Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, November 30, 2010

ജീവിച്ചു നോക്കു!

ജീവിച്ചു നോക്കു!
രാധേകൃഷ്ണാ
നിനക്കു തോള് തരാന്‍  കണ്ണന്‍ ഉണ്ട്‌..
അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്‍റെ ചുമടു താങ്ങാന്‍ ഗോപാലന്‍ ഉണ്ട്...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിനക്കു സാന്ത്വനം നല്‍കാന്‍ കൃഷ്ണന്‍ ഉണ്ട്...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിനക്കു ധൈര്യം നല്‍കാന്‍ ഗോവിന്ദന്‍ ഉണ്ട്....
 അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്‍റെ കണ്ണീരു തുടയ്ക്കാന്‍ ഗിരിധാരി ഉണ്ട്...
 അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്നെ ചിരിപ്പിക്കാന്‍ മുരളീധരന്‍ ഉണ്ട്‌....
 അതുകൊണ്ടു ജീവിച്ചു നോക്കു!
നിനക്കു ജീവിതം പഠിപ്പിക്കാന്‍ ഗീതാചാര്യന്‍ ഉണ്ട്...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്‍റെ കഷ്ടങ്ങളെ അകറ്റാന്‍ പുണ്ഡരീകാക്ഷന്‍ ഉണ്ട്...  
അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്നെ എപ്പോഴും രക്ഷിക്കാന്‍ അച്യുതന്‍ ഉണ്ട്‌...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിനക്കു വേണ്ടത് നല്‍കാന്‍ നവനീത ചോരന്‍ ഉണ്ട്...
  അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്റെ പാപങ്ങളെ സ്വീകരിക്കാന്‍ മുകുന്ദന്‍ ഉണ്ട്...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്‍റെ ചിന്തകളെ മനസ്സിലാക്കാന്‍ ജഗന്നാഥന്‍  ഉണ്ട്...
അതുകൊണ്ടു ജീവിച്ചു നോക്കു!
നിന്നെ മനസ്സിലാക്കി ജീവിച്ചു നോക്കു!

Monday, November 29, 2010

മനസ്സേ ഓ മനസ്സേ!

മനസ്സേ ഓ മനസ്സേ!
രാധേകൃഷ്ണാ
മനസ്സേ! കലങ്ങാതിരിക്കു...
നല്ലത് മാത്രം ചിന്തിക്കു!
മനസ്സേ! കുഴങ്ങരുത്...
നല്ലതേ നടക്കു!
മനസ്സേ! തളര്‍ന്നു പോകരുത്..
നല്ലത് തന്നെയാണ് നടക്കുന്നത്!
മനസ്സേ! തെളിയു...
നല്ലതാണ് നടന്നത്!
മനസ്സേ! വിഹ്വലപ്പെടാതിരിക്കു..
 നന്മ താനേ വരും!
മനസ്സേ! കരയാതിരിക്കു...
കൃഷ്ണന്‍ ബലം തരുന്നുണ്ട്!
മനസ്സേ! ക്ഷീണിച്ചു പോകരുത്..
വെല്ലുവിളികളെ കൈകാര്യം ചെയ്യാം!
  മനസ്സേ! വിശ്വാസത്തോടെ ഇരിക്കു...
പ്രശ്നങ്ങളെ തീര്‍ക്കാം!
മനസ്സേ! ശാന്തമായി ഇരിക്കു...
ഒറ്റയ്ക്ക് നിന്നു ജയിക്കാം!
മനസ്സേ! പുലമ്പാതിരിക്കു...
പരിഹാരങ്ങള്‍ വരിയായി നില്‍ക്കുന്നുണ്ട്!
 മനസ്സേ! ക്ഷമയോതിരിക്കു...
ഭാവി നിന്റരുകില്‍ വരുന്നുണ്ട്!
മനസ്സേ! അധൈര്യപ്പെടരുത്...
ലോകം തന്നെ നിനക്കു വശംവദമാകും!
മനസ്സേ! പ്രതീക്ഷിക്കരുത്...
എല്ലാം നിന്‍റെ കൈയില്‍ ഉണ്ട്‌!
മനസ്സേ! തോറ്റു പോകരുത്...
ഇതാണ് ലോകം!
മനസ്സേ... ഓ!... മനസ്സേ! 
 നീ ഇരിക്കുന്നത് ലോകത്തെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ! 
 നീ ഇരിക്കുന്നത് മനുഷ്യരെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ! 
നീ ഇരിക്കുന്നത് ധനത്തെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ! 
നീ ഇരിക്കുന്നത് ബന്ധങ്ങളെ ആശ്രയിച്ചല്ല!
മനസ്സേ... ഓ!... മനസ്സേ! 
നിനക്കു ആരും സമാധാനം തരണ്ടാ!
നിനക്കു ആരും ധൈര്യം തരണ്ടാ!
നിനക്കു ആരും വിശ്വാസം തരണ്ടാ!
നീയാണ് ലോകത്തിനു എല്ലാം തരേണ്ടത്‌!
മനസ്സേ... ഓ!... മനസ്സേ! 
എന്‍റെ പക്കലുള്ള ഒരേ സ്വത്തു നീയാണ്!
എന്നെ വിട്ടു പിരിയാത്ത ബന്ധവും നീയാണ്!
നീ മതി..
ഞാന്‍ ജീവിക്കാന്‍ നീ മതി...

Sunday, November 28, 2010

ചെയ്യു!

ചെയ്യു!
രാധേകൃഷ്ണാ 
പ്രയത്നം ചെയ്യു!
പ്രയത്നിക്കുന്നത്‌ സുലഭം!
പ്രയത്നിക്കുന്നത്‌  ആനന്ദം!
പ്രയത്നിക്കുന്നത്‌ നിന്‍റെ അവകാശം!
പ്രയത്നിക്കുന്നത്‌ നിന്‍റെ കടമ!
 പ്രയത്നം... നിന്‍റെ ആനന്ദം!
പ്രയത്നം....നിന്‍റെ ആനന്ദരഹസ്യം!  
പ്രയത്നം....നിന്നെ ബലപ്പെടുത്തും!
പ്രയത്നം....നിന്നെ പാകപ്പെടുത്തും!
 പ്രയത്നം....നിനക്കു ധൈര്യം തരും!
പ്രയത്നം....നിനക്കു വിശ്വാസം നല്‍കും!
പ്രയത്നം....നിനക്കു ബഹുമാനം നല്‍കും!
 പ്രയത്നം....നിന്‍റെ ജീവിതം മാറ്റും!
പ്രയത്നം....നിന്നെ മാറ്റും!
പ്രയത്നം....നിന്‍റെ ബുദ്ധിയെ മാറ്റും!
  പ്രയത്നം....നിന്‍റെ ശരീരത്തെ ഉപയോഗപ്പെടുത്തും!
പ്രയത്നം....മനസ്സിന് ഉത്സാഹം നല്‍കും!
  പ്രയത്നം....സമുദായത്തെ നേരാക്കും!
പ്രയത്നം....ചിന്തനാശക്തിയെ പ്രചോദിപ്പിക്കും!
പ്രയത്നം....നിന്‍റെ പ്രശ്നങ്ങളെ അവസാനിപ്പിക്കും!
പ്രയത്നം....ആശിസ്സ് ലഭിക്കും!
പ്രയത്നം....മനസ്സിന് സമാധാനം നല്‍കും!
പ്രയത്നം....കാലത്തെ അനുകൂലമാക്കും!
പ്രയത്നം....നല്ലതൊക്കെ ചെയ്യും!
പ്രയത്നം....നല്ലതെല്ലാം നല്‍കും!
 പ്രയത്നം....ആവശ്യങ്ങള്‍ നിറവേറ്റും!
പ്രയത്നം....സീമകളെ മാറ്റും!
പ്രയത്നം....അതിശയങ്ങള്‍ സംഭവിക്കും!
പ്രയത്നം....സംശയങ്ങള്‍ ദൂരീകരിക്കും!
  പ്രയത്നം....നിന്നെ ശുദ്ധീകരിക്കും!
 പ്രയത്നം....നിന്നെ നിനക്കു മനസ്സിലാക്കിത്തരും!
 പ്രയത്നം....ലോകത്തെ വശീകരിക്കും!
 പ്രയത്നം....വിപ്ലവത്തെ പ്രചോദിപ്പിക്കും!
പ്രയത്നം....അടിമത്വത്തെ പൊട്ടിച്ചെറിയും!
 പ്രയത്നം....വിജയത്തെ അടിമയാക്കും!
പ്രയത്നം....നഷ്ടത്തെ ലാഭമാക്കും!
    പ്രയത്നം....നഷ്ടപ്പെട്ടത് നികത്തും!
പ്രയത്നം....സ്വപ്നം സാക്ഷാത്ക്കരിക്കും!
 പ്രയത്നം....കഴിവുകേടിനെ മാറ്റി കാണിക്കും!
പ്രയത്നം....കോപത്തെ ശമിപ്പിക്കും!
പ്രയത്നം....ഒരുമ നല്‍കും!
 പ്രയത്നം....ദൈവത്തെ പോലും നല്‍കും!
പ്രയത്നിക്കുന്നവന് തോല്‍വി ഇല്ല!
പ്രയത്നം ചെയ്യുന്നവനെ ഈശ്വരനും ശ്ലാഘിക്കും!   
 പ്രയത്നം ഉള്ളവര്‍ക്ക് ഈ ലോകം അടിമപ്പെടും!
 പ്രയത്നം..ബലം...
ജീവിതം... ആനന്ദം..
അതു കൊണ്ടു ചെയ്യു...
തീവ്ര പ്രയത്നം ചെയ്യു...
ജീവന്‍ പോകുന്നത് വരെ പ്രയത്നം ചെയ്യു!
ജീവന്‍ പോയാല്‍ പോലും പ്രയത്നം ചെയ്യു!
ചെയ്യു!

Friday, November 26, 2010

പോരാടു!

പോരാടു!
രാധേകൃഷ്ണാ 
നിനക്കു സാധിക്കും... പോരാടു! 
നീ വിജയിച്ചേ തീരു...പോരാടു!  
നീ വിജയിക്കണം... പോരാടു!
നീ കരയരുത്..പോരാടു!
നീ പുലമ്പരുത്...പോരാടു!
നീ നൊമ്പരപ്പെടരുത്... പോരാടു!
നീ തോല്‍ക്കരുത്‌...  പോരാടു!
നീ ഭയപ്പെടരുതു....പോരാടു! 
നീ വഞ്ചിക്കപ്പെടരുത്....പോരാടു!
നീ കാലങ്ങരുത്...പോരാടു!
നീ പൊട്ടിക്കരയരുത്... പോരാടു! 
നീ ഓടരുത്.....പോരാടു!  
നീ വീഴരുത്.... പോരാടു!
നിന്നെ വീഴ്ത്തരുത്  ... പോരാടു! 
             നീ നഷ്ടപ്പെടരുത്...പോരാടു!
നീ പരിതപിക്കരുത്...പോരാടു!
നീ ജീവിതത്തെ വെറുക്കരുത്...പോരാടു!
നീ ജീവിതത്തെ നഷ്ടപ്പെടരുത്...പോരാടു!
നീ ജീവിതത്തില്‍ നിന്നും ഓടരുത്....പോരാടു!
നീ രോഗത്തില്‍ കഷ്ടപ്പെടരുത്... പോരാടു!
നീ ആരോഗ്യത്തോടെ ജീവിക്കണം...പോരാടു!
  നീ എല്ലാരെയും ജയിക്കണം...പോരാടു!
നീ എല്ലാറ്റിനെയും ജയിക്കണം..പോരാടു!
നീ നിന്നെ ജയിക്കണം...പോരാടു!
നീ ജീവിച്ചു കാണിക്കണം.. പോരാടു!
    നീ കൃഷ്ണനെ അനുഭവിക്കണം...പോരാടു!
നീ ദുഷ്ടന്മാരെ വെല്ലണം....പോരാടു!
നീ ദുഷിച്ചതിനെ നശിപ്പിക്കണം...പോരാടു!
നീ ഒതുങ്ങരുത്..പോരാടു!
നീ ഒടുങ്ങരുത്‌...പോരാടു!
നിന്‍റെ ലക്ഷ്യങ്ങള്‍ തോല്‍ക്കരുത്‌...പോരാടു!
നിന്‍റെ നല്ല ഗുണങ്ങള്‍ നശിക്കരുത്.....പോരാടു!
നീ ഉയരണം...പോരാടു!
നീ താഴരുത്... പോരാടു!
നീ തകര്‍ന്നു പോകരുത്...  പോരാടു! 
നീ തളരരുത്...പോരാടു! 
നീ ബാലഹീനനാകരുത്...പോരാടു!
നീ വിശ്വാസം നഷ്ടപ്പെടരുത്..പോരാടു!

നീ നല്ലത് ചെയ്യണം..പോരാടു!
നീ നല്ലവര്‍ക്കു ഉപകാരം ചെയ്യണം...പോരാടു!
നീ ചിരിച്ചു കൊണ്ടു ജീവിക്കണം... പോരാടു! 
നീ ശാന്തമായി ജീവിക്കണം..പോരാടു!
നീ ചിന്തിച്ചു ജീവിക്കണം.. പോരാടു!
 നീ     പോരാടു!
നീ തൃപ്തിയോടെ ജീവിക്കണം...പോരാടു!
നീ ജീവിച്ചേ തീരു...പോരാടു!
നിനക്കു സാധിക്കും...പോരാടു!
നീ ആനന്ദത്തോടെ വാഴുന്നത് എനിക്കു കാണണം!
  പോരാടു!   പോരാടു!  പോരാടു!
ഭാവി ചരിത്രം നിന്‍റെ ജീവിതം കണ്ടു 
ആശ്ച്ചര്യപ്പെടണം!
 പോരാടു!  പോരാടു!  പോരാടു!
വര്‍ത്തമാനകാലത്തില്‍ ഉള്ളവര്‍ നിന്‍റെ ജീവിതം
കണ്ടു ധൈര്യം ഉള്‍കൊള്ളണം!
പോരാടു! പോരാടു! പോരാടു!
നിന്‍റെ കൂടെ കൃഷ്ണന്‍ ഉണ്ടു...
പോരാടു! പോരാടു! പോരാടു!

Tuesday, November 16, 2010

തെറ്റില്ല!

തെറ്റില്ല!
രാധേകൃഷ്ണാ 
സംസാരിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനെ 
കുറിച്ചു സംസാരിക്കുന്നു എന്നതാണ് പ്രധാനം! 

കേള്‍ക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തു 
കേള്‍ക്കുന്നു എന്നതാണ് പ്രധാനം!

ചിന്തിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനെ കുറിച്ചു
ചിന്തിക്കുന്നു എന്നതാണ് പ്രധാനം!

വായിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനെ കുറിച്ചു
വായിക്കുന്നു എന്നതാണ് പ്രധാനം!

എഴുതുന്നതില്‍ തെറ്റില്ല പക്ഷേ എന്തു എഴുതുന്നു 
എന്നതാണ് പ്രധാനം!

പറയുന്നതില്‍ തെറ്റില്ല പക്ഷേ എന്തു പറയുന്നു 
എന്നതാണ് പ്രധാനം!

ഇടപഴകുന്നതില്‍ തെറ്റില്ല പക്ഷേ ആരോടു 
ഇടപഴകുന്നു എന്നതാണ് പ്രധാനം!

കാണുന്നതില്‍ തെറ്റില്ല പക്ഷേ എന്തു 
കാണുന്നു എന്നതാണ് പ്രധാനം!
ചെയ്യുന്നതില്‍ തെറ്റില്ല പക്ഷേ എന്തു ചെയ്യുന്നു
എന്നതാണ് പ്രധാനം!
ചിരിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനു
ചിരിക്കുന്നു എന്നതാണ് പ്രധാനം!
കരയുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനു വേണ്ടി
കരയുന്നു എന്നതാണ് പ്രധാനം!
മത്സരിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനു വേണ്ടി
മത്സരിക്കുന്നു എന്നതാണ് പ്രധാനം!
വഴക്കിടുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനു വേണ്ടി
വഴക്കിടുന്നു എന്നതാണ് പ്രധാനം!
ആലോചിക്കുന്നതില്‍ തെറ്റില്ല പക്ഷേ എങ്ങനെ
ആലോചിക്കുന്നു എന്നതാണ് പ്രധാനം!
സഹായിക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തു
സഹായം ചെയ്യുന്നു എന്നതാണ് പ്രധാനം!
പിടിവാശി തെറ്റില്ലാ പക്ഷേ എന്തിനു വേണ്ടി
പിടിവാശി പിടിക്കുന്നു എന്നതാണ് പ്രധാനം!
ചെലവാക്കുന്നതില്‍ തെറ്റില്ല പക്ഷേ എന്തിനു വേണ്ടി
ചെലവു ചെയ്യുന്നു എന്നതാണ് പ്രധാനം!
പോയത് പോട്ടെ.. കളയു..
ഇനി ജീവിതത്തില്‍ തെറ്റു കൂടാതെ ജീവിക്കു!
തെറ്റു ചെയ്തു കൊണ്ടു വാഴുമ്പോള്‍ നിനക്കും 
ശാന്തിയില്ല നിന്‍റെ കൃഷ്ണനും ശാന്തിയില്ല!
നിന്നെ കൊണ്ടു സാധിക്കും. ശ്രമിച്ചു നോക്കു!
നിന്‍റെ കൂടെ കൃഷ്ണന്‍ ഉണ്ടു!
നിന്‍റെ ജീവിതം നേരാം വണ്ണം ജീവിക്കണം 
എന്നു നീ ചിന്തിക്കുന്നതില്‍ തെറ്റില്ല...

Friday, November 12, 2010

വേട്ടയ്ക്ക് പോകാം..

വേട്ടയ്ക്ക് പോകാമോ..
രാധേകൃഷ്ണാ
ദുഃഖം മറക്കാമോ..
വിയര്‍ത്തു നനയാമോ...
ശബ്ദമില്ലാതെ നടക്കാമോ...
ഉത്രാടം തിരുനാള്‍ രാജാവിന്റെ കൂടെ ചെല്ലാമോ...
സ്വയം ഇല്ലാതാകാമോ...
ആനന്ദത്തില്‍ ആറാടാമോ...
പാപത്തെ കൊല്ലാമോ...
പുണ്യം സമ്പാദിക്കാമോ ...
ദേവന്മാരെ വെറുപ്പിക്കാമോ...
അസുരരെ തുരത്താമോ...
അഹംഭാവത്തെ വധിക്കാമോ...
മമകാരത്തെ കൊല്ലാമോ...
ഭക്തിയുടെ മേല്‍ സവാരി ചെയ്യാമോ...
ജ്ഞാനത്തെ പിടിക്കാമോ...
വൈരഗ്യത്തെ കെട്ടിയിടാമോ...
അന്ധകാരത്തില്‍ വെളിച്ചം നേടാമോ...
കൂടിച്ചേര്‍ന്നു കുളിരാമോ..
ലോകം തന്നെ മറക്കാമോ...
സങ്കീര്‍ത്തനം ചെയ്യാമോ..
പ്രാര്‍ത്ഥിക്കാമോ..
കണ്‍കുളിരെ ആസ്വദിക്കാമോ..
പുന്നമരത്തിന്റെ ഇല പറിക്കാമോ..
ശ്രീ അനന്തപത്മനാഭന്‍റെ തിരുവടികളില്‍ 
ശരണാഗതി ചെയ്യാമോ...
ജീവിതത്തില്‍ വിജയിക്കാമോ...
എന്നാല്‍ ഉടനെ പുറപ്പെട്ടു തിരുവനന്തപുരം 
വന്നു ചേരൂ.. 
ഇന്നു രാത്രി ശ്രീ അനന്തപത്മനാഭസ്വാമി 
വേട്ടയ്ക്ക് വരുന്നു.. വരുന്നു.. വരുന്നു...

Friday, November 5, 2010

ദീപാവലി ദീപാവലി!

രാധേകൃഷ്ണാ 
ദീപാവലി ദീപാവലി! 
ദീപാവലിയെ കുറിച്ചു അറിഞ്ഞു കൊള്ളു!
ഭഗവാന്‍ രാമന്‍ രാവണ വധം കഴിഞ്ഞു അയോധ്യയില്‍
തിരിച്ചെത്തിയ ദിവസമാണ് ദീപാവലി! 
ഭഗവാന്‍ ശ്രീ കൃഷ്ണന്‍ പ്രാഗ്ജ്യോതിഷപുറത്തു ചെന്നു 
നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി!
ഭഗവാന്‍ ശ്രീകൃഷ്ണന്‍ 16100  സ്ത്രീകള്‍ക്ക് ദിവ്യ ദര്‍ശനം
നല്‍കി അവരെ മോചിപ്പിച്ച ദിവസമാണ് ദീപാവലി!
16100 സ്ത്രീകളും കൃഷ്ണനെ തന്നെ തങ്ങളുടെ
സ്വാമിയായി സ്വീകരിച്ചു, ശരണാഗതി
ചെയ്ത ദിവസമാണ് ദീപാവലി!
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അദിതി മാതാവിന്റെ
കുണ്ഡലങ്ങളെ നരകാസുരനില്‍ നിന്നും 
വീണ്ടെടുത്തു അവര്‍ക്കു തിരിച്ചു കൊടുത്ത 
ദിവസമാണ് ദീപാവലി!
നരകാസുരനില്‍ നിന്നും വരുണന്റെ കുടയെ 
വീണ്ടെടുത്തു ഭഗവാന്‍ അതിനെ അവനു 
തിരിച്ചു നല്‍കിയ ദിവസമാണ് ദീപാവലി!
ദേവലോകത്തില്‍ ദേവര്‍കളുടെ മാത്രം സ്വന്തമായ
പാരിജാത മരത്തെ വേരോടെ പറിച്ചു 
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിക്കു കൊണ്ടു വന്ന 
ദിവസമാണ് ദീപാവലി!
ക്ഷീരാബ്ധിയെ ദേവന്മാരും അസുരന്മാരും ചേര്‍ന്നു
കടഞ്ഞപ്പോള്‍ അതില്‍ നിന്നും ലക്ഷ്മിദേവി അവതരിച്ച
ദിവസമാണ് ദീപാവലി!

വാമന മൂര്‍ത്തിക്ക് തന്‍റെ സര്‍വസ്വവും ദാനം
ചെയ്തു പാതാള ലോകത്തിരിക്കുന്ന, 
പ്രഹ്ലാദന്റെ കൊച്ചു മകന്‍ മഹാബലി ചക്രവര്‍ത്തി
ഭൂമിയെ ദര്‍ശിക്കാന്‍ എത്തുന്ന ദിവസമാണ് ദീപാവലി!
ലക്ഷമീ ദേവി നമ്മുടെ ഗൃഹങ്ങളില്‍ വന്നു നമ്മേ 
ഒരിക്കലും തീരാത്ത സമ്പത്തായ ഭക്തിയില്‍
വിഹാരിപ്പിക്കുന്ന ദിവസമാണ് ദീപാവലി!

അതുകൊണ്ടു ദീപാവലിയെ ആസ്വദിക്കാം!

ദീപാവലിയുടെ അടുത്ത ദിവസം വളരെ 
വിശേഷപ്പെട്ടതാണ്!
വളരെ വളരെ വിശേഷപ്പെട്ടത്...
തീര്‍ച്ചയായും നാം എല്ലാവരും ആഘോഷിക്കേണ്ടത്..
നമ്മുടെ കൃഷ്ണന്‍റെ ധീര സാഹസീകതയെ 
ശ്ലാഘിക്കേണ്ട ദിവസം...
അതു എന്താണു?
നാളെ എന്തു വിശേഷം എന്നറിയാമോ?
"ഗോവര്‍ധന പൂജ"
ആഘോഷിക്കേണ്ട ഉന്നതമായ ദിവസം തന്നെയല്ലേ?
വരു... നമുക്ക് ആഘോഷിക്കാം...

സത്സംഗ ദീപാവലി

രാധേകൃഷ്ണാ 
സത്സംഗ ദീപാവലി  
സത്സംഗം കേള്‍ക്കുന്നത് തന്നെ ദീപാവലിയാണ്!
അതും ദീപാവലിയെ കുറിച്ചു കേള്‍ക്കുന്നത് പരമ സുഖം തന്നെയാണ് !
ദീപാവലിയെ ശരിയായി മനസ്സിലാക്കു!
ദീപാവലിയെ ശരിയായി ആഘോഷിക്കു!

 

ഒരു കുട്ടിയായി കേള്‍ക്കു!

രാധേകൃഷ്ണാ
ഒരു കുട്ടിയായി കേള്‍ക്കു!
ദീപാവലിയെ കുറിച്ചു കുറച്ചു കേള്‍ക്കു!
വായിക്കുന്നതിനേക്കാള്‍ കേള്‍ക്കുന്നത് 
സുഖമല്ലേ?
കുറച്ചു നേരം കുട്ടിയായി മാറാം...
വീണ്ടും കാപട്യമില്ലാതേ ജീവിക്കാം!
ഈ ദീപാവലി കുട്ടിയായി ആഘോഷിക്കാന്‍ 
കൃഷ്ണനോടു വരം യാചിക്കാം!



ആനന്ദത്തോടെ ഇതു കേള്‍ക്കു!
കേട്ടു കഴിഞ്ഞു സന്തോഷിക്കു!
 നിങ്ങളെ തന്നെ മറക്കു!
കൃഷ്ണനെ നിങ്ങളുടെ ഹൃദയത്തിലേക്കു വരാന്‍ 
അനുവദിക്കു!

ആഘോഷിക്കു!

രാധേകൃഷ്ണാ 
ആഘോഷിക്കു!
പുത്തന്‍ വസ്ത്ര ദീപാവലി ആഘോഷിച്ചു!
പടക്ക ദീപാവലി ആഘോഷിച്ചു!
വിവിധ പലഹാര ദീപാവലി ആഘോഷിച്ചു!
പലരോടും ദീപാവലി ആഘോഷിച്ചു!

ഈ ദീപാവലി കുറച്ചു വ്യത്യാസമായി കൊണ്ടാടു!
ഈ ദീപാവലി നിറയെ നാമജപം ചെയ്തു 
'നാമ സങ്കീര്‍ത്താന ദീപാവലിയായി ആഘോഷിക്കു!
ഈ ദീപാവലിയ്ക്ക് കൃഷ്ണനോടു ശരണാഗതി ചെയ്തു
'ശരണാഗതി ദീപാവലിയായി' ആഘോഷിക്കു! 
ഈ ദീപാവലിക്ക് ഗോപനായി/ഗോപിയായി മാറി
'വൃന്ദാവന ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ഭഗവാനോട് പ്രാര്‍ത്ഥിച്ചു 
'ഭക്തി ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് അഹംഭാവത്തെ ചുട്ടു
'ജ്ഞാന ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് സ്വാര്‍ത്ഥതയേ കൊന്നിട്ട് 
'വൈരാഗ്യ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് കൃഷ്ണന്‍റെ കൂടെ ആടി പാടി
'രാസ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ശ്രീമത് ഭാഗവതം കേട്ടു
'ശ്രവണ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ഭഗവത്ഗീത പാരായണം 
ചെയ്തു 'ഗീതാ ദീപാവലി' ആഘോഷിക്കു!
ഈ ദീപാവലിക്ക് ഭക്തര്‍കളോട് കൂടി
'സത്സംഗ ദീപാവലി' ആഘോഷിക്കു!
 ഈ ദീപാവലിക്ക് ഗുരുവിനെ സ്മരിച്ചുകൊണ്ട്
'സത്ഗുരു ദീപാവലി' ആഘോഷിക്കു!
ഇതു പോലെ ആഘോഷിച്ചു നോക്കു!
നിന്‍റെ ഹൃദയത്തില്‍ ദീപാവലി കാണാം!
അതേ!
ദീപങ്ങള്‍ നിരയായി നിന്‍റെ ഹൃദയത്തില്‍
ആനന്ദം നല്‍കും!
ഇതു വരെ ശരീര ദീപാവലി ആഘോഷിച്ചു!
ഇനി മുതല്‍ 'ആത്മ ദീപാവലി' ആയിരിക്കട്ടെ!
ആശീര്‍വാദങ്ങള്‍!
ആഘോഷിക്കു!
ഈ ദീപാവലി നിരന്തരമായിരിക്കട്ടെ!
ഇതു ഒരിക്കലും തീരണ്ടാ!
ഇനി "നിത്യ ദീപാവലി" ആഘോഷിക്കാം!
കൃഷ്ണനെ എന്നും ഓര്‍ത്താല്‍, പാടിയാല്‍, 
ദര്‍ശിച്ചാല്‍, "നിത്യ ദീപാവലി" ആണ്!
ദീപാവലി വിജയിക്കട്ടെ!

ദീപാവലിയാണോ?

രാധേകൃഷ്ണാ!
ദീപാവലിയാണോ? 
നീ സത്യമായിട്ടും ദീപാവലി കൊണ്ടാടുന്നുണ്ടോ? 
നിന്‍റെ സ്വാര്‍ത്ഥത എന്ന മുരാസുരന്‍ 
മുഴുവനായിട്ട് നശിച്ചു പോയോ?
നിന്‍റെ അത്യാഗ്രഹങ്ങളെ അകറ്റി സമാധാനം 
നല്‍കാന്‍ കൃഷ്ണന്‍ വന്നോ?
നിന്‍റെ ഇരുപ്പിടത്തില്‍ കൃഷ്ണന്‍ സത്യഭാമയോട് 
കൂടെ വന്നോ?
നിന്‍റെ ഉള്ളില്‍ ഉള്ള അഹംഭാവം എന്ന 
നരകാസുരന്‍ മറഞ്ഞോ?
പ്രാക്ജ്യോതിഷപുരം എന്ന നിന്‍റെ ശരീരം
കൃഷ്ണന്‍റെ അധീനതയില്‍ വന്നുവോ?
നിന്‍റെ ഹൃദയത്തില്‍ ഉള്ള 16,108 മോഹങ്ങളും
കൃഷ്ണനെ തന്നെ ഗതി എന്നുസ്വീകരിച്ചുവോ?
ഭക്തിയാകുന്ന ഗംഗയില്‍ ആനന്ദമായി കുളിരെ
നീരാടിയോ?
ജ്ഞാനം എന്ന കോടി വസ്ത്രത്തെ ധരിച്ചോ?
നിന്‍റെ ഭ്രാന്തിനെ എല്ലാം  പടക്കം പൊട്ടിക്കുന്നപോലെ
പൊട്ടിച്ചു കളഞ്ഞോ?
വൈരാഗ്യം എന്ന പലഹാരം കൊത്തി തീരെ
തിന്നോ?
സ്നേഹമാകുന്ന ആനന്ദ വെള്ളത്തില്‍ എല്ലാരോടും കൂടി
നീന്തി കളിച്ചോ?
ആരെയും നിന്ദിക്കാതെ, ആരുടെ മനസ്സും നോവിക്കാതെ
എല്ലാവരോടും ഇടപഴകിയോ?
ദരിദ്രരും ദീനരും ആയവരുടെ വീട്ടില്‍ സഹായം
എന്ന ദീപം കത്തിച്ചുവോ?
പാവപ്പെട്ട കുട്ടികളുടെ മുഖത്തു സന്തോഷത്തിന്റെ
പൂത്തിരി വിതറി അവരോടു കൂടി കളിച്ചോ?
ഇത്രയും നീ ചെയ്തിരുന്നെങ്കില്‍ നീ തീര്‍ച്ചയായും
ദീപാവലി ആഘോഷിച്ചു!
ഇതു വരെ ഇങ്ങനെ ആഘോഷിച്ചിട്ടില്ല എങ്കില്‍
ഇനി മുതല്‍ അങ്ങനെ ചെയ്യു!
ഇതാണ് ദീപാവലി!

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP