തുറന്നു നോക്കു!
രാധേകൃഷ്ണാ
നിന്റെ മനസ്സിനെ തുറന്നു വയ്ക്കു!
ലോകം നിനക്കു ഒരുപാടു നന്മകള്‍
തരുന്നുണ്ട്. വാങ്ങി കൊള്ളാന്‍
നിന്റെ മനസ്സിനെ തുറന്നു വയ്ക്കു!
കൃഷ്ണന്‍ നിനക്കു എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്.
മുഴുവനുമായി സഹായം കിട്ടാന്‍
നിന്റെ മനസ്സിനെ തുറന്നു വയ്ക്കു!
പ്രകൃതി നിനക്കു സീമയില്ലാത്ത സുഖത്തെ
നല്‍കി കൊണ്ടിരിക്കുന്നു.
മുഴുവനും അനുഭവിക്കാന്‍
നിന്റെ മനസ്സിനെ തുറന്നു വയ്ക്കു!
ജീവിതം നിന്നെ ഉയര്‍ത്താന്‍ എല്ലാ
വഴികളും കാട്ടിത്തരുന്നു.
മുഴുവനും ഉപയോഗപ്പെടുത്താന്‍
നിന്റെ മനസ്സിനെ തുറന്നു വയ്ക്കു!
നിന്റെ മനസ്സിനെ തുറക്കാതെ
ആരോടു പുലമ്പി എന്തു പ്രയോജനം?
നിന്റെ മനസ്സിനെ തുറക്കാതെ
ആരെ പഴിചാരി എന്തുപ്രയോജനം?
നിന്റെ മനസ്സിനെ തുറക്കാതെ
ജീവിതം വെറുത്തു എന്തു പ്രയോജനം?
നിന്റെ മനസ്സിനെ തുറക്കാതെ
ദൈവത്തെ നിന്ദിച്ചു എന്തു പ്രയോജനം?
നിന്റെ മനസ്സിനെ തുറക്കാതെ
നീ ജീവിതത്തില്‍ എന്തു പ്രാപിക്കും?
നിന്റെ മനസ്സിനെ തുറക്കാതെ
അടുത്തവരോടു കെഞ്ചി എന്തു പ്രയോജനം?
നിന്റെ മനസ്സിനെ തുറക്ക്!
അതു മാത്രമാണ് നീ ചെയ്യേണ്ടത്!
തുറന്നു നോക്കു!
വിജയം സുനിശ്ചയം!
നിന്റെ മനസ്സ് തരുന്നതാണ് നിന്റെ സുഖം!
നിന്റെ മനസ്സ് തരുന്നതാണ് നിന്റെ വിജയം!
നിന്റെ മനസ്സ് തരുന്നതാണ് നിന്റെ ആരോഗ്യം!
നിന്റെ മനസ്സ് തരുന്നതാണ് നിന്റെ ബലം!
നിന്റെ മനസ്സ് തരുന്നതാണ് നിന്റെ ജീവിതം!
നിന്റെ മനസ്സ് പറയുന്നത് മാത്രമേ
ലോകം നിനക്കു തരുന്നുള്ളൂ!
നിന്റെ മനസ്സ് പറയുന്നത് മാത്രമേ
പ്രകൃതി നിനക്കു ചെയ്യുന്നുള്ളൂ!
നിന്റെ മനസ്സ് പറയുന്നത് മാത്രമേ
ജീവിതം നിനക്കു നല്‍കുന്നുള്ളൂ!
നിന്റെ മനസ്സിനെ തുറക്കു!
ഉടനെ തുറന്നു നോക്കു!
0 comments:
Post a Comment