ബുദ്ധിപൂര്‍വ്വം ചിന്തിക്കു!
രാധേകൃഷ്ണാ 
എല്ലാവരും വെള്ളയുടെ നടുവിലുള്ള കറയെ 
നോക്കിയാല്‍ നീ ആ കറയുടെ ചുറ്റിലുമുള്ള 
വെള്ളയെ ശ്രദ്ധിക്കു!
എല്ലാവരും റോസാ ചെടിയിലുള്ള മുള്ളുകളെ 
ശ്രദ്ധിച്ചാല്‍ നീ മുള്‍ ചെടിയില്‍ പൂക്കുന്ന 
പൂവിനെ നോക്ക്!
എല്ലാവരും വേനലിലെ സൂര്യന്റെ ചൂടിനെ 
ശപിച്ചാല്‍ നീ ആ ശക്തി കൊണ്ടു
എന്തു ചെയ്യാനാകും എന്നു ആലോചിക്കു ! 
എല്ലാവരും മഴയെ വെറുത്തു ഒതുങ്ങി 
നിന്നാല്‍ നീ ആ മഴയില്‍ നനഞ്ഞു 
നിന്നെ തണുപ്പിക്കു!
എല്ലാവരും പ്രശ്നങ്ങളില്‍ തളര്‍ന്നു 
കരയുമ്പോള്‍ നീ ആ പ്രശ്നങ്ങളെ നിന്റെ
 വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കു!
എല്ലാവരും ചെലവുകളെ കണ്ടു പുലമ്പിയാല്‍ 
നീ അവയെ നിന്റെ നീക്കിയിരിപ്പു വരവായി മാറ്റു! 
എല്ലാവരും ഭയന്നിട്ടു ജീവിതത്തെ കുറിച്ചു 
ചിന്തിക്കാന്‍ മറക്കുമ്പോള്‍ നീ നിന്റെ 
ധൈര്യത്തെ മൂലധനമാക്കി മാറ്റി ചിന്തിക്കു!
ആലോചിക്കാതെ ജീവിക്കാന്‍ പറ്റില്ല!
ശരിയായി ചിന്തിക്കാതെ ജയിക്കാന്‍ സാധിക്കില്ല!
തെറ്റായി ചിന്തിച്ചാല്‍ രക്ഷപ്പെടാന്‍ പറ്റില്ല!
മാറ്റി ചിന്തിക്കു!
പലവിധം ചിന്തിക്കു!
വ്യത്യാസമായി ചിന്തിക്കു!
വിചിത്രമായി ചിന്തിക്കു!
വിനോദമായി ചിന്തിക്കു!
എല്ലാവരും എന്തിനെ ബലഹീനത 
എന്നു  കരുതുന്നുവോ നീ അതു 
നിന്റെ ബലമായി മാറ്റു !
എല്ലാവരും എന്തിനെ ബലമായി കരുതുന്നുവോ 
നീ അതിനെ അടിമയാക്കിക്കൊള്ളു!
പണത്തെ നിന്റെ അടിമയാക്കു !
കൃഷ്ണനു  നീ അടിമയാകു !
ഇന്ദ്രിയങ്ങളെ നിന്റെ അടിമയാക്കു !
ഗുരുവിന്റെ അടിമയായി മാറു !
ആശകളെ നിന്റെ അടിമയാക്കു !
നാമജപത്തിനു നീ നിരന്തരമായി അടിമപ്പെടു !
ശരിയായി ചിന്തിക്കു...
ബുദ്ധിപൂര്‍വ്വം ചിന്തിക്കു...
ബലമായി ചിന്തിക്കു...
അപ്പോള്‍ സുലഭമായി വിജയിക്കാം..
അല്ലെങ്കില്‍ തെറ്റായി ചിന്തിക്കുന്നത് വിടു !
സ്വൈരമായി അനുഭവിക്കു!
നിത്യമായി അനുഭവിക്കു!
 സുഖമായി അനുഭവിക്കു !
ജീവിച്ചു തീരുന്നതു വരെ 
ജീവിതം അനുഭവിക്കു !
 
 
 
 
 
 
0 comments:
Post a Comment