ഇന്നു മനസ്സിലായി !
രാധേകൃഷ്ണാ 
ഒന്നു എനിക്കു മനസ്സിലായി.
ഇന്നു എനിക്കു മനസ്സിലായി..
ഇന്നു നന്നായി മനസ്സിലായി!  
ഞാന്‍ എന്നെ കുറിച്ചു ചിന്തിക്കുന്നതിലും 
കൂടുതല്‍ പാര്‍ത്ഥസാരഥി ചിന്തിക്കുന്നു!
എന്റെ ഭാവിയെ കുറിച്ചു എന്നെക്കാള്‍
പാര്‍ത്ഥസാരഥി നന്നായി അറിയും!
എന്റെ ശരീരത്തിന്റെ ബലത്തെയും 
എന്റെ മനസ്സിനെ ബാലഹീനതയെയും
 പാര്‍ത്ഥസാരഥി നന്നായി ഗണിച്ചു വെച്ചിട്ടുണ്ട്! 
എന്റെ ജീവിതത്തെ, എന്റെ ആവശ്യങ്ങളെ 
എന്നെക്കാള്‍ നന്നായി പാര്‍ത്ഥസാരഥി
നോക്കുന്നു!
  എന്റെ കഴിഞ്ഞ കാലത്തെ ഞാന്‍ 
മറന്നു പോയാലും എന്റെ പാര്‍ത്ഥസാരഥി
നന്നായി ഓര്‍മ്മിക്കുന്നു!
എന്റെ വര്‍ത്തമാന കാലത്തെ എന്നെക്കാള്‍ 
നന്നായി പാര്‍ത്ഥസാരഥി ശ്രദ്ധിക്കുന്നു!
എന്റെ ഭാവിയെ പാര്‍ത്ഥസാരഥി
എന്നെക്കാള്‍ തെളിവോടെ കാണുന്നു!
 ഇതെല്ലാം പാര്‍ത്ഥസാരഥി ചെയ്യുമ്പോള്‍ 
എനിക്ക് ജീവിതത്തില്‍ ചെയ്യാന്‍ ഒന്നുമില്ല!
ആ ഒന്നുണ്ട്....
പാര്‍ത്ഥസാരഥിയുടെ പാദങ്ങളെ ഗതി 
എന്നു ജീവിക്കണം...
പാര്‍ത്ഥസാരഥിയുടെ മനസ്സ് നോവിക്കാതെ 
ജീവിക്കണം! 
 പാര്‍ത്ഥസാരഥി സന്തോഷിക്കുന്ന രീതിയില്‍ 
ജീവിക്കണം...   
പാര്‍ത്ഥസാരഥിക്കു തൃപ്തിയാകുന്നതു 
പോലെ ജീവിക്കു !
ഇത് എനിക്കു മനസ്സിലായി 
എന്ന് മനസ്സിലായി...
സ്പഷ്ടമായി മനസ്സിലായി... 
 
 
 
 
 
 
0 comments:
Post a Comment