ഗോപികാ ഗീതം!
രാധേകൃഷ്ണാ 
ഗോപികാ ഗീതം....
സ്വയം മറന്ന ഗോപികളുടെ പ്രേമഗീതം!
സ്വന്തം ഗൃഹങ്ങളെ ഉപേക്ഷിച്ച 
ഭക്തകളുടെ ഉന്നത ഗീതം!
 ലോക മര്യാദയെ കളഞ്ഞ 
ഉത്തമികളുടെ ഗീതം... 
വേദ വാക്യങ്ങളെ കടന്ന 
ധീരരുടെ ഗീതം...
ശാസ്ത്ര ധര്‍മ്മത്തെ തള്ളി കളഞ്ഞ 
സ്ത്രീകളുടെ ഗീതം...
ഉറ്റവരെയും പെട്ടവരെയും 
ഒതുക്കിയവരുടെ ഗീതം...
ഭര്‍ത്താവിനെയും കുട്ടികളെയും 
മരന്നവരുടെ ഗീതം...
അഹംഭാവത്തെയും മമകാരത്തെയും 
കൊന്നവരുടെ ഗീതം....
കൃഷ്ണന്റെ മനോരഥം പൂര്‍ത്തി ചെയ്തവരുടെ 
ഗീതം..
സാക്ഷാത് മന്മഥമന്മഥനെ  
വശീകരിച്ച ഗീതം... 
രാധികാദാസികളുടെ വിരഹ താപ ഗീതം...
നമ്മുടെ പാപങ്ങളെ കളഞ്ഞു 
നമുക്ക് ഭക്തി നല്‍കുന്ന ഗീതം...
അര്‍ദ്ധരാത്രിയില്‍ ഒരു പ്രേമ ഗീതം...
കൃഷ്ണന്‍ തന്നെ ഒളിഞ്ഞിരുന്നു 
ആസ്വദിച്ചു കേട്ട ഗീതം....
യമുനക്കരയിലെ ഒരു 
യജ്ഞ ഗീതം...
എന്നെ മയക്കിയ ഒരു ഗീതം...
എന്നെ കരയിച്ച ഒരു ഗീതം...
എനിക്കു കൃഷ്ണനെ നല്‍കിയ ഗീതം...
എന്റെ കൃഷ്ണനെ ഞാന്‍ അനുഭവിച്ച ഒരു ഗീതം...
ഗോപികാ ഗീതം...
ഭാഗവത സാരം...
ഭാഗവത രഹസ്യം...
തനിച്ചിരുന്നു പാടു ...
താനേ കൃഷ്ണന്‍ എത്തും ...
ഞാനും ഒരു ഗോപിയാണ്...
 
 
 
 
 
 
0 comments:
Post a Comment