തിരുമഴിശൈ!
രാധേകൃഷ്ണാ
തിരുമഴിശൈ ആഴ്വാരെ താങ്കള്‍
വിജയിക്കട്ടെ!
തിരുമലയ്ക്കു പോകുന്ന വഴിയില്‍ പെട്ടെന്നു
തിരുമഴിശൈയില്‍ കയറി!
ജഗന്നാഥന്‍ ഞങ്ങളെ വിളിച്ചു....
എത്രയോ ദിവസം കൊണ്ടു പോകണം എന്നു
മോഹിച്ചു കൊണ്ടിരുന്നു...
എത്രയോ ദിവസം കൊണ്ടു ഒരു ശിഷ്യന്‍
എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു..
എത്രയോ പ്രാവശ്യം ആ വഴി ഞാന്‍
തിരുപ്പതിക്ക് പോയി..
പക്ഷെ ഒരിക്കല്‍ പോലും പോകാന്‍ സാധിച്ചില്ല..
പക്ഷെ ഇപ്രാവശ്യം തിരുമഴിശൈ ആഴ്വാരും
ജഗന്നാഥനും എന്നെ വിളിച്ചു..
തിരുമഴിശൈ ആഴ്വാരുടെ ജന്മസ്ഥലത്ത്
പോകാന്‍ കഴിഞ്ഞത് തന്നെ പരമ ഭാഗ്യം!
ഭാര്‍ഗവ മുനിയ്ക്കും കനകാംഗി ദേവിയ്ക്കും
പിണ്ഡാകാരമായ മകന്‍ ജനിച്ച നാട്...
പനമ്പ് കൂടയില്‍ ഉപേക്ഷിക്കപ്പെട്ട പിണ്ഡത്തിനു
ജഗന്നാഥന്‍ ശരീരവും ജീവനും നല്‍കിയ സ്ഥലം!
ജഗന്നാഥന്റെ ദര്‍ശനം മറഞ്ഞപ്പോള്‍ കുഞ്ഞിന്റെ
കരച്ചില്‍ തിരുവാളന്‍ കേട്ട സ്ഥലം!
തിരുവാളനും അദ്ദേഹത്തിന്റെ ഭാര്യയും
അവരുടെ മകനായി തിരുമഴിശൈ
ആഴ്വാരെ വളര്‍ത്തിയ സ്ഥലം!
വൃദ്ധ ദമ്പതികള്‍ നല്‍കിയ പാലു മാത്രം
കുഞ്ഞു കുടിച്ചു തന്റെ ബലത്തെ
നിരൂപിച്ച സ്ഥലം!
ഏഴാമത്തെ വയസ്സില്‍ ജഗത് കാരണ വസ്തുവിനെ
തിരഞ്ഞു വേദത്തില്‍ കണ്ടു പിടിച്ചു
അതു ധ്യാനിച്ച ആഴ്വാരിന്റെ സ്ഥലം!
അദ്ദേഹത്തെ പരമശിവനും
ഭക്തിസാരര്‍ എന്നു ശ്ലാഘിച്ച സ്ഥലം!
വീറ്റിരിക്കുന്ന ജഗന്നാഥന്‍ തന്നെക്കാളും
ഉയര്‍ന്നവനായി ആഴ്വാരെ പറയുന്ന സ്ഥലം!
ആഴ്വാരുടെ വലത്തേ തള്ള വിരലില്‍
കണ്ണിനെ കാണിക്കുന്ന തലം!
ശാന്തമായ തിരുമഴിശൈയുടെ അഴകിലും,
ജഗന്നാഥന്റെ സ്വരൂപത്തിലും ആഴ്വാരിന്റെ
അനുഗ്രഹത്തിലും ഞാന്‍ എന്നെ മറന്നു...
വീണ്ടും തിരുമഴിശൈ ചെല്ലാന്‍
ആശയോടെ കാത്തിരിക്കുന്നു ഞാന്‍!
0 comments:
Post a Comment