മറന്നു നോക്കു!
രാധേകൃഷ്ണാ
ജീവിതത്തില്‍ ഒരുപാടു കാര്യങ്ങള്‍
നീ മറന്നു കഴിഞ്ഞു...
ചില കാര്യങ്ങള്‍ നീ
മറക്കാന്‍ ശ്രമിക്കുന്നു...
ചില വിഷയങ്ങള്‍ ഒരിക്കലും
മറക്കുന്നേയില്ല...
ഇപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്നതൊക്കെ
മറന്നു നോക്കു!
നിന്റെ അഹംഭാവത്തെ മറന്നിട്ടു
ജീവിതത്തെ നോക്കു!
നിന്റെ സ്വാര്‍ത്ഥതയെ മറന്നിട്ടു
ജീവിതത്തെ നോക്കു!
നിന്റെ അസൂയയെ മറന്നിട്ടു
ജീവിതത്തെ നോക്കു!
നിന്റെ അധികപ്രസംഗം മറന്നിട്ടു
ജീവിതത്തെ നോക്കു!
നിന്റെ കോപത്തെ മറന്നിട്ടു
ജീവിതത്തെ നോക്കു!
നിന്റെ ശത്രുതയെ മറന്നിട്ടു
ജീവിതത്തെ നോക്കു!
നിന്റെ ദുശ്ചിന്തകളെ മറന്നിട്ടു
ജീവിതത്തെ നോക്കു!
ഇവയെല്ലാം വച്ചു കൊണ്ടു ജീവിതത്തെ
കാണുന്നത് കൊണ്ടാണ് നിന്റെ ജീവിതം
നിനക്കു നരകമായി തോന്നുന്നത്!
ഇവയെല്ലാം മറന്നു കഴിഞ്ഞാല്‍ ജീവിതം
കൃഷ്ണന്‍ തന്ന ഒരു വരം എന്നു
നിനക്കു മനസ്സിലാകും!
എന്നും ഇവയെല്ലാം നീ മറക്കുന്നുണ്ട്!
എപ്പോള്‍?
ഉറങ്ങുമ്പോള്‍...
ഉണര്‍ന്നിരിക്കുമ്പോഴും നീ ഇവയെല്ലാം
മറന്നാല്‍...
ആഹാ.... വേഗം മറന്നു കളയു...
ഈ മറവി നിനക്കു വരുവാന്‍ ഞാന്‍
കൃഷ്ണനോടു പ്രാര്‍ത്ഥിക്കുന്നു!
0 comments:
Post a Comment