Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, October 1, 2011

ഈശ്വരനെ കാണുന്നു!

രാധേകൃഷ്ണാ 

കുഞ്ഞിന്റെ പുഞ്ചിരിയില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

അമ്മയുടെ ആശ്ലേഷത്തില്‍ 
 ഞാന്‍ ഈശ്വരനെ കാണുന്നു!

അച്ഛന്റെ വഴികാട്ടലില്‍ 
 ഞാന്‍ ഈശ്വരനെ കാണുന്നു!

ഭാര്യയുടെ ശ്രദ്ധയില്‍ 
ഞാന്‍ ഈശ്വരനെ കാണുന്നു!

ഭര്‍ത്താവിന്റെ ചുമതലയില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

സഹോദരന്റെ  പിന്‍താങ്ങലില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

സഹോദരിയുടെ സ്വാതന്ത്ര്യത്തില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

സുഹൃത്തിന്റെ ഉയര്‍ന്ന സൌഹൃദത്തില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

വൃദ്ധരുടെ ഉപദേശങ്ങളില്‍
  ഞാന്‍ ഈശ്വരനെ കാണുന്നു!

ചെറുപ്പക്കാരുടെ  ബലത്തില്‍ 
ഞാന്‍ ഈശ്വരനെ കാണുന്നു!

തൊഴിലാളികളുടെ അധ്വാനത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

സൂര്യന്റെ വെളിച്ചത്തില്‍ 
ഞാന്‍ ഈശ്വരനെ കാണുന്നു!

ചന്ദ്രന്റെ ആകര്‍ഷണത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

കാറ്റിന്റെ സ്പര്‍ശത്തില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

ദാഹം ശമിപ്പിക്കുന്ന വെള്ളത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

ഭൂമിയുടെ ക്ഷമയില്‍
     ഞാന്‍ ഈശ്വരനെ കാണുന്നു!

ആകാശത്തിന്റെ വിസ്തൃതിയില്‍ 
     ഞാന്‍ ഈശ്വരനെ കാണുന്നു!

മേഘങ്ങളുടെ മഴയില്‍
     ഞാന്‍ ഈശ്വരനെ കാണുന്നു!

വിശപ്പ്‌ ശമിപ്പിക്കുന്ന ഭക്ഷണത്തില്‍
   ഞാന്‍ ഈശ്വരനെ കാണുന്നു!

നല്ലവര്‍ ചെയ്യുന്ന കാര്യങ്ങളില്‍
   ഞാന്‍ ഈശ്വരനെ കാണുന്നു!

അക്ഷരം പറഞ്ഞു തരുന്ന ആശാനില്‍
    ഞാന്‍ ഈശ്വരനെ കാണുന്നു!

ഉയര്‍ന്നവരുടെ ഗുണങ്ങളില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

തോറ്റവരുടെ തീവ്ര പ്രയത്നത്തില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

മൃഗങ്ങളുടെ ജീവിതത്തില്‍
     ഞാന്‍ ഈശ്വരനെ കാണുന്നു!

സസ്യങ്ങളുടെ ഉപയോഗത്തില്‍
   ഞാന്‍ ഈശ്വരനെ കാണുന്നു!

പൂക്കളുടെ മാനത്തില്‍
  ഞാന്‍ ഈശ്വരനെ കാണുന്നു!

മാനം കാക്കുന്ന വസ്ത്രത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

അപമാനത്തില്‍ തളരാത്ത വലിയവരില്‍
    ഞാന്‍ ഈശ്വരനെ കാണുന്നു!

ആത്മഹത്യ ചെയ്യാത്ത ദരിദ്രനില്‍
   ഞാന്‍ ഈശ്വരനെ കാണുന്നു!

പ്രകൃതിയുടെ ഭംഗിയില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

ചെറുപ്പത്തിന്റെ ഉണര്‍വില്‍
    ഞാന്‍ ഈശ്വരനെ കാണുന്നു!

വാര്‍ദ്ധക്യത്തിന്റെ പക്വതയില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

പുരുഷന്മാരുടെ ഗാംഭീര്യത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

സ്ത്രീകളുടെ മൃദുത്വത്തില്‍ 
   ഞാന്‍ ഈശ്വരനെ കാണുന്നു!

ഭാഷയുടെ ശബ്ദത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

നാസ്തീകന്റെ അന്വേഷണത്തില്‍
    ഞാന്‍ ഈശ്വരനെ കാണുന്നു!

ആസ്തീകന്റെ വിശ്വാസത്തില്‍
  ഞാന്‍ ഈശ്വരനെ കാണുന്നു! 

ലോകത്തിനായുള്ള പ്രാര്‍ത്ഥനയില്‍ 
 ഞാന്‍ ഈശ്വരനെ കാണുന്നു!

ത്യാഗികളുടെ ത്യാഗത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

ഉത്തമമായ സ്നേഹത്തില്‍
ഞാന്‍ ഈശ്വരനെ കാണുന്നു!

ഗുരുവിന്റെ കാരുണ്യത്തില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

നിന്നുള്ളില്‍ ഞാന്‍ ഈശ്വരനെ കാണുന്നു!

എന്റെ ഉള്ളില്‍
 ഞാന്‍ ഈശ്വരനെ കാണുന്നു!

നമ്മുടെ ഒരുമയില്‍ 
  ഞാന്‍ ഈശ്വരനെ കാണുന്നു!      

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP