രാധേകൃഷ്ണാ
മന്മഥന്‍ വേട്ടയാടി!
പത്മനാഭന്‍ എന്ന മന്മഥന്‍ എന്നെ വേട്ടയാടി!
വില്ലു കൊണ്ടു എന്നെ വേട്ടയാടിയില്ല
ചെന്താമാരക്കകണ്ണു കൊണ്ടു എന്നെ വേട്ടയാടി!
അമ്പു കൊണ്ടു എന്നെ വേട്ടയാടിയില്ല
പവള വായ കൊണ്ടു എന്നെ വേട്ടയാടി!
സ്വര്‍ണ്ണ വില്ലു കൊണ്ടു എന്നെ വേട്ടയാടിയില്ല
പീതാംബരം കൊണ്ടു എന്നെ വേട്ടയാടി!
കൂര്‍ത്ത അമ്പു കൊണ്ടു എന്നെ വേട്ടയാടിയില്ല
പ്രേമ വീക്ഷണം അമ്പാക്കി എന്നെ വേട്ടയാടി!
വളഞ്ഞ വില്ലു കൊണ്ടു എന്നെ വേട്ടയാടിയില്ല
പുരിക വില്ലു കൊണ്ടു എന്നെ വേട്ടയാടി!
അസ്ത്രം കൊണ്ടു എന്നെ വേട്ടയാടിയില്ല
സ്ഥിരമായ മന്ദഹാസം കൊണ്ടു എന്നെ വേട്ടയാടി!
കുതിരപുറത്തു കയറി വന്നു എന്നെ വേട്ടയാടിയില്ല!
ഗരുഡന്റെ പുറത്തു വന്നു എന്നെ വേട്ടയാടി!
ആരും അറിയാതെ എന്നെ വേട്ടയാടിയില്ല
എല്ലാരും അറിയെത്തന്നെ വേട്ടയാടി!
തന്റെ ധീരത കാണിച്ചു എന്നെ വേട്ടയാടിയില്ല
തന്റെ കരുണ കൊണ്ടു എന്നെ വേട്ടയാടി!
തന്റെ സന്തോഷത്തിനു വേണ്ടി എന്നെ വേട്ടയാടിയില്ല!
എന്നെ ആനന്ദ സാഗരത്തില്‍ ആറാടിക്കാന്‍
എന്നെ വേട്ടയാടി!
ചെന്താമാരപ്പാദം കാണിച്ചു എന്നെ വേട്ടയാടി!
മുത്തു നഖങ്ങളെ കൊണ്ടു എന്നെ വേട്ടയാടി!
നീല തിരുമേനി അമ്പാക്കി എന്നെ വേട്ടയാടി!
സ്വര്‍ണ്ണ ചിലങ്കയുടെ ശബ്ദത്തില്‍ എന്നെ വേട്ടയാടി!
കണങ്കാലിന്റെ ഭംഗിയില്‍ എന്നെ വേട്ടയാടി!
തിരുമുട്ടിന്റെ മിനുസം കൊണ്ടു എന്നെ വേട്ടയാടി!
കൊഴുത്ത രണ്ടു തുടകള്‍ കൊണ്ടു എന്നെ വേട്ടയാടി!
കുഞ്ഞു മണിയുടെ അഴകില്‍ ഞാന്‍ മുഴുകിയിരിക്കെ
എന്നെ വേട്ടയാടി!
സുന്ദരമായ അരയിലുള്ള കിങ്കിണി
കൊണ്ടെന്നെ വേട്ടയാടി!
താമര നാഭി കൊണ്ടു എന്നെ വേട്ടയാടി!
പരന്ന മാറു കാട്ടി എന്നെ വേട്ടയാടി!
അഴകാര്‍ന്ന വക്ഷസ്ഥലതിന്റെ സ്പര്‍ശം കൊണ്ടു
എന്നെ വേട്ടയാടി!
ശംഖു പോലത്തെ കഴുത്തു കൊണ്ടു
എന്നെ വേട്ടയാടി!
ഉരുണ്ട തോള് കൊണ്ടു കെട്ടിപ്പിടിച്ചു
എന്നെ വേട്ടയാടി!
ചെന്താമരക്കൈകള്‍ കൊണ്ടു വാരി എടുത്തു
നെറുകയില്‍ മുകര്‍ന്നു
എന്നെ വേട്ടയാടി!
പവളവായുടെ മാധുര്യം തന്നു കബളിപ്പിച്ചു
എന്നെ വേട്ടയാടി!
മുത്തുപ്പല്ല് കൊണ്ടു എന്റെ കവിളത്തു
കടിച്ചു മുറിവേല്‍പ്പിച്ചു
എന്നെ വേട്ടയാടി!
കണ്ണുകളുടെ ചുമപ്പു കൊണ്ടു
എന്നെ മുഴുവനായി വേട്ടയാടി!
ചെവിയിലെ മകര കുണ്ഡലത്തിന്റെ
ഇളക്കത്തില്‍ എന്നെ അനങ്ങാതെയാക്കി
എന്നെ വേട്ടയാടി!
മുത്തു പോലെ വിയര്‍പ്പും, ചുരുണ്ട മുടിയും
അലങ്കരിക്കുന്ന കസ്തൂരി തിലക നെറ്റി
കൊണ്ടു എന്നെ വേട്ടയാടി!
ചുരുണ്ടു വളഞ്ഞു കറുത്ത്, തുളസി മണക്കുന്ന
മുടി കറ്റകള്‍ കൊണ്ടു എന്നെ വേട്ടയാടി!
പിന്‍ഭാഗ അഴക് കൊണ്ടു എന്നെ വേട്ടയാടി!
മുന്‍ഭാഗ അഴക് കൊണ്ടു എന്നെ വേട്ടയാടി!
അരയഴകു കൊണ്ടു എന്നെ വേട്ടയാടി!
നടയഴകു കൊണ്ടു എന്നെ വേട്ടയാടി!
ഉടയഴകു കൊണ്ടു എന്നെ വേട്ടയാടി!
വേട്ടയാടി!
അനന്തന്‍ കാട്ടില്‍ എന്നെ വേട്ടയാടി!
അനന്തപത്മനാഭന്‍ എന്നെ വേട്ടയാടി!
ആദ്യന്തമായി വേട്ടയാടി!
നാളെ നീരാടാന്‍ എത്തും!
എന്നെ നീരാട്ടാന്‍ എത്തും!