ഉത്തിരമേരൂര്‍
രാധേകൃഷ്ണാ
ഇന്നു ഞാന്‍ പ്രാപിച്ചതു
അത്ഭുത ആനന്ദം!
യുധിഷ്ടിരര്‍ പൂജിച്ച സുന്ദരവദനനെ
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
അര്‍ജ്ജുനന്‍ പൂജിച്ച അച്യുത വരദനെ
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
നകുലന്‍ പൂജിച്ച അനിരുദ്ധ വരദനെ
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
സഹദേവന്‍ പൂജിച്ച കളയാന വരദനെ
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
ഭീമന്‍ പൂജിച്ച വൈകുണ്ഠ വരദനെ
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
അര്‍ജ്ജുനനു ഉപദേശിച്ച കൃഷ്ണനെ
അവന്റെ കൂടെ ആദ്യത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
പ്രഹ്ലാദ വരദനായ യോഗ നരസിംഹരെ
ആദ്യത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
സുന്ദരമായി ഉപദേശിക്കുന്ന
ലക്ഷ്മി വരാഹ സ്വാമിയെ
ആദ്യത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
തലയ്ക്കും കൈക്കും തലയണ വെച്ചു
കിടക്കുന്ന അരംഗനാഥനെ
രണ്ടാമത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
ആദ്യമായിട്ടു ഗോപിക്കുറി ഇട്ടിരിക്കുന്ന
ശിവനെ അരംഗന്റെ അരികില്‍
രണ്ടാമത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
ഗംഗയും യമുനയും കാവല്‍ക്കാരായി നില്‍ക്കെ
മാര്‍ക്കണ്ഡെയാരുടെ തലയില്‍ കൈവെച്ചു
സ്നേഹത്തോടെ അനുഗ്രഹിക്കുന്ന അരംഗനെ
രണ്ടാമത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
1000 ബ്രാഹ്മണര്‍കള്‍ വേദം ഓദിയ
ഉത്തര മേരൂരില്‍ ആനന്ദമായി വീറ്റിരിക്കുന്ന
ആനന്ദവല്ലി അമ്മയെ
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
നവമൂര്‍ത്തികളെ നന്നായി ദര്‍ശിച്ച സന്തോഷത്തില്‍
സ്വൈരമായി വന്നു!
0 comments:
Post a Comment