാ
ശ്രമിക്കുന്നവന്‍ തോല്‍ക്കുന്നില്ല!
പറ്റിക്കുന്നവന്‍ വിജയിക്കുന്നില്ല!
നുണയന് സ്വൈരമില്ല!
ഭീരു നേടുന്നില്ല!
മടിയന്‍ നന്നാവുന്നില്ല!
നല്ലവനു വീഴ്ചയില്ല!
ദുഷ്ടനു ജീവിതമില്ല!
നന്ദി മറക്കുന്നവന്‍ മനുഷ്യനല്ല!
സഹായിക്കുന്നവന്‍ വിഡ്ഢിയല്ല!
ക്ഷമിക്കുന്നവന്‍ വൃഥാ പാഴാകുന്നില്ല!
പരിശ്രമിക്കുന്നവന്‍ തല കുനിക്കില്ല!
ജീവിതത്തിനു അവസാനമില്ല!
സ്നേഹത്തിനു നാശമില്ല!
ആനന്ദത്തിനു വിലയില്ല!
ദുഃഖത്തിനു ബലമില്ല!
ഭക്തിക്കു ബാലഹീനതയില്ല!
ഭക്തര്‍ക്ക് തളര്‍ച്ചയില്ല!
ജീവിച്ചു നോക്കാം!
ഇനി വീഴ്ചയില്ല!
0 comments:
Post a Comment