ഓര്‍മ്മ...
രാധേകൃഷ്ണാ
ഓര്‍മ്മ വരുമോ?
ഓര്‍മ്മ ഉണ്ടോ?
ചെറു പ്രായത്തില്‍ കളിപ്പാട്ടങ്ങളുടെ
ഓര്‍മ്മ ഉണ്ടായിരുന്നു!
അവയൊന്നും തന്നെ ഇന്നു ഓര്‍മ്മയില്ല!
വിദ്യാഭ്യാസ കാലത്ത് പാഠങ്ങള്‍
കളികള്‍ ഓര്‍മ്മ ഉണ്ടായിരുന്നു!
അതില്‍ പലതും ഇന്നു ഓര്‍മ്മയില്ല!
ഉന്നത വിദ്യാഭ്യാസ സമയത്തില്‍
സുഹൃത്തുക്കളെ ഓര്‍മ്മയുണ്ടായിരുന്നു!
അവരില്‍ പലരെയും ഇന്നു ഓര്‍മ്മയില്ല!
സമ്പാദിച്ചു തുടങ്ങിയപ്പോള്‍
പല ചെലവുകള്‍ ഓര്‍മ്മയുണ്ടായിരുന്നു!
പക്ഷെ ഇന്നു എന്തിനു എത്ര ചെലവു
ചെയ്തു എന്നു ഓര്‍മ്മയില്ല!
ഇന്നു രാവിലെ എന്തു കഴിച്ചു എന്നു
അപ്പോള്‍ ഓര്‍മ്മയുണ്ടായിരുന്നു!
ഇപ്പോള്‍ ഓര്‍മ്മയില്ല!
ഇങ്ങനെ ഒരുപാടു കാര്യങ്ങള്‍ നാം
ജീവിതത്തില്‍ മറന്നു പോകുന്നു!
ചില കാര്യങ്ങള്‍ മാത്രം ഇന്നു
നമുക്കു ഓര്‍മ്മയുള്ളൂ!
അതു കൊണ്ടു നാം മറവിക്കാരാണ്
എന്നു മനസ്സിലാകുന്നു!
അറിയാതെ രാത്രി ഉറക്കത്തില്‍
നാം നമ്മെ മറക്കുന്നു!
അതു പോലെ മരണ സമയത്തില്‍ കൃഷ്ണനെ
നാം മറക്കും...ഇതു തീര്‍ച്ച...
പക്ഷെ കൃഷ്ണന്‍ നമ്മെ മറക്കുകയില്ല!
ഇതു സത്യം...
കഴിഞ്ഞ ജന്മം മറന്നു പോയി!
അടുത്ത ജന്മം അറിയില്ല!
ഈ ജന്മത്തില്‍ ഇനിയും എത്ര ദിവസം?
അതുവും അറിയില്ല!
ഓര്‍മ്മയുള്ളപ്പോള്‍ പറഞ്ഞു വയ്ക്കുന്നു..
കൃഷ്ണാ... കൃഷ്ണാ... കൃഷ്ണാ...
സത്യമായും ഈ നാമം എന്നെ മറക്കില്ല!
തീര്‍ച്ചയായും ഈ നാമം എന്നെ കൈവിടില്ല!
ഉറപ്പായും ഈ നാമം എന്നെ വിട്ടു പോവില്ല!
എന്റെ അന്ത്യ കാലത്തു ഞാന്‍
കൃഷ്ണ എന്നു പറഞ്ഞാല്‍ അതു
സത്യമായിട്ടും എന്റെ ബലമല്ല!
'കൃഷ്ണാ' എന്ന നാമജപത്തിന്റെ ബലം
ഒന്നു കൊണ്ടു മാത്രം ഞാന്‍ അന്ത്യകാലത്തു
കൃഷ്ണാ എന്നു പറയും!
0 comments:
Post a Comment