തീരുമാനിക്കുക!
രാധേകൃഷ്ണാ
നഷ്ടങ്ങള്‍!
എത്രയോ നഷ്ടങ്ങളെ കടന്നു
ജീവിതം ഉണ്ട്!
ജീവിതത്തെ നഷ്ടങ്ങളെ കൊണ്ടു
തീരുമാനിക്കരുത്!
ജീവിതത്തെ സ്നേഹം കൊണ്ടു
നിര്‍ണ്ണയിക്കു!
സന്തോഷത്തെ ഉള്ളതു കൊണ്ടു
തീരുമാനിക്കരുത്!
സന്തോഷത്തെ തൃപ്തി കൊണ്ടു
നിര്‍ണ്ണയിക്കു!
ബലത്തെ പണം കൊണ്ടു
തീരുമാനിക്കരുത്!
ബലത്തെ ധൈര്യം കൊണ്ടു
നിര്‍ണ്ണയിക്കു!
ധീരതയെ കോപം കൊണ്ടു
തീരുമാനിക്കരുത്!
ധീരതയെ വിവേകം കൊണ്ടു
നിര്‍ണ്ണയിക്കു!
മനുഷ്യരെ വാക്കുകള്‍ കൊണ്ടു
തീരുമാനിക്കരുത്!
മനുഷ്യരെ മനസ്സ് കൊണ്ടു
നിര്‍ണ്ണയിക്കു!
സ്നേഹത്തെ വസ്തുക്കള്‍ കൊണ്ടു
തീരുമാനിക്കരുത്!
സ്നേഹത്തെ സ്നേഹം കൊണ്ടു തന്നെ
നിര്‍ണ്ണയിക്കു!
ഭക്തിയെ പകിട്ടു കൊണ്ടു
തീരുമാനിക്കരുത്!
ഭക്തിയെ ആത്മാര്‍ത്ഥത കൊണ്ടു
നിര്‍ണ്ണയിക്കു!
കൃഷ്ണനെ ആഗ്രഹങ്ങളെ കൊണ്ടു
തീരുമാനിക്കരുത്!
കൃഷ്ണനെ ആശീര്‍വാദങ്ങള്‍ കൊണ്ടു
നിര്‍ണ്ണയിക്കു!
ഗുരുവിനെ കര്‍മ്മങ്ങള്‍ കൊണ്ടു
തീരുമാനിക്കരുത്!
ഗുരുവിനെ കാരുണ്യം കൊണ്ടു
നിര്‍ണ്ണയിക്കു!
0 comments:
Post a Comment