ആസ്വദിക്കാം വരൂ!
രാധേകൃഷ്ണാ
ശ്രീനിവാസാ! ഗോവിന്ദാ!
ഞാന്‍ ഇപ്പോള്‍ തിരുമലയ്ക്കു പോകുന്നു!
ഇന്നലെ എന്റെ അമ്മ അലര്‍മേല്‍ മങ്കയെ
സുഖമായി ദര്‍ശിച്ചു!
എന്റെ അമ്മയെ ദര്‍ശിച്ച ശേഷം എന്റെ
മനസ്സ് നിറഞ്ഞിരിക്കുന്നു!
ഇതിനു ശേഷം ശ്രീനിവാസനെ
കാണേണ്ട ആവശ്യമേയില്ല!
എന്നാലും ഞങ്ങളുടെ കുലശേഖര ആഴ്വാര്‍
'എന്തെങ്കിലും ആകണം' എന്നു മോഹിച്ച
തിരുമലയില്‍ കുറച്ചു നേരം ഇരിക്കാന്‍ ആഗ്രഹം!
"പടിയായി കിടന്തു ഉന്‍ പവള വായ് പാര്‍പ്പേനേ"
എന്നു കുലശേഖര ആഴ്വാര്‍ പുലമ്പിയ
തിരുമാലയപ്പനെ കണ്ടാല്‍ സുഖമല്ലേ?
തിരുമല അനന്താഴ്വാനോടു കടപ്പാര കൊണ്ടു
താടിയില്‍ അടി വാങ്ങിയവനെ കാണുന്നതു
പരമസുഖമല്ലേ?
വകുളമാലികയുടെ ദത്തു പുത്രനെ,
തിരുമലയില്‍ വാടകയ്ക്കു വാസിക്കുന്നവനെ
കാണുന്നതു സീമയറ്റ സുഖമല്ലേ?
ഞങ്ങളുടെ രാമാനുജന്‍ ശംഖും ചക്രവും നല്‍കി
അതു സുഖമായി ചുമക്കുന്നവനെ കാണുന്നതു
പറയാന്‍ പറ്റാത്ത സുഖമല്ലേ?
തിരുമല നമ്പികളുടെ തീര്‍ത്ഥപാത്രത്തില്‍
തുളയിട്ടു ജലം കുടിച്ചു ദാഹം ശമിപ്പിച്ചു
അദ്ദേഹത്തെ 'അച്ഛാ!' എന്നു വിളിച്ചവനെ
കണ്ടാല്‍ മോക്ഷം തന്നെയല്ലേ?
ഹാഥിരാം ബാവജിയുടെ കൂടെ എന്നും
ചതുരംഗം കളിച്ചു നേരം പോക്കുന്നവനെ
കണ്ടാല്‍ ഉത്സാഹമല്ലേ?
എന്റെ അലര്‍മേല്‍ മങ്കയുടെ കണവനെ
കാണാന്‍ തിരുമലയ്ക്കു പോകുന്നു!
തിരുമലയുടെ ഉടമസ്ഥനായ ലക്ഷ്മി വരാഹരെ
ദര്‍ശിക്കാന്‍ തിരുമലയ്ക്കു പോകുന്നു!
വരൂ...നമുക്കു പോയി അനുഭവിക്കാം....
0 comments:
Post a Comment