Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, March 18, 2012

ആസ്വദിക്കാം വരൂ!

രാധേകൃഷ്ണാ

ശ്രീനിവാസാ!  ഗോവിന്ദാ!

ഞാന്‍ ഇപ്പോള്‍ തിരുമലയ്ക്കു പോകുന്നു!

ഇന്നലെ എന്റെ അമ്മ അലര്‍മേല്‍ മങ്കയെ 
സുഖമായി ദര്‍ശിച്ചു!

എന്റെ അമ്മയെ ദര്‍ശിച്ച ശേഷം എന്റെ
മനസ്സ് നിറഞ്ഞിരിക്കുന്നു!
 ഇതിനു ശേഷം ശ്രീനിവാസനെ 
കാണേണ്ട ആവശ്യമേയില്ല!

എന്നാലും ഞങ്ങളുടെ കുലശേഖര ആഴ്വാര്‍ 
'എന്തെങ്കിലും ആകണം' എന്നു മോഹിച്ച 
തിരുമലയില്‍ കുറച്ചു നേരം ഇരിക്കാന്‍ ആഗ്രഹം!
"പടിയായി കിടന്തു ഉന്‍ പവള വായ്‌ പാര്‍പ്പേനേ"
എന്നു കുലശേഖര ആഴ്വാര്‍ പുലമ്പിയ 
തിരുമാലയപ്പനെ കണ്ടാല്‍ സുഖമല്ലേ?

തിരുമല അനന്താഴ്വാനോടു കടപ്പാര കൊണ്ടു
താടിയില്‍ അടി വാങ്ങിയവനെ കാണുന്നതു
പരമസുഖമല്ലേ?

വകുളമാലികയുടെ ദത്തു പുത്രനെ,
തിരുമലയില്‍ വാടകയ്ക്കു വാസിക്കുന്നവനെ
കാണുന്നതു സീമയറ്റ സുഖമല്ലേ?

 ഞങ്ങളുടെ രാമാനുജന്‍ ശംഖും ചക്രവും  നല്‍കി
അതു സുഖമായി ചുമക്കുന്നവനെ കാണുന്നതു
പറയാന്‍ പറ്റാത്ത സുഖമല്ലേ? 

തിരുമല നമ്പികളുടെ തീര്‍ത്ഥപാത്രത്തില്‍
തുളയിട്ടു ജലം കുടിച്ചു ദാഹം ശമിപ്പിച്ചു 
അദ്ദേഹത്തെ 'അച്ഛാ!' എന്നു വിളിച്ചവനെ
കണ്ടാല്‍ മോക്ഷം തന്നെയല്ലേ?

ഹാഥിരാം ബാവജിയുടെ കൂടെ എന്നും
ചതുരംഗം കളിച്ചു നേരം പോക്കുന്നവനെ 
കണ്ടാല്‍ ഉത്സാഹമല്ലേ?

എന്റെ അലര്‍മേല്‍ മങ്കയുടെ കണവനെ
കാണാന്‍ തിരുമലയ്ക്കു പോകുന്നു!

തിരുമലയുടെ ഉടമസ്ഥനായ ലക്ഷ്മി വരാഹരെ 
ദര്‍ശിക്കാന്‍ തിരുമലയ്ക്കു പോകുന്നു!
       
വരൂ...നമുക്കു പോയി അനുഭവിക്കാം....

Saturday, March 17, 2012

ലഡ്ഡു വേണോ?

രാധേകൃഷ്ണാ

തിരുമലയ്ക്കു പോകുന്നു!

നിനക്കു എന്തു വേണം? 
ആരോടെങ്കിലും എന്തെങ്കിലും പറയണോ?

അലര്‍മേല്‍ മങ്ക മാതാവിനോട് 
നിന്റെ സ്നേഹത്തെ പറയട്ടെ?

തിരുമല ആഴ്വാരോടു നിന്റെ 
നമസ്കാരം പറയട്ടെ? 

ലക്ഷ്മി വരാഹ സ്വാമിയോട് 
നിന്റെ പര്യേഷണം പറയട്ടെ?

മാറില്‍ ശ്രീ വസിക്കുന്ന ശ്രീനിവാസനോട് 
നിന്റെ ശരണാഗതിയെ അറിയിക്കട്ടെ?

സ്വാമി പുഷ്കരിണിയോട് നിന്റെ
താപം ശമിപ്പിക്കാന്‍ പറയട്ടെ?

മണ്‍പൂവ് അര്‍പ്പിച്ച കുറവ നമ്പിയോടു 
നിന്റെ വിശ്വാസം പറയട്ടെ?

ശവം ഉണര്‍ത്തിയ തൊണ്ടൈമാനോട്
നിന്റെ ദൃഡത പറയട്ടെ?

കുലശേഖര ആഴ്വാരോടു നീ തിരുമലയില്‍
പടിയായി കിടക്കാന്‍ അനുവാദം ചോദിക്കട്ടെ?

തിരുമല നമ്പികളോട് നിന്റെ 
ദാഹത്തെ പറ്റി പറയട്ടെ?

മുട്ടുകാലില്‍ മല കയറിയ രാമാനുജരോടു
നിന്റെ ആവശ്യം അറിയിക്കട്ടെ?

തിരുമല അനന്താഴ്വാനോടു അദ്ദേഹത്തിന്റെ 
കടപ്പാര ചോദിക്കട്ടെ?

ഹാഥിരാം ബാവാജിയോടു നിന്റെ
കളികള്‍ പറയട്ടെ?

എന്തെല്ലാം പറയണമോ അതെല്ലാം
മനസ്സില്‍ പറയു!

അതു നീ പറഞ്ഞതായി ഞാന്‍ 
മലയപ്പനോടു പറയാം! 

ലഡ്ഡു വാങ്ങി വരണോ?
ശ്രീനിവാസന്‍ രുചിച്ച ലഡ്ഡു വേണോ?

വിടാതെ ശ്രീനിവാസാ! ഗോവിന്ദാ! എന്നു
ജപിച്ചു കൊണ്ടേ ഇരിക്കു!

 ലഡ്ഡുവും കിട്ടും, മോക്ഷവും കിട്ടും
അലര്‍മേല്‍ മങ്കയെയും കിട്ടും  
ശ്രീനിവാസനെയും കിട്ടും.....

Thursday, March 15, 2012

നാസ്തീകവാദി

രാധേകൃഷ്ണാ
നാസ്തീകം....
ആരാണ് നാസ്തീകവാദി?

ദൈവം ഇല്ല എന്നു പുറത്തു പറയുന്നവന്‍ 
നാസ്തീകവാദിയല്ല!

ദൈവത്തെ കളിയാക്കി കൊണ്ടിരിക്കുന്നവന്‍
  നാസ്തീകവാദിയല്ല!

ഈശ്വര വിശ്വാസികളെ പരിഹസിച്ചു ചിരിക്കുന്നവന്‍
നാസ്തീകവാദിയല്ല!

ഈശ്വരനെ കുറിച്ചു സംശയത്തോടെ ചോദിക്കുന്നവന്‍
നാസ്തീകവാദിയല്ല!

ഈശ്വരന്റെ മേല്‍ സംശയം ഉള്ളവന്‍
നാസ്തീകവാദിയല്ല!

ഈശ്വരനെ പ്രാപിക്കുന്ന വഴികളെ വിമര്‍ശിക്കുന്നവന്‍
നാസ്തീകവാദിയല്ല!

ഈശ്വര നാമങ്ങള്‍ പരിഹാസത്തോടെ പറയുന്നവന്‍
 നാസ്തീകവാദിയല്ല!

ഈശ്വരന്റെ സ്ഥിത്വത്തെ അംഗീകരിക്കാന്‍
തയ്യാറല്ലാത്തവന്‍ നാസ്തീകവാദിയല്ല! 

ഭക്തന്മാരെ പരിഹസിച്ചു അവരെ 
ചോദ്യം ചെയ്യുന്നവന്‍ നാസ്തീകവാദിയല്ല!

ഈശ്വരനെ നിന്ദിച്ചു അതു കൊണ്ടു 
സന്തോഷിക്കുന്നവന്‍ നാസ്തീകവാദിയല്ല!

എന്നാല്‍ പിന്നെ ആരാണ് നാസ്തീകവാദി? 

ഈശ്വരനെ കുറിച്ചു ചിന്തിക്കാത്തവനാണ് 
നാസ്തീകവാദി!

     ഇതാണു എന്റെ തീരുമാനം!

അങ്ങനെ നോക്കിയാല്‍ ലോകത്ത്
ആരും തന്നെ നാസ്തീകവാദിയല്ല! 

Wednesday, March 14, 2012

ഉത്തിരമേരൂര്‍

രാധേകൃഷ്ണാ
 
ഇന്നു ഞാന്‍ പ്രാപിച്ചതു
അത്ഭുത ആനന്ദം!
 
യുധിഷ്ടിരര്‍ പൂജിച്ച സുന്ദരവദനനെ
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
അര്‍ജ്ജുനന്‍ പൂജിച്ച അച്യുത വരദനെ 
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
നകുലന്‍ പൂജിച്ച അനിരുദ്ധ വരദനെ 
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
സഹദേവന്‍ പൂജിച്ച കളയാന വരദനെ 
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
ഭീമന്‍ പൂജിച്ച വൈകുണ്ഠ വരദനെ 
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
അര്‍ജ്ജുനനു ഉപദേശിച്ച കൃഷ്ണനെ
അവന്റെ കൂടെ ആദ്യത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
    പ്രഹ്ലാദ വരദനായ യോഗ നരസിംഹരെ
ആദ്യത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
സുന്ദരമായി ഉപദേശിക്കുന്ന
ലക്ഷ്മി വരാഹ സ്വാമിയെ 
ആദ്യത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
തലയ്ക്കും   കൈക്കും തലയണ വെച്ചു 
കിടക്കുന്ന അരംഗനാഥനെ 
രണ്ടാമത്തെ നിലയില്‍ 
 ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
ആദ്യമായിട്ടു ഗോപിക്കുറി ഇട്ടിരിക്കുന്ന
ശിവനെ അരംഗന്റെ അരികില്‍ 
രണ്ടാമത്തെ നിലയില്‍ 
 ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
ഗംഗയും യമുനയും കാവല്‍ക്കാരായി നില്‍ക്കെ 
മാര്‍ക്കണ്ഡെയാരുടെ തലയില്‍ കൈവെച്ചു
സ്നേഹത്തോടെ അനുഗ്രഹിക്കുന്ന അരംഗനെ
രണ്ടാമത്തെ നിലയില്‍ 
 ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
1000  ബ്രാഹ്മണര്‍കള്‍ വേദം ഓദിയ 
ഉത്തര മേരൂരില്‍ ആനന്ദമായി വീറ്റിരിക്കുന്ന
ആനന്ദവല്ലി അമ്മയെ
 ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
  നവമൂര്‍ത്തികളെ നന്നായി
ദര്‍ശിച്ച സന്തോഷത്തില്‍ 
 സ്വൈരമായി വന്നു! 

Monday, March 12, 2012

ആഹാ....ആഹാ....ആഹാ...

രാധേകൃഷ്ണാ
ആരാവമുദാ....
എന്തിനു ഇങ്ങനെ കിടക്കുന്നു?
സാര്‍ങ്ഘപാണി...
എത്ര സുന്ദരമായി കിടക്കുന്നു!
കുടന്തൈ സുന്ദരാ...
കുട്ടിയെ പോലെ കിടക്കുന്നു!
കോമളവല്ലി നാഥാ...
തല ഉയര്‍ത്തി സുഖമായി കിടക്കുന്നു!

ദിവ്യ പ്രബന്ധം നല്‍കിയ നായകാ..
എന്നെ തോല്‍പ്പിക്കാന്‍ കിടക്കുന്നു!

നാദമുനി പ്രിയാ....
ആദി ശേഷന്റെ മേല്‍ കിടക്കുന്നു!

ചെന്താമര പാദാ...   
നീ വാഴട്ടെ..

കിടന്നു കൊണ്ടു മൊഴിയുന്ന 
അത്ഭുതമേ....
നീ വിജയിക്കട്ടെ...

കുംഭകോണത്തിന്റെ രാജനെ...
നീണാള്‍ വാഴട്ടെ...

നിന്നെ നോക്കാതെ ഞാന്‍ പോയാലും
നീ എന്നെ നിന്റെ പക്കല്‍ വലിച്ചു....

എന്റെ ഓമനേ...
സത്യമായും നീ ഭക്തന്മാരെ 
പുളകമണിയിക്കുന്ന പെരുമാളാണ്!

തിരുമഴിശൈ ആള്‍വാര്‍ 
മയങ്ങിയ പെരുമാളാണ് നീ!

സ്വാമി നമ്മാഴ്വാരെ "ആരാവമുദേ"  
എന്നു കോള്‍മയിര്‍ പൂണ്ടു വിളിപ്പിച്ച 
കരിമാണിക്കമേ!

എന്നെയും നിന്റെ കൂട്ടത്തില്‍ ചേര്‍ത്തില്ലേ
എന്തൊരു കാരുണ്യം നിനക്കു!

ആഹാ....ആഹാ....ആഹാ..

നീയും അഴകു...
നിന്റെ ക്ഷേത്രവും അഴകു...
നിന്റെ നാടും അഴകു...
നിന്റെ കാവേരിയും അഴകു...
നിന്റെ പ്രബന്ധങ്ങളും അഴകു...
നിന്റെ ഭക്തര്‍കളും അഴകു...
നിന്റെ ദേവിയും അഴകു...
നിന്റെ ആനയും അഴകു..
നിന്റെ ഗോപുരവും അഴകു...
നിന്റെ വീഥിയും അഴകു... 

ഞാന്‍ ഉള്‍പ്പെടെ നിന്നെ ചേര്‍ന്ന
എല്ലാം അഴകു തന്നെ...

നിന്നെ കണ്ട ഉടന്‍ എഴുതാന്‍ തുടങ്ങിയ 
എന്നെ 9 നാള്‍ കഴിഞ്ഞിട്ടു മുഴുമിപ്പിച്ചു 
നിന്നെ മറക്കാതെ ചിന്തിചിപ്പിച്ച  
നിന്റെ ലീലയും അഴകു തന്നെ.....

Sunday, March 4, 2012

എവിടെ...എവിടെ...

രാധേകൃഷ്ണാ
 
ശ്രീരംഗം...
ഭൂലോക വൈകുണ്ഠം...
 
രാമാനുജരുടെ തനതായ തിരുമേനി
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
ശ്രീരംഗനായകിയുടെ കാരുണ്യ 
മിഴിയഴകു എവിടെ...എവിടെ.. 
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
ആണ്ടാളുടെ കണ്ണാടി ദര്‍ശനം 
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
മോക്ഷം നല്‍കുന്ന പെരുമാള്‍
എവിടെ....എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
മുത്തങ്കി അലങ്കാര ഭംഗി 
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
നമ്പെരുമാളുടെ സുന്ദര പദവിന്യാസം
എവിടെ...എവിടെ....
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
  
ലാവണ്യ കിളി മണ്ഡപം 
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...

തിരുപ്പാണാഴ്വര്‍ക്ക് ദിവ്യ ദര്‍ശനം
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...


 വിഭീഷണന്റെ വലിയ പെരുമാള്‍
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
തയിര്‍ക്കാരിക്കു മോക്ഷം ലഭിച്ചത്
എവിടെ..എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
പാപമെല്ലാം മാഞ്ഞു പോകുന്നതു
എവിടെ...എവിടെ...  
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
തോന്ടരടിയുടെ നന്ദവനം  
എവിടെ...എവിടെ..
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...


 പരവാസുദേവ ദര്‍ശനം 
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
ചൈതന്യര്‍ ആനന്ദിച്ച സ്ഥലം
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
ചുറ്റിക്കറങ്ങി രംഗം വരൂ...
ഉടനെ...ഉടനെ... 
നിന്റെ മനോ വ്യാകുലങ്ങള്‍ തീരും
ഉടനെ...ഉടനെ...

Thursday, March 1, 2012

വസന്തം വരും...

രാധേകൃഷ്ണാ


ഏതു ശരി.... ഏതു തെറ്റ്....

ഏതു നല്ലതു....ഏതു ചീത്ത....

ഏതു ആവശ്യം....ഏതു അനാവശ്യം....

ഏതു ഉയര്‍ന്നതു.... ഏതു താഴ്ന്നതു....

ഏതു നടക്കും....ഏതു നടക്കില്ല....

ഒന്നും മനസ്സിലാകുന്നില്ല.....

എന്നാലും ജീവിക്കുന്നു...

എന്തു കൊണ്ടു?
തീര്‍ച്ചയായും ജീവിതത്തില്‍ ഒരു ദിവസം
പുലരി വരും എന്ന വിശ്വാസമാണു!

വിശ്വസിക്കു!
കൃഷ്ണന്‍ ഉണ്ട്!

നിന്റെ ജീവിതത്തിലും വസന്തം വരും!


കൃഷ്ണനെ വിശ്വസിച്ചു കാത്തിരിക്കു!


വിശ്വാസം തോറ്റിട്ടില്ലാ!


ഉറപ്പായും ജീവിതത്തില്‍ വസന്തം
വന്നു കൊണ്ടിരിക്കുന്നു!


വസന്തത്തെ വരവേല്‍ക്കാനും
അനുഭവിക്കാനും നീ
തയ്യാറാകു....

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP