ശ്രീ അനന്തപത്മനാഭ സ്വാമിയുടെ ആറാട്ട്!
ശ്രീ അനന്തപത്മനാഭ സ്വാമിയുടെ ആറാട്ട്!
രാധേകൃഷ്ണാ
നാം ഈ ലോകത്ത് വന്നതിന്‍റെ കാരണം തന്നെ
ഭഗവാനെ മനസ്സിലാക്കി, നമ്മുടെ പാപങ്ങളെ
കളഞ്ഞു, ബുദ്ധിയെ നേര്‍വഴിക്കു നയിക്കാനാണ്!
സാധാരണയായി ബുദ്ധി ചീത്ത വിഷയങ്ങളില്‍
താനേ വ്യാപൃതമാകും!
ബുദ്ധി ചീത്ത വഴിയില്‍ സഞ്ചരിച്ചാല്‍
ജീവിതത്തില്‍ നിരന്തരമായ ഭയം ഉണ്ട്!
ബുദ്ധിയെ നല്‍വഴിയില്‍ പ്രവൃത്തിപ്പിച്ചാല്‍ മാത്രമേ
എപ്പോഴും സ്വൈരത്തോടെ ജീവിക്കാന്‍ സാധിക്കു!
ബുദ്ധിയെ സ്വയം നല്ല വഴിയില്‍ പ്രവൃത്തിപ്പിക്കുക
എന്നത് വളരെ കഠിനമായ ഒരു കാര്യമാണ്!
ബുദ്ധിയെ കടിഞ്ഞാണിട്ടു അടക്കാനുള്ള ബലം
ഭഗവാനു മാത്രമേ പൂര്‍ണ്ണമായുള്ളൂ!
അതിനു വേണ്ടിയാണ് ഭഗവാന്‍ ക്ഷേതരങ്ങളില്‍
അര്‍ച്ചാവതാര മൂര്‍ത്തിയായി എഴുന്നള്ളിയിരിക്കുന്നത്!
അര്ച്ചാ മൂര്‍ത്തിയായി ക്ഷേതരങ്ങളില്‍ ഉണ്ടെങ്കിലും
ഭക്തര്‍ക്ക് വേണ്ടി സുലഭമായ ഉത്സവ മൂര്‍ത്തിയായി!
ഉത്സവ മൂര്തിയാകാനുള്ള കാരണം തന്നെ ഭക്തന്മാര്‍
തന്നെ സ്വന്തന്ത്രമായി അനുഭവിച്ചു രസിക്കണം
എന്നു വിചാരിച്ചാണ്!
ലോകരെ ഉദ്ധരിക്കാനായി ഉത്സവങ്ങളെ ഭഗവാന്‍
അനുഭവിക്കുന്നു!
ഓരോ ക്ഷേത്രങ്ങളിലും ഉത്സവം ഉണ്ട്!
ഓരോ ഉത്സവത്തിനും ഒരു മഹത്വം ഉണ്ട്!
ഓരോ മഹാത്വമും മനുഷ്യരെ തിരുത്തും!
ഭാരത ഭൂമിയില്‍ ക്ഷേതരങ്ങള്‍ക്ക് പഞ്ഞമില്ല!
ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്കും പഞ്ഞമില്ല!
ഉത്സവങ്ങളില്‍ ഭക്തിക്കും പഞ്ഞമില്ല!
ഭക്തിയില്‍ ആനന്ദത്തിനും പഞ്ഞമില്ല!
എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ഓരോരുത്തര്‍ക്കും
ഒരു ഇഷ്ടവും, മര്യാദയും, അടുപ്പവും സ്നേഹവും
ഏതോ ഒരു ക്ഷേത്രത്തിലും, അവിടുത്തെ ദൈവത്തോടു
വിശേഷ പ്രീതിയും ഉണ്ടാവും!
ശ്രീകൃഷ്ണ ചൈതന്യര്‍ക്കു പൂരി ജഗന്നാഥനോട്
വിശേഷപ്രീതി ഉണ്ടായിരുന്നു!
ശ്രീമതി ആണ്ടാള്‍ക്ക് ശ്രീരംഗം രംഗനാഥനോടു
വിശേഷ പ്രീതി ഉണ്ടായിരുന്നു!
ശ്രീകനക ദാസര്‍ക്ക് ഉടുപ്പി കൃഷ്ണനോടു
വിശേഷ പ്രീതി ഉണ്ടായിരുന്നു!
ശ്രീപൂന്താനത്തിന് ഗുരുവായൂരാപ്പനോടു
വിശേഷ പ്രീതി ഉണ്ടായിരുന്നു!
ശ്രീസന്ത് തുക്കാറാമിന് പാണ്ഡുരംഗനോടു
വിശേഷ പ്രീതി ഉണ്ടായിരുന്നു!
ശ്രീരാമാനുജര്‍ക്ക് കാഞ്ചി വരദരാജരോടു
വിശേഷ പ്രീതി ഉണ്ടായിരുന്നു!
ശ്രീഅന്നമാചാര്യര്‍ക്ക് തിരുമല അപ്പനോടു
വിശേഷ പ്രീതി ഉണ്ടായിരുന്നു!
പറയാനുള്ള യോഗ്യത ഇല്ല!
എന്നാലും ആശ കൊണ്ടു പറയുകയാണ്!
രാമാനുജരുടെ ഈ കുഞ്ഞ് ഗോപാലവല്ലിദാസനും
തിരുവനന്തപുരം അനന്തപത്മനാഭ സ്വാമിയോട്
ഒരു വിശേഷ പ്രീതി ഉണ്ട്!
ശ്രീഅനന്തപത്മനാഭ സ്വാമിയുടെ തിരുവനന്തപുരം
തന്നെ ഭൂലോക വൈകുണ്ഠമാണ്!
അങ്ങനെയാണ് മഹാരാജാ സ്വാതി തിരുനാള്‍
തന്‍റെ കൃതികളില്‍ പറയുന്നത്!
സ്വാമി നമ്മാള്‍വാരും "ഇന്‍റു പോയി പുകുതിരാകില്‍
എഴുംയും എദം സാരാ" അന്ന് തന്‍റെ തിരുവായ് മൊഴിയില്‍
പറയുന്നു. തിരുവനന്തപുരത്തില്‍ ഇന്നു തന്നെ പോയി
ചേരുകയാണെങ്കില്‍ ഒരിക്കലും പ്രശ്നമില്ല
എന്നു പറയുന്നു.
അടിയനു ഭൂലോക വൈകുണ്ഠമും ഉപദ്രവം
നീക്കുന്ന ദൈവമും തിരുവനന്തപുരം
ശ്രീഅനന്തപത്മനാഭ സ്വാമി തന്നെയാണ്!
ഈ ശരീരത്തെ നിത്യവും കുളിപ്പിക്കുന്നു. എന്നാല്‍
പാപങ്ങള്‍ നീങ്ങുന്നതായി കാണുന്നില്ലല്ലോ!
നമ്മുടെ കര്‍മ്മ വിനകളും മറയുന്നില്ല!
എന്നാല്‍ അതേ സ്നാനം ഭഗവാനോട് ചേര്‍ന്നു ചെയ്താല്‍
പാപങ്ങളും, കര്‍മ്മഫലങ്ങളും, മനസ്സിന്‍റെ
മാലിന്യവും ഒക്കെ നീങ്ങും!
അതിനു വേണ്ടിതന്നെയാണ് അഖിലാണ്ഡകോടി
ബ്രഹ്മാണ്ഡ നായകന്‍ ശ്രീ അനന്തപത്മനാഭസ്വാമിയായി
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഭക്ത ജനങ്ങളോട്
കൂടെ തീര്‍ത്ഥസ്നാനം ചെയ്യുന്നത്!
ആ തീര്‍ത്ഥ സ്നാനത്തെയാണ് അനന്തപുരിയില്‍
ആറാട്ട് എന്നു പറയുന്നത്!
ശരി! ഇനി പത്മനാഭന്‍റെ കൂടെ കുളിരെ ഒരു കുളി!
ശ്രീഅനന്തപത്മനാഭന്‍ വേട്ടയ്ക്കെന്ന പോലെ ആറാട്ടിനും
പച്ച നിറമുള്ള വസ്ത്രം ഉടുത്തു വന്നു!
ശ്രീനരസിംഹ മൂര്ത്തിയോടു കൂടെ ശംഖുമുഖം
കടലില്‍ ആറാടാന്‍ അനന്തപുരീശ്വരന്‍
ഭംഗിയായി വാഹനത്തില്‍ എഴുന്നള്ളി വന്നു!
നാലു തൃക്കൈകളില്‍ ശംഖു ചക്രം, ഗദാ, താമര,
വഹിച്ചു കൊണ്ടു കാമദേവന് ജന്മം നല്‍കിയ
മണിവണ്ണന്‍ എഴുന്നള്ളി വന്നു!
തങ്ക ഗരുഡാള്‍വാരിന്‍റെ പുറത്തു സര്‍വ
അലങ്കാരത്തോടു കൂടി, മുല്ല, അരളി, കോടി സമ്പങ്കി,
റോസാ, പിച്ചി, ഇരുവാക്ഷി, ജമന്തി പൂക്കളോടെ
തുളസി മാലയും ചാര്‍ത്തി, സര്‍വലോക പ്രഭു,
എഴുന്നള്ളി വന്നു!
കിഴക്കേ നടയില്‍ കാത്തിരുന്ന ഭക്ത ജനങ്ങളുടെ
കോരിത്തരിപ്പിക്കുന്ന ശബ്ദത്തില്‍
പളപളാ എന്നു മിന്നിക്കൊണ്ട്, സ്ത്രീകളുടെ
കുരവ ശബ്ദത്തില്‍ ശ്രീനരസിംഹരോടു കൂടെ
ആനന്ദത്തോടെ കര്‍പ്പൂര ആരതിയെ അനുഭവിച്ചു,
ശ്രീവേലിപ്പുരയില്‍ പ്രദക്ഷിണമായി
എഴുന്നള്ളി വന്നു!
തുപ്പല്‍, മലം, മൂത്ര, മാംസ പിണ്ഡമായ മനുഷ്യ
ശരീരമുള്ള അഹംഭാവ മൂഡന്മാര്‍,
പക്ഷെ പത്മനാഭാനില്‍ വിശ്വാസം അര്‍പ്പിച്ചവര്‍,
മുന്‍പേ നടന്നു കൊണ്ടു, ഞങ്ങളുടെ കരുണാസാഗരന്‍
പത്മനാഭന്‍ ആടി ആടി എഴുന്നള്ളി വന്നു!
പടിഞ്ഞാറെ നടയില്‍ യുവരാജന്‍ കൃഷ്ണന്‍ സുന്ദരനായ
പാര്‍ത്ഥസാരഥിയായി കയ്യില്‍ ചാട്ടവാറോടെ കേളിയായി
വന്നു ചേര്‍ന്നപ്പോള്‍ ഭക്തന്മാര്‍ തങ്ങളെ മറന്നു
"കൃഷ്ണാ കൃഷ്ണാ" എന്നു വിളിക്കുമ്പോള്‍,
ലക്ഷ്മി നരസിംഹനെ വലതു വശത്തും,
രാധികാ രമണനെ ഇടതു വശത്തും നിറുത്തി,
അവിടെയും ഒരു ആരതി അനുഭവിച്ചു,
ആനന്ദത്തോടെ എഴുന്നള്ളി വന്നു!
ഗജറാണി പ്രിയദര്ശിനിയും കാലില്‍ ചിലങ്ക അണിഞ്ഞു
കഴുത്തില്‍ പതക്കം തൂക്കി, നെറ്റിപ്പട്ടം മസ്തകത്തില്‍
ധരിച്ചു, നടന രാജനായ പത്മനാഭനു മുന്‍പേ,
കുട്ടികളുടെ കൂടെ താനും തുള്ളി ചാടിക്കൊണ്ടു,
കൊട്ട് വാദ്യം മുഴങ്ങിക്കൊണ്ടു നടക്കെ,
സൌന്ദര്യ രാജന്‍ പത്മനാഭന്‍ എഴുന്നള്ളി വന്നു!
ആയിരക്കണക്കിന് ഭക്തന്മാര്‍ അകത്തും പുറത്തും,കാത്തിരിക്കെ,
പലരും വഴി നീളെ കാത്തിരിക്കെ, ശ്രീവരാഹ മൂര്‍ത്തിയും
വന്നു തപസ്സിരിക്കെ, എല്ലാരും ദിവ്യ പ്രേമയില്‍
മയങ്ങി സമയം മറന്നു കാത്തിരുന്നു!
പത്മനാഭ ദാസര്‍ വരുന്നത് വരെ ശ്രീവേലിപ്പുരയില്‍ മൂന്നു
പ്രതക്ഷിണം വെച്ച സര്‍വലോക രക്ഷകന്‍,
ഭാഗ്യവാന്‍ ശ്രീഉത്രാടം തിരുനാള്‍ എത്തിയതും,
അദ്ദേഹത്തിന്‍റെ കൂടെ പടിഞ്ഞാറെ നട എത്തി
അവിടെ എല്ലാവരും കണ്ണും നാട്ടു നോക്കി നിക്കേ,
സര്വാന്തര്യാമിയായ അനന്തപത്മനാഭന്‍
ആരാട്ടിനായി ക്ഷേത്രത്തിന്‍റെ പുറത്തേക്ക് വന്നു!
ശ്രീഅനന്തപത്മനാഭന്‍റെ കൂടെ ശ്രീനാരസിംഹാര്‍,
ശ്രീകൃഷ്ണന്‍, ശ്രീലക്ഷ്മി വരാഹമൂര്‍ത്തി
തുടങ്ങിയവരും ക്ഷേത്രത്തിന്‍റെ പുറത്തു വന്നു!
പത്മനാഭദാസരുടെ വംശക്കാര്‍, പാരമ്പര്യ
വേഷത്തില്‍ തലയില്‍ തൊപ്പിയോടെ
കയ്യില്‍ വാളും തോളില്‍ പരിചയും താങ്ങി,
വരിയില്‍ മുന്‍പേ കാത്തിരിക്കെ,
പോലീസ് മേധാവികള്‍ തോക്കുയര്‍ത്തി ബഹുമാനിക്കെ
സര്‍വലോക ശരണ്യന്‍ പുറത്തു എഴുന്നള്ളി!
രാജാധിരാജന്‍ പുറത്തു വരുന്ന പടിഞ്ഞാറെ നടയില്‍
പൊന്നുണ്ണിയായ ശ്രീഅനന്തപത്മനാഭ സ്വാമിയുടെ മൃദുവായ
പാദങ്ങള്‍ നോവാതിരിക്കാന്‍ വഴിയില്‍
വെളുത്ത കടപ്പുറം മണല്‍ വിരിച്ചിരുന്നു.
നടയുടെ രണ്ടു വശത്തും മുകളിലും തോരണങ്ങള്‍ കൊണ്ടും
പൂക്കള്‍ കൊണ്ടും അലങ്കരിച്ചിരുന്നു.
കലിയുഗത്തിന്റെ ഘോരമായ മായയുടെ
പിടിയില്‍ പെട്ടു പരിതപിക്കുന്ന ജനങ്ങള്‍
കാത്തിരിക്കെ, അവരുടെ ദുഃഖത്തെ നാശം ചെയ്തു കൊണ്ടു
"പേടിക്കണ്ടാ! ഞാന്‍ ഉണ്ട്" എന്നു പറഞ്ഞു
എല്ലാരെയും ആശീര്‍വദിക്കാന്‍, കരുണാസാഗരന്‍
പുറത്തു വന്നു നിന്നു!
ഭാഗ്യവാനായ പത്മനാഭദാസന്‍ ശ്രീഉത്രാടം തിരുനാള്‍
പാരമ്പര്യ വാളിനെ കൈയില്‍ പിടിച്ചു കൊണ്ടു മുന്നേ
നടക്കുമ്പോള്‍, രാജവംശത്തെ ചേര്‍ന്നവരും മറ്റുള്ളവരും
കൂടെ നടക്കെ, കൈങ്കര്യ പരന്മാര്‍ കൂട്ടത്തെ
അകറ്റി നിറുത്തി, എല്ലാരെയും മോക്ഷതിനു വഴികാട്ടി
വിളിച്ചു കൊണ്ടു പോകുന്ന ശ്രീഅനന്തപത്മനാഭനു
വഴി കാട്ടി കൊടുത്തു.
അദ്ദേഹം സാവധാനം ആടി ഉലഞ്ഞു, നരസിംഹരുടെ
തോളില്‍ ചിലപ്പോള്‍ ഉരസിക്കൊണ്ടു, എകാടാശിയില്‍
മോഹിനി വേഷം ധരിക്കുന്ന കള്ളനായ രാധികാരമണന്‍
ശ്രീകൃഷ്ണന്‍റെ തോളില്‍ ഒരു കൈ ഇട്ടു കൊണ്ടു
ദേവാദിദേവന്‍ പരന്ധാമന്‍, അനന്തപത്മനാഭന്‍
വീഥിയില്‍ സഞ്ചരിച്ചു!
എന്തു നടന്നാലും "പൂരം കാണുന്ന" ചിലരും,
ക്ഷേത്രത്തിലേക്ക് പോകുന്ന ശീലം ഇല്ലാത്ത മടിയന്മാരും,
പണം മാത്രം എന്നി തിട്ടപ്പെടുത്തുന്ന വ്യാപാരികളും,
ക്ഷേത്രത്തിലേക്കു വരാന്‍ സാധിക്കാതവരും
കണ്ണ് ഉള്ളത് കൊണ്ടു, ഭൂമിയില്‍, ഭാരത ദേശത്തില്‍
തിരുവനന്തപുരത്തില്‍ അന്നേ ദിവസം ഇരിക്കാനുള്ള ഭാഗ്യം
ലഭിച്ചതു കൊണ്ടു, സാക്ഷാത് മന്മഥ മന്‍മഥനായ പുരാണപുരുഷന്‍
ശ്രീഅനന്ത പത്മനാഭന്‍റെ രാജ വരവ് കണ്ടു!
പലഭാക്തന്മാരും തങ്ങളുടെ വീട്ടു മുറ്റത്ത് തന്നെ
വരുന്ന സുന്ദരവദനന്‍, ശ്രീഅനന്തപത്മനാഭാനെ
സ്വീകരിക്കാന്‍, മുറ്റത്ത്, വിളക്ക് കത്തിച്ചു വെച്ചിരിക്കുന്നതും
ആ സൌലഭ്യ മൂര്‍ത്തി സ്വീകരിച്ചു!
പോലീസ്കാര്‍ ബാന്‍ഡ് വായിക്കേ, അവിടവിടെ ഓടി,
ഭക്തരെയും ഓടിപ്പിച്ചു, ചില സ്ഥലങ്ങളില്‍
പെട്ടെന്ന് നിന്നു, തന്‍റെ ഭക്തരെയും, വിശ്രമിപ്പിച്ചു,
മായാപതി, കളിയായിട്ടു വീഥിയില്‍ എഴുന്നള്ളി!
പലരും തങ്ങളുടെ ഹൃദയത്തില്‍ പത്മനാഭന്‍റെ
രൂപം പതിപ്പിച്ചു, ചിലര്‍ ഉപകരണങ്ങളാല്‍
പടം പിടിക്കുമ്പോള്‍, ആര്‍ക്കും അടങ്ങാത്ത, യോഗികളും
ആയിരമായിരം വര്‍ഷങ്ങള്‍ തപസ്സു ചെയ്താലും കിട്ടാത്ത
ആരുടെ പിടിയിലും പെടാത്ത, കണ്ണ് കൊണ്ടു കാണാന്‍
സാധിക്കാത്ത വേദപ്പൊരുള്‍, എല്ലാരുടെയും
മനസ്സിലും, കണ്ണിലും ഉപകരണങ്ങളിലും
സുലഭമായി പിടിക്കപ്പെട്ടു എഴുന്നള്ളി വന്നു!
ദൈവത്തിനു രൂപം ഇല്ലാ എന്നു ദൃഡമായി വിശ്വസിക്കുന്നവര്‍
പോലും ഞങ്ങളുടെ അനന്തപുരത്ത് സുന്ദരന്‍റെ
എഴുന്നള്ളത് കണ്ടു രസിക്കാന്‍ തലയില്‍ തൊപ്പി
ധരിച്ചു കുഞ്ഞുങ്ങളോട് കൂടി തങ്ങളുടെ
പള്ളി മുറ്റത്ത് കാത്തിരുന്നു, രാജാധിരാജന്
തല കുനിച്ചു മര്യാദ ചെയ്യുമ്പോള്‍ പ്രഭു അവരെയും
തന്‍റെ കുഞ്ഞുങ്ങളായി ഭാവിച്ചു അനുഗ്രഹിക്കുന്നു!
രൂപം ഇല്ലാത്ത ദൈവത്തെ ഉപാസിക്കുന്ന സ്ത്രീകളും
തങ്ങളുടെ ഗൃഹ കൃത്യങ്ങളെ വിട്ടു പുറത്തു വന്നു
തപസ്സിരുക്കെ, ആ ബീവി നാച്ചിയാര്‍കളുടെ താപം
തീരെ ആറു മാസത്തെ കാത്തിരുപ്പിനു ശേഷം ബ്രഹ്മദേവന്‍റെ
പിതാവ് അവരുടെ മുഖം ചുവപ്പിച്ചു കൊണ്ടു
സുന്ദരമായി എഴുന്നള്ളി!
പാശ്ചാത്യ സംസ്കാരത്തില്‍ മോഹിച്ചു മയങ്ങി
കിടക്കുന്ന ചെറുപ്പക്കാരും ഞങ്ങളുടെ
പത്മനാഭന്‍റെ പകിട്ടും ഭംഗിയും കണ്ടു ഗര്‍വം നശിച്ചു
അവന്‍റെ തിരുവടികളില്‍ ശരണാഗതി ചെയ്യവേ
കാമനെയും മയക്കുന്ന ഭുവനസുന്ദരന്‍
എഴുന്നള്ളി വന്നു!
ശാസ്ത്ര പുരോഗതിയില്‍ ഭ്രമിച്ചു അതിനെ ശ്ലാഘിക്കുന്ന
മായയില്‍ മയങ്ങിയിരിക്കുന്ന അധമ ജീവര്‍കളുടെ
വിമാനങ്ങളെയും നിറുത്തി വെച്ചു, തന്‍റെ വഴിയില്‍
താനേ നടക്കുന്ന സിംഹത്തെ പോലെ നമ്മുടെ
ക്ഷീരസാഗര നാഥന്‍ വിമാന നിലയത്തിലെ തന്‍റെ
മണ്ഡപത്തില്‍ നിശ്ശബ്ദമായി വന്നു നിന്നു!
ക്ഷീണമേ അറിയാത്തവന്‍, ഭക്തന്മാരുടെ ഭക്തിക്കു വേണ്ടി
ക്ഷീണിച്ചവനെ പോലെ, ഭക്തന്മാരുടെ വിശ്രമത്തിനായി
തന്‍റെ മണ്ഡപത്തില്‍ കുറച്ചു നേരം വിശ്രമിച്ചു
സംസാര താപത്തെ നാശം ചെയ്യുന്നവന്‍,
കരിക്കു സ്വീകരിച്ചു, താപം അകറ്റി
എഴുന്നള്ളിയിരുന്നു!
കാമനു ജന്മം നല്‍കിയ അനന്തപത്മനാഭന്‍റെ
ചെഞ്ചുണ്‍ടിരിക്കുന്ന തിരുമുഖം കണ്ടു
അന്തിവാനവും ലജ്ജയോടു കൂടി ആനന്ദത്തില്‍
തുടുത്തപ്പോള്‍, സൂര്യ ദേവന്‍ തന്‍റെ
കിരണങ്ങളാല്‍ ശ്രീപത്മനാഭനെ പാദാദികേശം
തലോടി ആനന്ദത്തില്‍ കുളിര് കോരി
വിമാന നിലയത്തിന്‍റെ രാജ വീഥിയില്‍
സ്വാതി തിരുനാളിന്‍റെ ദൈവം ഓടി വന്നു!
പുഷ്പക വിമാനത്തില്‍ ലങ്കയില്‍ നിന്നും അയോധ്യയ്ക്കു
പറന്നു ചെന്നവന്‍, വിമാന നിലയത്തിന്‍റെ മറ്റേ
കവാടത്തില്‍ എത്തിയപ്പോള്‍ അവിടെ കാത്തിരുന്ന
പത്മനാഭ ദാസര്‍കളുടെ കുലദാസന്‍ മഹാരാജാ
ഉത്രാടം തിരുനാള്‍ ഭക്ത ജനങ്ങളോട് കൂടി തന്‍റെ
അമ്മയായവനെ സ്വീകരിച്ചത് കണ്ടു എല്ലാരുടെയും
കണ്ണുകളില്‍ ആനന്ദ കണ്ണീര്‍ പൊടിഞ്ഞു.
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകന്‍ ശംഖു മുഖം
കടപ്പുറത്തു തുള്ളി തുള്ളി വന്നു!
കടപ്പുറത്തുള്ള തന്‍റെ സ്വന്തം മണ്ഡപത്തില്‍
ശ്രീനരസിംഹരോടും, ശ്രീകൃഷ്ണനോടും കൂടി
ആനന്ദത്തോടെ വന്നിരുന്ന ഭക്ത പ്രിയന്‍
സമുദ്രരാജനെ തന്‍റെ പുഞ്ചിരി കൊണ്ടു വശീകരിച്ചു
"എന്താ സമുദ്രരാജാ! സുഖം തന്നെ അല്ലെ?" എന്നു ചോദിച്ചു!
സമുദ്രരാജനും "അങ്ങയുടെ കൃപയാല്‍ അടിയനു സുഖം
തന്നെയാണ്" എന്നു പറഞ്ഞു കൊണ്ടു തിരമാലക്കൈകളാല്‍
തൊഴുതു കൊണ്ടു തുള്ളി ചാടി വന്നു
ശ്രീപത്മനാഭ സ്വാമിയുടെ പാദങ്ങളില്‍ സാഷ്ടാംഗം
പ്രണമിച്ചു!
സൂര്യനും പിരിയാന്‍ മനസില്ലാതെ പിരിഞ്ഞു പോകെ
ചന്ദ്രന്‍ ആകാശത്തില്‍ പ്രകാശം പരത്തി നില്‍ക്ക
ദ്വാരകാനാഥന്‍ പതുക്കെ ചിരിച്ചു നിന്നു!
കൂടെ വന്നവരും മറ്റവരും, പത്മനാഭ ദാസര്‍കളുടെ
കുടുംബക്കാരും, കൈങ്കര്യ പരാര്‍കളും
ക്ഷീണിതരായി വിശ്രമിക്കെ, ചിലര്‍ ഭജന ചെയ്തു,
ചിലര്‍ നാട്യമാടി, ചിലര്‍ പ്രാര്‍ത്ഥിച്ചു, ചിലര്‍ ഭക്തിയില്‍
മുഴുകി, ചിലര്‍ ആനന്ദപരവശരായി ഇരിക്കുമ്പോള്‍,
അനന്തന്‍റെ പുറത്തു ശയിക്കുന്നവന്‍, നിശാരാജന്‍
എത്താനായി കാത്തിരുന്നു!
പകല്‍ തന്‍റെ പണി തീര്‍ന്നു മടങ്ങെ, നിശി തന്‍റെ
പണി തുടങ്ങേ, തന്ത്രിമാര്‍ പുജയ്ക്ക് ഒരുങ്ങി.
ലോകം സൃഷ്ടിച്ചവന് ദേവന്മാര്‍ ചാമരം വീശി,
കുട പിടിച്ചു മേഘങ്ങളും തങ്ങളെ മറന്നു നില്‍കുമ്പോള്‍,
വായുദേവന്‍ ആഹ്ലാദത്തോടെ വിവിധ ഗാനങ്ങള്‍
പാടി പത്മനാഭനെ സേവിച്ചപ്പോള്‍, പ്രഭുവും
അതിനനുസരിച്ച് തന്‍റെ മാലകളെയും വസ്ത്രത്തെയും
ചലിപ്പിച്ചു പ്രതിഫലം നല്‍കി നീരാട്ടാടാന്‍ തയ്യാറായി!
തൃപ്പാല്‍ക്കടലിനെ കടഞ്ഞവാന്‍, രണ്ടടി കൊണ്ടു
ലോകം അളന്നവന്‍, പരശുരാമാനായി അക്രമികളെ
വധിച്ചവന്‍, രാമനായി ജീവിച്ചു കാണിച്ചവന്‍,
കൃഷ്ണനായി കാരുണ്യം വര്ഷിച്ചവാന്‍,
കല്കിയായി അവതരിക്കാന്‍ പോകുന്നവന്‍,
ഭക്തന്മാരോടു കൂടെ ഉപ്പു നീരില്‍ സ്നാനം ചെയ്യാന്‍
പൂര്‍ണ്ണ സമ്മതം അറിയിച്ചു!
സര്‍വ സുഗന്ധമായി ഇരിക്കുന്നവന്‍ നീരാടാന്‍
മണപ്പുറത്ത് നടന്നു!
സര്‍വ രസമായി ഇരിക്കുന്നവന്‍ നീരാടാന്‍
മണപ്പുറത്ത് നടന്നു!
ലോകനാഥന്‍ നീരാടാന്‍ മണപ്പുറത്ത് നടന്നു!
രാസലീലാ നായകന്‍ നീരാടാന്‍
മണപ്പുറത്ത് നടന്നു!
യോഗ നരസിംഹനോടു കൂടെ നീരാടാന്‍
മണപ്പുറത്ത് നടന്നു!
രാധികാ കൃഷ്ണന്‍റെ കൂടെ നീരാടാന്‍
മണപ്പുറത്ത് നടന്നു!
ദേവരും മനുഷ്യരും ആനന്ദിക്കെ നീരാടാന്‍
മണപ്പുറത്ത് നടന്നു!
6 മാസങ്ങളായി തപസ്സിരിക്കുന്ന സമുദ്രരാജന്‍
തിരമാലക്കൈകളാല്‍ വരു വരു എന്നു
വരവേറ്റപ്പോള്‍ അനന്തപത്മനാഭ പ്രഭുവും
അരികിലെത്തി!
താപതാല്‍ ഏങ്ങി തളര്‍ന്നിരുന്ന സമുദ്രരാജന്‍ തുള്ളിച്ചാടി
ഭക്തരെയും പത്മനാഭനെയും ജലപ്രവാഹത്തില്‍
നനച്ചു.
ഭക്തരുടെ 'ജയ് പത്മനാഭാ!" ഘോഷം മുഴങ്ങെ
ഞങ്ങള്‍ എല്ലാവരും കൂടെ നീരാടി.
ഞങ്ങളുടെ പാപങ്ങളും ഞങ്ങളെ വിട്ടു
പോയി മറഞ്ഞു.
ശ്രീപത്മനാഭന്‍ നീരാടി കരകേറിയതും, ശ്രീനരസിംഹാര്‍
ഗര്‍ജ്ജിച്ചു കൊണ്ടു സമുദ്രരാജന്‍റെ അരികില്‍ വന്നപ്പോള്‍
സമുദ്രരാജന്‍ 4 പ്രാവശ്യം അദ്ദേഹത്തെ വണങ്ങി,
ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കേ, അദ്ദേഹം സമ്മതം നല്‍കി.
ഉടനെ സമുദ്രരാജന്‍ തന്‍റെ തിരമാലക്കൈകള്‍ ഉയര്‍ത്തി,
ശ്രീനരസിംഹരെ ഉച്ചി മുതല്‍ പാദം വരെ അണച്ച്
അനുഭവിച്ചുതന്‍റെ താപം തീര്‍ത്തു!
പ്രഹ്ലാദവരടന്റെ കൂടെ ഭക്തന്മാരും ചേര്‍ന്നു
നീരാടിയപ്പോള്‍ അവരവരുടെ കര്‍മ്മ വിനകള്‍
അവരെ വിട്ടകന്നു!
ശ്രീനാരസിംഹാര്‍ നീരാടി കരകേറിയപ്പോള്‍
ഗോപികാ രമണന്‍, അര്‍ജ്ജുന സഖാ, പാര്‍ത്ഥ സാരഥി,
പ്രേമയില്‍ മുഴുകി ജലക്രീഡയ്ക്ക് വന്നു ചേര്‍ന്നു!
സമുദ്രരാജന്‍ ഒന്ന് തുള്ളിക്കളിച്ചു അദ്ദേഹത്തെ
ആലിംഗനം ചെയ്തു!
പ്രതീക്ഷിക്കാതെ ഇതു കണ്ടു എല്ലാവരും
ആനന്ദഘോഷം ചെയ്ത്, പ്രേമരാജന്‍ രാധാകൃഷ്ണന്‍റെ
കൂടെ ഞങ്ങളും നീരാടി!
ഞങ്ങള്‍ക്ക് പ്രേമസ്വരൂപന്‍റെ ആശീര്‍വാദങ്ങള്‍
വന്നു ചേര്‍ന്നു!
ഇവരുടെ പിറകെ തന്‍റെ ഭക്ത ഘോഷ്ടിയുടെ കൂടെ
ശ്രീലക്ഷ്മി വരാഹ സ്വാമിയും ആനന്ദത്തോടെ
കടലില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തെയും
ബഹുമാനത്തോടെ സമുദ്രരാജന്‍ നീരാട്ടി!
ആ ആനന്ദത്തില്‍ ഭക്തന്മാര്‍ കോരിത്തരിക്കെ
ഭൂവരാഹരും പുഞ്ചിരിയോടെ നീരാടി!
അന്തര്യാമിയായ ശ്രീപത്മനാഭന്‍ മഞ്ഞള് കൊണ്ടു
അഭിഷേകം ചെയ്തുകൊണ്ട്, പൂജകളും അനുഭവിച്ചു
സമുദ്ര രാജനെ ആശീര്‍വദിച്ചു, തന്‍റെ മക്കളുടെ
കൂടെ തീര്‍ത്ഥമാറിയ ആനന്ദത്തോടെ ആരതിയും
സ്വീകരിച്ചുകൊണ്ട് തന്‍റെ ക്ഷേത്രത്തിലേയ്ക്ക്
തിരിച്ചു!
മേളങ്ങള്‍ മുഴങ്ങെ, ഭക്തരുടെ നാമഘോഷത്തോട് കൂടെ
വായു ദേവന്‍റെ മൃദുവായ തെന്നല്‍ ചാമരം വീശെ
ശംഖുമുഖം കടപ്പുറത്തു കളിയാടിയ
ആടി ഭഗവാന്‍ തന്‍റെ ഭക്തര്‍കളോട് കൂടെ
വട്ടം കറങ്ങി തിരിച്ചു!
വിളക്ക് വെളിച്ചത്തില്‍ സ്വര്‍ണ്ണ രൂപന്‍ പള പാലാ എന്നു മിന്നെ
ഭക്തന്മാരായ മക്കളുടെ കൂടെ, അമ്മയായും അച്ഛനായും
സഖാവായും ഗുരുവായും കളിയാടി കൊണ്ടു,
താന്‍ വന്ന വഴിയില്‍ ഉള്ള മുസ്ലിംകള്‍ക്കും കാരുണ്യം
വര്‍ഷിച്ചു കൊണ്ടു, തന്‍റെ കടപ്പുറത്തെ മക്കളായ
മുക്കുവന്മാര്‍ക്കും അനുഗ്രഹം ചൊരിഞ്ഞു കൊണ്ടു
വീണ്ടും തന്‍റെ ക്ഷേത്രത്തിലേയ്ക്ക് തിരിച്ചു!
അറാടാന്‍ പോകുന്ന ഭംഗി കാണാത്തവര്‍
ആറാടി വരുന്നത് കാണാന്‍ കൂട്ടം കൂടി കാതു നിന്നു!
ഭക്തന്മാരുടെ ആരതി അനുഭവിച്ചു കൊണ്ടു
ഉണ്ണിയായി, പിതാവായി, രക്ഷിക്കുന്ന ദൈവമായി,
ശ്രീഅനന്തപത്മനാഭന്‍ ആറാടി വന്നു!
മഹാഭാഗ്യവാന്‍ മഹാരാജാ പതമനാഭദാസ
ഉത്രാടം തിരുനാള്‍ പടിഞ്ഞാറെ കോട്ട കടന്നു തന്‍റെ
സ്ഥാനത്തു കാത്തിരിക്കെ, സ്വര്‍ണ്ണകുടത്തില്‍
ഭക്തന്‍മാരുടെ കാണിക്ക സ്വീകരിച്ചു പ്രഭു,
വൈകുണ്ഠവാസന്‍ തീപ്പന്തങ്ങളുടെ പ്രകാശത്തില്‍
നീരാടി വന്നു!
പടിഞ്ഞാറെ നട വഴി ഭഗവാന്‍ ക്ഷേതരത്തില്‍ പ്രവേശിച്ച്
ഭക്തന്മാര്‍ വീണ്ടും അടുത്ത ആറാട്ട് വേഗം വരണം എന്നും
അതു വരെ ശരീരത്തില്‍ ജീവന്‍ ഉണ്ടാവാന്‍ അനുഗ്രഹിക്കണം
എന്നും കൈ കൂപ്പി തൊഴുതു, ഭഗവാന്‍റെ കൂടെ
സ്നാനം ചെയ്യാത്തവര്‍, ദര്‍ശനം തന്നെ പരമ ഭാഗ്യം എന്നു
വിചാരിക്കെ, രാമാനുജരുടെ പ്രിയ സ്വാമി,
ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്ത്!
എല്ലാവരുടെയും കണ്ണേറുമ കൊണ്ടു ആറാടി വന്നവനെ
ഗോപികളും ഹൃദയത്തില്‍ ദൃഷ്ടി ഉഴിഞ്ഞു,
തന്ത്രി പുനര്‍പുജ ചെയ്തു, പ്രഭുവും,
ശ്രീനരസിംഹരും, ശ്രീകൃഷ്ണനും ശീവേലിപ്പുര
വലം വെച്ചു.
പാര്‍ത്ഥസാരഥിയായ നമ്മുടെ കൃഷ്ണനും, ഉറക്കം
വന്നിട്ട് ആടി ആടി, മയങ്ങി, തിരുഅധരം തുറന്നു
കോട്ടുവാ ഇട്ടു കൊണ്ടു, പകുതി ഉറങ്ങി
ആടിയാടി വന്നു!
എല്ലാവരും ഈ ആനന്ദത്തില്‍ തങ്ങളെ മറന്നിരുക്കുന്ന
നേരം, പാര്‍ത്ഥസാരഥി തന്‍റെ കൊട്ടാരത്തില്‍ പ്രവേശിച്ചു കൊണ്ടു,
ശ്രീനരസിംഹനെ കൂട്ടി ശ്രീപത്മനാഭന്‍ തന്‍റെ കൊട്ടാരത്തില്‍
പ്രവേശിച്ചു! എന്‍റെ കണ്ണുകള്‍ ഈറനണിയെ
ഇതു സത്യമാണോ? ഞാനും ആരാട്ടില്‍ പങ്കു കൊണ്ടോ?
എന്നു ചോദിക്കെ പ്രഭു അതേ എന്നു തലയാട്ടി!
പിന്നെ അവിടെ വീണ്ടും ഒരു ഹാരത്തി സ്വീകരിച്ചു,
പ്രഭു മനസ്സില്ലാ മനസ്സോടെ അകത്തു പ്രവേശിച്ചു!
എന്‍റെ ഉള്ളില്‍ പ്രവേശിച്ചു!
എന്‍റെ ആത്മാവില്‍ പ്രവേശിച്ചു!
എന്‍റെ ശരീരത്തില്‍ പ്രവേശിച്ചു!
എന്‍റെ ജീവനില്‍ ചേര്‍ന്നു!
ആറാട്ട് കഴിഞ്ഞു!
ഉത്സവമും തീര്‍ന്നു!
പക്ഷെ ആയുസ്സും ആഗ്രഹവും തീര്‍ന്നില്ലല്ലോ!
ഹേ! പത്മനാഭ പ്രഭോ!
കഴിഞ്ഞ ആറാട്ടില്‍ ഞാന്‍ അകന്നിരുന്നു!
ഈ ആറാട്ടില്‍ ഞാന്‍ അടുത്തിരുന്നു!
ഇനി അടുത്ത ആറാട്ടില്‍??????