വിശ്വസിക്കാമെങ്കില്‍ വിശ്വസിക്കു !
 രാധേകൃഷ്ണാ 
എനിക്കും ആഴ്വാര്‍ ആകണം... 
നമ്മാള്‍വാരെ പോലെ 16 വര്ഷം 
തപസ്സിരിക്കണം !
മധുര മധുരകവിയാരെ പോലെ 
ഗുരു കൈങ്കര്യം ചെയ്യണം!
പോയ്കൈയാള്‍വാരെ പോലെ 
വലിയ വിളക്കു കാത്തിക്കണം !   
ഭൂ തത്താഴ്വാരെ പോലെ 
സ്നേഹം ചൊരിയണം !
പേയാള്‍വാരെ പോലെ ശ്രീയുടെ 
പതിയെ കാണണം !
തിരുമഴിശൈ ആള്‍വാരെ പോലെ 
പെരുമാളെ ഉണര്‍ത്തണം ! 
പെരിയാഴ്വാരെ പോലെ പത്മനാഭനു 
'പല്ലാണ്ടു' പാടണം! 
ആണ്ടാളെ പോലെ അരംഗന്‍റെ 
പത്നിയാകണം ! 
തിരുപ്പാണാഴ്വാരെ പോലെ 
ഒതുക്കത്തില്‍ ഭക്തി ചെയ്യണം! 
തൊണ്ടരടിപ്പൊടി ആള്‍വാരെ പോലെ 
സ്വയം തിരുത്തി ഭക്തി മാര്‍ഗ്ഗത്തില്‍ 
എത്തണം !
 തിരുമങ്കൈ  ആള്‍വാരെ  പോലെ 
വാളോങ്ങി നാരാണനെ വിരട്ടണം! 
ഇത് സാധ്യമാണോ?
സത്യമായിട്ടും ഇത് സാധ്യമല്ല!
ഞാന്‍ എന്‍റെ  ബലത്തെ 
ആശ്രയിച്ചാല്‍ സത്യമായും  ഇതു 
സാധ്യമല്ല!
എന്നാല്‍ അടിയന്‍ ആശ്രയിക്കുന്നതു
കാരുണ്യ മൂര്‍ത്തി രാമാനുജനെ!
 അതു കൊണ്ടു ഇത് സത്യമായിട്ടും 
സാധ്യമാണ്! 
   ഞാനും ആഴ്വാര്‍ ആകും....
രാമാനുജനെ ആശ്രയിച്ചാല്‍ മോക്ഷം.... 
രാമാനുജനെ ആശ്രയിച്ചാല്‍ പാപം മറയും....
രാമാനുജനെ ആശ്രയിച്ചാല്‍ എന്തും നടക്കും.... 
രാമാനുജനെ ആശ്രയിച്ചാല്‍ 
ഞാനും ആള്‍വാരാണ്   
 നീയും ആഴ്വാരാണ് 
വിശ്വസിക്കാമെങ്കില്‍ വിശ്വാസിക്കു !  
 
 
 
 
 
 
0 comments:
Post a Comment