Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, November 16, 2010

തെറ്റില്ല!

തെറ്റില്ല!
രാധേകൃഷ്ണാ 
സംസാരിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനെ 
കുറിച്ചു സംസാരിക്കുന്നു എന്നതാണ് പ്രധാനം! 

കേള്‍ക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തു 
കേള്‍ക്കുന്നു എന്നതാണ് പ്രധാനം!

ചിന്തിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനെ കുറിച്ചു
ചിന്തിക്കുന്നു എന്നതാണ് പ്രധാനം!

വായിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനെ കുറിച്ചു
വായിക്കുന്നു എന്നതാണ് പ്രധാനം!

എഴുതുന്നതില്‍ തെറ്റില്ല പക്ഷേ എന്തു എഴുതുന്നു 
എന്നതാണ് പ്രധാനം!

പറയുന്നതില്‍ തെറ്റില്ല പക്ഷേ എന്തു പറയുന്നു 
എന്നതാണ് പ്രധാനം!

ഇടപഴകുന്നതില്‍ തെറ്റില്ല പക്ഷേ ആരോടു 
ഇടപഴകുന്നു എന്നതാണ് പ്രധാനം!

കാണുന്നതില്‍ തെറ്റില്ല പക്ഷേ എന്തു 
കാണുന്നു എന്നതാണ് പ്രധാനം!
ചെയ്യുന്നതില്‍ തെറ്റില്ല പക്ഷേ എന്തു ചെയ്യുന്നു
എന്നതാണ് പ്രധാനം!
ചിരിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനു
ചിരിക്കുന്നു എന്നതാണ് പ്രധാനം!
കരയുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനു വേണ്ടി
കരയുന്നു എന്നതാണ് പ്രധാനം!
മത്സരിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനു വേണ്ടി
മത്സരിക്കുന്നു എന്നതാണ് പ്രധാനം!
വഴക്കിടുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനു വേണ്ടി
വഴക്കിടുന്നു എന്നതാണ് പ്രധാനം!
ആലോചിക്കുന്നതില്‍ തെറ്റില്ല പക്ഷേ എങ്ങനെ
ആലോചിക്കുന്നു എന്നതാണ് പ്രധാനം!
സഹായിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തു
സഹായം ചെയ്യുന്നു എന്നതാണ് പ്രധാനം!
പിടിവാശി തെറ്റില്ലാ പക്ഷേ എന്തിനു വേണ്ടി
പിടിവാശി പിടിക്കുന്നു എന്നതാണ് പ്രധാനം!
ചെലവാക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനു വേണ്ടി
ചെലവു ചെയ്യുന്നു എന്നതാണ് പ്രധാനം!
പോയത് പോട്ടെ.. കളയു..
ഇനി ജീവിതത്തില്‍ തെറ്റു കൂടാതെ ജീവിക്കു!
തെറ്റു ചെയ്തു കൊണ്ടു വാഴുമ്പോള്‍ നിനക്കും 
ശാന്തിയില്ല നിന്‍റെ കൃഷ്ണനും ശാന്തിയില്ല!
നിന്നെ കൊണ്ടു സാധിക്കും. ശ്രമിച്ചു നോക്കു!
നിന്‍റെ കൂടെ കൃഷ്ണന്‍ ഉണ്ടു!
നിന്‍റെ ജീവിതം നേരാം വണ്ണം ജീവിക്കണം 
എന്നു നീ ചിന്തിക്കുന്നതില്‍ തെറ്റില്ല...

Friday, November 12, 2010

വേട്ടയ്ക്ക് പോകാം..

വേട്ടയ്ക്ക് പോകാമോ..
രാധേകൃഷ്ണാ
ദുഃഖം മറക്കാമോ..
വിയര്‍ത്തു നനയാമോ...
ശബ്ദമില്ലാതെ നടക്കാമോ...
ഉത്രാടം തിരുനാള്‍ രാജാവിന്റെ കൂടെ ചെല്ലാമോ...
സ്വയം ഇല്ലാതാകാമോ...
ആനന്ദത്തില്‍ ആറാടാമോ...
പാപത്തെ കൊല്ലാമോ...
പുണ്യം സമ്പാദിക്കാമോ ...
ദേവന്മാരെ വെറുപ്പിക്കാമോ...
അസുരരെ തുരത്താമോ...
അഹംഭാവത്തെ വധിക്കാമോ...
മമകാരത്തെ കൊല്ലാമോ...
ഭക്തിയുടെ മേല്‍ സവാരി ചെയ്യാമോ...
ജ്ഞാനത്തെ പിടിക്കാമോ...
വൈരഗ്യത്തെ കെട്ടിയിടാമോ...
അന്ധകാരത്തില്‍ വെളിച്ചം നേടാമോ...
കൂടിച്ചേര്‍ന്നു കുളിരാമോ..
ലോകം തന്നെ മറക്കാമോ...
സങ്കീര്‍ത്തനം ചെയ്യാമോ..
പ്രാര്‍ത്ഥിക്കാമോ..
കണ്‍കുളിരെ ആസ്വദിക്കാമോ..
പുന്നമരത്തിന്റെ ഇല പറിക്കാമോ..
ശ്രീ അനന്തപത്മനാഭന്‍റെ തിരുവടികളില്‍ 
ശരണാഗതി ചെയ്യാമോ...
ജീവിതത്തില്‍ വിജയിക്കാമോ...
എന്നാല്‍ ഉടനെ പുറപ്പെട്ടു തിരുവനന്തപുരം 
വന്നു ചേരൂ.. 
ഇന്നു രാത്രി ശ്രീ അനന്തപത്മനാഭസ്വാമി 
വേട്ടയ്ക്ക് വരുന്നു.. വരുന്നു.. വരുന്നു...

Friday, November 5, 2010

ദീപാവലി ദീപാവലി!

രാധേകൃഷ്ണാ 
ദീപാവലി ദീപാവലി! 
ദീപാവലിയെ കുറിച്ചു അറിഞ്ഞു കൊള്ളു!
ഭഗവാന്‍ രാമന്‍ രാവണ വധം കഴിഞ്ഞു അയോധ്യയില്‍
തിരിച്ചെത്തിയ ദിവസമാണ് ദീപാവലി! 
ഭഗവാന്‍ ശ്രീ കൃഷ്ണന്‍ പ്രാഗ്ജ്യോതിഷപുറത്തു ചെന്നു 
നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി!
ഭഗവാന്‍ ശ്രീകൃഷ്ണന്‍ 16100  സ്ത്രീകള്‍ക്ക് ദിവ്യ ദര്‍ശനം
നല്‍കി അവരെ മോചിപ്പിച്ച ദിവസമാണ് ദീപാവലി!
16100 സ്ത്രീകളും കൃഷ്ണനെ തന്നെ തങ്ങളുടെ
സ്വാമിയായി സ്വീകരിച്ചു, ശരണാഗതി
ചെയ്ത ദിവസമാണ് ദീപാവലി!
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അദിതി മാതാവിന്റെ
കുണ്ഡലങ്ങളെ നരകാസുരനില്‍ നിന്നും 
വീണ്ടെടുത്തു അവര്‍ക്കു തിരിച്ചു കൊടുത്ത 
ദിവസമാണ് ദീപാവലി!
നരകാസുരനില്‍ നിന്നും വരുണന്റെ കുടയെ 
വീണ്ടെടുത്തു ഭഗവാന്‍ അതിനെ അവനു 
തിരിച്ചു നല്‍കിയ ദിവസമാണ് ദീപാവലി!
ദേവലോകത്തില്‍ ദേവര്‍കളുടെ മാത്രം സ്വന്തമായ
പാരിജാത മരത്തെ വേരോടെ പറിച്ചു 
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിക്കു കൊണ്ടു വന്ന 
ദിവസമാണ് ദീപാവലി!
ക്ഷീരാബ്ധിയെ ദേവന്മാരും അസുരന്മാരും ചേര്‍ന്നു
കടഞ്ഞപ്പോള്‍ അതില്‍ നിന്നും ലക്ഷ്മിദേവി അവതരിച്ച
ദിവസമാണ് ദീപാവലി!

വാമന മൂര്‍ത്തിക്ക് തന്‍റെ സര്‍വസ്വവും ദാനം
ചെയ്തു പാതാള ലോകത്തിരിക്കുന്ന, 
പ്രഹ്ലാദന്റെ കൊച്ചു മകന്‍ മഹാബലി ചക്രവര്‍ത്തി
ഭൂമിയെ ദര്‍ശിക്കാന്‍ എത്തുന്ന ദിവസമാണ് ദീപാവലി!
ലക്ഷമീ ദേവി നമ്മുടെ ഗൃഹങ്ങളില്‍ വന്നു നമ്മേ 
ഒരിക്കലും തീരാത്ത സമ്പത്തായ ഭക്തിയില്‍
വിഹാരിപ്പിക്കുന്ന ദിവസമാണ് ദീപാവലി!

അതുകൊണ്ടു ദീപാവലിയെ ആസ്വദിക്കാം!

ദീപാവലിയുടെ അടുത്ത ദിവസം വളരെ 
വിശേഷപ്പെട്ടതാണ്!
വളരെ വളരെ വിശേഷപ്പെട്ടത്...
തീര്‍ച്ചയായും നാം എല്ലാവരും ആഘോഷിക്കേണ്ടത്..
നമ്മുടെ കൃഷ്ണന്‍റെ ധീര സാഹസീകതയെ 
ശ്ലാഘിക്കേണ്ട ദിവസം...
അതു എന്താണു?
നാളെ എന്തു വിശേഷം എന്നറിയാമോ?
"ഗോവര്‍ധന പൂജ"
ആഘോഷിക്കേണ്ട ഉന്നതമായ ദിവസം തന്നെയല്ലേ?
വരു... നമുക്ക് ആഘോഷിക്കാം...

സത്സംഗ ദീപാവലി

രാധേകൃഷ്ണാ 
സത്സംഗ ദീപാവലി  
സത്സംഗം കേള്‍ക്കുന്നത് തന്നെ ദീപാവലിയാണ്!
അതും ദീപാവലിയെ കുറിച്ചു കേള്‍ക്കുന്നത് പരമ സുഖം തന്നെയാണ് !
ദീപാവലിയെ ശരിയായി മനസ്സിലാക്കു!
ദീപാവലിയെ ശരിയായി ആഘോഷിക്കു!

 

ഒരു കുട്ടിയായി കേള്‍ക്കു!

രാധേകൃഷ്ണാ
ഒരു കുട്ടിയായി കേള്‍ക്കു!
ദീപാവലിയെ കുറിച്ചു കുറച്ചു കേള്‍ക്കു!
വായിക്കുന്നതിനേക്കാള്‍ കേള്‍ക്കുന്നത് 
സുഖമല്ലേ?
കുറച്ചു നേരം കുട്ടിയായി മാറാം...
വീണ്ടും കാപട്യമില്ലാതേ ജീവിക്കാം!
ഈ ദീപാവലി കുട്ടിയായി ആഘോഷിക്കാന്‍ 
കൃഷ്ണനോടു വരം യാചിക്കാം!



ആനന്ദത്തോടെ ഇതു കേള്‍ക്കു!
കേട്ടു കഴിഞ്ഞു സന്തോഷിക്കു!
 നിങ്ങളെ തന്നെ മറക്കു!
കൃഷ്ണനെ നിങ്ങളുടെ ഹൃദയത്തിലേക്കു വരാന്‍ 
അനുവദിക്കു!

ആഘോഷിക്കു!

രാധേകൃഷ്ണാ 
ആഘോഷിക്കു!
പുത്തന്‍ വസ്ത്ര ദീപാവലി ആഘോഷിച്ചു!
പടക്ക ദീപാവലി ആഘോഷിച്ചു!
വിവിധ പലഹാര ദീപാവലി ആഘോഷിച്ചു!
പലരോടും ദീപാവലി ആഘോഷിച്ചു!

ഈ ദീപാവലി കുറച്ചു വ്യത്യാസമായി കൊണ്ടാടു!
ഈ ദീപാവലി നിറയെ നാമജപം ചെയ്തു 
'നാമ സങ്കീര്‍ത്താന ദീപാവലിയായി ആഘോഷിക്കു!
ഈ ദീപാവലിയ്ക്ക് കൃഷ്ണനോടു ശരണാഗതി ചെയ്തു
'ശരണാഗതി ദീപാവലിയായി' ആഘോഷിക്കു! 
ഈ ദീപാവലിക്ക് ഗോപനായി/ഗോപിയായി മാറി
'വൃന്ദാവന ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ഭഗവാനോട് പ്രാര്‍ത്ഥിച്ചു 
'ഭക്തി ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് അഹംഭാവത്തെ ചുട്ടു
'ജ്ഞാന ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് സ്വാര്‍ത്ഥതയേ കൊന്നിട്ട് 
'വൈരാഗ്യ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് കൃഷ്ണന്‍റെ കൂടെ ആടി പാടി
'രാസ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ശ്രീമത് ഭാഗവതം കേട്ടു
'ശ്രവണ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ഭഗവത്ഗീത പാരായണം 
ചെയ്തു 'ഗീതാ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ഭക്തര്‍കളോട് കൂടി
'സത്സംഗ ദീപാവലി' ആഘോഷിക്കു!
 ഈ ദീപാവലിക്ക് ഗുരുവിനെ സ്മരിച്ചുകൊണ്ട്
'സത്ഗുരു ദീപാവലി' ആഘോഷിക്കു!
ഇതു പോലെ ആഘോഷിച്ചു നോക്കു!
നിന്‍റെ ഹൃദയത്തില്‍ ദീപാവലി കാണാം!
അതേ!
ദീപങ്ങള്‍ നിരയായി നിന്‍റെ ഹൃദയത്തില്‍
ആനന്ദം നല്‍കും!
ഇതു വരെ ശരീര ദീപാവലി ആഘോഷിച്ചു!
ഇനി മുതല്‍ 'ആത്മ ദീപാവലി' ആയിരിക്കട്ടെ!
ആശീര്‍വാദങ്ങള്‍!
ആഘോഷിക്കു!
ഈ ദീപാവലി നിരന്തരമായിരിക്കട്ടെ!
ഇതു ഒരിക്കലും തീരണ്ടാ!
ഇനി "നിത്യ ദീപാവലി" ആഘോഷിക്കാം!
കൃഷ്ണനെ എന്നും ഓര്‍ത്താല്‍, പാടിയാല്‍, 
ദര്‍ശിച്ചാല്‍, "നിത്യ ദീപാവലി" ആണ്!
ദീപാവലി വിജയിക്കട്ടെ!

ദീപാവലിയാണോ?

രാധേകൃഷ്ണാ!
ദീപാവലിയാണോ? 
നീ സത്യമായിട്ടും ദീപാവലി കൊണ്ടാടുന്നുണ്ടോ? 
നിന്‍റെ സ്വാര്‍ത്ഥത എന്ന മുരാസുരന്‍ 
മുഴുവനായിട്ട് നശിച്ചു പോയോ?
നിന്‍റെ അത്യാഗ്രഹങ്ങളെ അകറ്റി സമാധാനം 
നല്‍കാന്‍ കൃഷ്ണന്‍ വന്നോ?
നിന്‍റെ ഇരുപ്പിടത്തില്‍ കൃഷ്ണന്‍ സത്യഭാമയോട് 
കൂടെ വന്നോ?
നിന്‍റെ ഉള്ളില്‍ ഉള്ള അഹംഭാവം എന്ന 
നരകാസുരന്‍ മറഞ്ഞോ?
പ്രാക്ജ്യോതിഷപുരം എന്ന നിന്‍റെ ശരീരം
കൃഷ്ണന്‍റെ അധീനതയില്‍ വന്നുവോ?
നിന്‍റെ ഹൃദയത്തില്‍ ഉള്ള 16,108 മോഹങ്ങളും
കൃഷ്ണനെ തന്നെ ഗതി എന്നുസ്വീകരിച്ചുവോ?
ഭക്തിയാകുന്ന ഗംഗയില്‍ ആനന്ദമായി കുളിരെ
നീരാടിയോ?
ജ്ഞാനം എന്ന കോടി വസ്ത്രത്തെ ധരിച്ചോ?
നിന്‍റെ ഭ്രാന്തിനെ എല്ലാം  പടക്കം പൊട്ടിക്കുന്നപോലെ
പൊട്ടിച്ചു കളഞ്ഞോ?
വൈരാഗ്യം എന്ന പലഹാരം കൊത്തി തീരെ
തിന്നോ?
സ്നേഹമാകുന്ന ആനന്ദ വെള്ളത്തില്‍ എല്ലാരോടും കൂടി
നീന്തി കളിച്ചോ?
ആരെയും നിന്ദിക്കാതെ, ആരുടെ മനസ്സും നോവിക്കാതെ
എല്ലാവരോടും ഇടപഴകിയോ?
ദരിദ്രരും ദീനരും ആയവരുടെ വീട്ടില്‍ സഹായം
എന്ന ദീപം കത്തിച്ചുവോ?
പാവപ്പെട്ട കുട്ടികളുടെ മുഖത്തു സന്തോഷത്തിന്റെ
പൂത്തിരി വിതറി അവരോടു കൂടി കളിച്ചോ?
ഇത്രയും നീ ചെയ്തിരുന്നെങ്കില്‍ നീ തീര്‍ച്ചയായും
ദീപാവലി ആഘോഷിച്ചു!
ഇതു വരെ ഇങ്ങനെ ആഘോഷിച്ചിട്ടില്ല എങ്കില്‍
ഇനി മുതല്‍ അങ്ങനെ ചെയ്യു!
ഇതാണ് ദീപാവലി!

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP