Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, October 9, 2011

പ്രശ്നങ്ങള്‍!

 
രാധേകൃഷ്ണാ

പ്രശ്നങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല!
പ്രശ്നങ്ങള്‍ ഇല്ലാതെ ജീവിതമില്ല!
പ്രശ്നങ്ങള്‍ ഇല്ലാതെ ലോകം 
കറങ്ങുന്നില്ല!
പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ
അംഗമാണ്!

പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ
ആധാരം!

പ്രശ്നങ്ങള്‍ നമുക്കു പക്വതയേകുന്ന
ആശാന്‍!  

പ്രശ്നങ്ങളെ സമീപിക്കാന്‍
നമുക്കാണ് അറിയാത്തത്!

ഞാനും പ്രശ്നങ്ങളോട്
പോരാടിക്കൊണ്ടിരിക്കുന്നു.

പല വര്‍ഷങ്ങളായി പ്രശ്നങ്ങളില്‍ 
നിന്നും ഞാന്‍ പഠിച്ച സത്യം ഇതാണ്!

പ്രശ്നങ്ങളെ കണ്ടു ഞാന്‍ ഭയപ്പെട്ടാല്‍
അതു ഇനിയും എന്നെ പേടിപ്പെടുത്തും! 
പ്രശ്നങ്ങളെ കണ്ടു ഞാന്‍ കരഞ്ഞാല്‍
അതു ഇനിയും എന്നെ കരയിക്കും!
പ്രശ്നങ്ങളെ കണ്ടു ഞാന്‍ ഓടിയാല്‍
അതു എന്നെ ഭയങ്കരമായി തുരത്തും!
പ്രശ്നങ്ങളെ കണ്ടു ഞാന്‍ പുലമ്പിയാല്‍
അതു എന്റെ സ്വൈരം നശിപ്പിക്കും! 
പ്രശ്നങ്ങളെ കുറിച്ച് ഞാന്‍ മറ്റുള്ളവരോടു 
പറഞ്ഞാല്‍  അതു എന്നെ പരിഹസിക്കും!
പ്രശ്നങ്ങളെ കണ്ടു എന്റെ ഹൃദയം
നൊന്താല്‍ അതു എന്നെ നിന്ദിക്കും!
പ്രശ്നങ്ങള്‍ എന്നു തീരും എന്നു ഞാന്‍ 
എങ്ങിയാല്‍ അതു എന്റെ പുറത്തു 
കയറി സവാരി ചെയ്യും!
പ്രശ്നങ്ങള്‍ തീരില്ല എന്നു ഞാന്‍ 
തീരുമാനിച്ചാല്‍ അതു എന്റെ ജീവിതം
പാഴാക്കും!
പക്ഷെ നാം എല്ലാവരും ഇതല്ലേ ചെയ്യുന്നത്?

അതു കൊണ്ടു പ്രശ്നങ്ങള്‍ അല്ല പ്രശ്നങ്ങള്‍!
നമ്മുടെ സമീപനമാണ് പ്രശ്നം!

ഇതു ഞാന്‍ കണ്ട ആദ്യത്തെ സത്യം!

അടുത്തത്...
പ്രശ്നങ്ങളെ നോക്കി നാം ചിരിച്ചാല്‍
അതു നമുക്കു പല നന്മകളെ ചെയ്യുന്നു!

പ്രശ്നങ്ങളെ ധൈര്യമായി കൈകാര്യം ചെയ്‌താല്‍
അതു നമുക്കു അടിമ വേല ചെയ്യും!

പ്രശ്നങ്ങളെ എതിര്‍കൊള്ളാന്‍   നാം
കാത്തിരുന്നാല്‍ അതു നമ്മെ വിട്ടകലും! 
പ്രശ്നങ്ങളെ നാം മനസ്സിലാക്കിയാല്‍
അതു നമ്മുടെ ജീവിതം സമ്പുഷ്ടമാക്കും!
അതു കൊണ്ടു പ്രശ്നങ്ങള്‍ എനിക്കു
നല്ലത് തന്നെയാണ്!
നിനക്കു എങ്ങനെ? ! ?

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP