കാരണം ആരാണോ ?
രാധേകൃഷ്ണാ
കണ്ണുകളില്‍ ആനന്ദ ബാഷ്പം..
കാരണം ആരാണോ?
ശരീരം മുഴുവനും രോമാഞ്ചം..
കാരണം ആരാണോ?
ഹൃദയം മുഴുവനും സന്തോഷം...
കാരണം ആരാണോ?
ഓര്‍ക്കുന്തോറും മധുരിക്കുന്നു...
കാരണം ആരാണോ?
വാ നിറയെ പുഞ്ചിരി...
കാരണം ആരാണോ?
വാക്കുകളില്‍ ആമോദം...
കാരണം ആരാണോ?
നടപ്പില്‍ തുള്ളല്‍...
കാരണം ആരാണോ?
വര്‍ത്തമാനം എല്ലാം ആനന്ദമയം...
കാരണം ആരാണോ?
കാര്യങ്ങളില്‍ വിശ്വാസം...
കാരണം ആരാണോ?
ജീവിതം പരമാനന്ദം..
കാരണം ആരാണോ?
പറയാന്‍ പറ്റാത്ത സുഖം..
കാരണം ആരാണോ?
മറയ്ക്കാന്‍ പറ്റാത്ത അനുഭവം..
കാരണം ആരാണോ?
കാരണം ആരാണോ?
എന്റെ പത്മനഭാനല്ലാതെ
വേറെ ആരാണ് കാരണം?
എന്റെ കാമുകാ..
എന്റെ സുന്ദരാ..
എന്റെ കണവാ...
പത്മനാഭാ...
എന്നും നിന്റെ ഗോപാലവല്ലി...
0 comments:
Post a Comment