Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, March 21, 2012

തിരുമലയില്‍ തടവ്...


രാധേകൃഷ്ണാ

ശ്രീനിവാസാ...ഇത്തവണ ഞാന്‍
നിന്നെ നല്ലപോലെ ദര്‍ശിച്ചു!

നിനക്കു വേണ്ടി കാത്തിരിക്കുന്നതു തന്നെ
വലിയ സുഖമാണ്!  

നിനക്കു വേണ്ടി കാത്തിരിക്കാന്‍ എത്ര കോടി
ഭക്തന്മാര്‍!!!

നിന്നെ കാണാന്‍ ഓരോരുത്തര്‍ക്കും 
എന്തൊരു തിടുക്കം!!!

നിന്നോടു അടുക്കുന്തോറും എല്ലാവര്‍ക്കും
എന്തൊരു ആനന്ദം!!!

നിന്നെ ദര്‍ശിക്കാന്‍ ഓരോരുത്തരും എത്രപ്രാവശ്യം
ഗോവിന്ദാ ഗോവിന്ദാ എന്നു വാ നിറയെ 
മനസ്സ് നിറയെ ജപിക്കുന്നു!!!

നിന്നെ കാണുന്നത് ഒരു നിമിഷം ആയാലും 
അതില്‍ ഞങ്ങള്‍ അനുഭവിക്കുന്ന 
ബലവും ആനന്ദവും പറയാന്‍ 
വാക്കുകളില്ല!!

നീയും എത്ര സമാധാനത്തോടെ ഓരോരുത്തരെയും
വിശേഷിച്ചു കടാക്ഷിച്ചു അരുളുന്നു!!!

എല്ലാവര്‍ക്കും പ്രസാദം നല്‍കുന്ന നിന്റെ 
കാരുണ്യത്തിനു ഒരു നാളും അന്ത്യമില്ല!!

നിന്നെ ഓര്‍ക്കുമ്പോഴൊക്കെ കാണാന്‍ 
വരും നല്‍കു ശ്രീനിവാസാ!

ഇപ്പോഴും നിന്റെ ഭക്തരുടെ കൂട്ടത്തില്‍ 
മണിക്കൂറുകള്‍ കാത്തിരുന്നു നിന്നെ ദര്‍ശിക്കാന്‍
ഒരു വരം തരു ശ്രീനിവാസാ!

നിന്റടുത്തു എത്തുമ്പോള്‍ തന്നെ കലിയുഗത്തില്‍
 നാമജപം മാത്രം സത്യം എന്നതു
മനസ്സിലാകുന്നു ശ്രീനിവാസാ!!
 
   നിന്റെ ഏഴുമലയില്‍ തങ്ങുന്ന ഓരോ നിമിഷവും
ഭക്തി ലോകത്തില്‍ മുഴുകിയിരിക്കുന്ന
പൊന്നായ സമയമല്ലേ എന്റെ ശ്രീനിവാസാ!!

മലയിറങ്ങി എന്റെ ശരീരം വീട്ടിലെത്തിക്കഴിഞ്ഞു!
പക്ഷെ എന്റെ മനസ്സ് തിരുമലയില്‍
തടവിലായി!

ആരെങ്കിലും തിരുമലയ്ക്കു പോകുന്നുണ്ടെങ്കില്‍
അവിടെ എന്റെ മനസ്സിനെ കണ്ടാല്‍ 
ഉടനെ എന്റടുത്തു വരാന്‍ പറയു!

            ഇല്ലെങ്കില്‍ മലയപ്പനോടു എന്നെ 
അവിടെ കൊണ്ടുപോകാന്‍ പറയു!!!!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP