ഞാനില്ലാതെ അവനില്ല....
രാധേകൃഷ്ണാ
ദീപാവലി...
ഉത്സവ ദീപാവലി..
അനന്തനു ദീപാവലി...
അനന്തപുര രാജനു ദീപാവലി...
ആനന്ദപുരി സുന്ദരന്‍
വിശേഷ അലങ്കാരത്തില്‍
ആനന്ദമായി എഴുന്നള്ളുന്നു..
അനന്തപുരി രാജന്‍, ദേവരും മനുഷ്യരും
വിസ്മയം പൂണ്ടു നില്‍ക്കെ
എഴുന്നള്ളുന്നു..
അനന്തപുരി നായകന്‍
ഭക്തന്മാരുടെ പ്രേമ വെള്ളത്തില്‍
ഉത്സാഹത്തോടെ എഴുന്നള്ളുന്നു..
അനന്തപുരി ആനന്ദന്‍
ദീപ പ്രഭയില്‍ ദീപാവലി രാത്രിയില്‍
തിളങ്ങി കൊണ്ടു എഴുന്നള്ളുന്നു..
അനന്തപുരി സ്നേഹിതന്‍
തിരുവിതാങ്കൂര്‍ രാജനോട് കൂടെ
സ്നേഹത്തോടെ എഴുന്നള്ളുന്നു..
അനന്തപുരി ദേവാദിദേവന്‍
അഗ്നി നേത്ര പ്രഹ്ലാദ നരസിംഹരുടെ കൂടെ
നന്നായി എഴുന്നള്ളുന്നു..
അനന്തപുരിയുടെ ഓമന
കുറുമ്പന്‍ കൃഷ്ണന്റെ കൂടെ
ആമോദത്തോടെ എഴുന്നള്ളുന്നു..
അനന്തപുരിയുടെ രക്ഷകന്‍
സപ്തര്‍ഷികളുടെ വേദ ഘോഷത്തോടെ
രമണീയമായി എഴുന്നള്ളുന്നു..
അനന്തപുരിയുടെ കാമുകന്‍
ഗോപാലവല്ലിയുടെ ഹൃദയത്തോടു കൂടെ
പ്രേമത്തില്‍ എഴുന്നള്ളുന്നു..
അവനില്ലാതെ ഞാന്‍ ഇല്ല..
ഞാന്‍ ഇല്ലാതെ അവന്‍ ഇല്ല..
0 comments:
Post a Comment