ആഹാ....ആഹാ....ആഹാ...
രാധേകൃഷ്ണാ
ആരാവമുദാ....
എന്തിനു ഇങ്ങനെ കിടക്കുന്നു?
സാര്‍ങ്ഘപാണി...
എത്ര സുന്ദരമായി കിടക്കുന്നു!
കുടന്തൈ സുന്ദരാ...
കുട്ടിയെ പോലെ കിടക്കുന്നു!
കോമളവല്ലി നാഥാ...
തല ഉയര്‍ത്തി സുഖമായി കിടക്കുന്നു!
ദിവ്യ പ്രബന്ധം നല്‍കിയ നായകാ..
എന്നെ തോല്‍പ്പിക്കാന്‍ കിടക്കുന്നു!
നാദമുനി പ്രിയാ....
ആദി ശേഷന്റെ മേല്‍ കിടക്കുന്നു!
ചെന്താമര പാദാ...
നീ വാഴട്ടെ..
കിടന്നു കൊണ്ടു മൊഴിയുന്ന
അത്ഭുതമേ....
നീ വിജയിക്കട്ടെ...
കുംഭകോണത്തിന്റെ രാജനെ...
നീണാള്‍ വാഴട്ടെ...
നിന്നെ നോക്കാതെ ഞാന്‍ പോയാലും
നീ എന്നെ നിന്റെ പക്കല്‍ വലിച്ചു....
എന്റെ ഓമനേ...
സത്യമായും നീ ഭക്തന്മാരെ
പുളകമണിയിക്കുന്ന പെരുമാളാണ്!
തിരുമഴിശൈ ആള്‍വാര്‍
മയങ്ങിയ പെരുമാളാണ് നീ!
സ്വാമി നമ്മാഴ്വാരെ "ആരാവമുദേ"
എന്നു കോള്‍മയിര്‍ പൂണ്ടു വിളിപ്പിച്ച
കരിമാണിക്കമേ!
എന്നെയും നിന്റെ കൂട്ടത്തില്‍ ചേര്‍ത്തില്ലേ
എന്തൊരു കാരുണ്യം നിനക്കു!
ആഹാ....ആഹാ....ആഹാ..
നീയും അഴകു...
നിന്റെ ക്ഷേത്രവും അഴകു...
നിന്റെ നാടും അഴകു...
നിന്റെ കാവേരിയും അഴകു...
നിന്റെ പ്രബന്ധങ്ങളും അഴകു...
നിന്റെ ഭക്തര്‍കളും അഴകു...
നിന്റെ ദേവിയും അഴകു...
നിന്റെ ആനയും അഴകു..
നിന്റെ ഗോപുരവും അഴകു...
നിന്റെ വീഥിയും അഴകു...
ഞാന്‍ ഉള്‍പ്പെടെ നിന്നെ ചേര്‍ന്ന
എല്ലാം അഴകു തന്നെ...
നിന്നെ കണ്ട ഉടന്‍ എഴുതാന്‍ തുടങ്ങിയ
എന്നെ 9 നാള്‍ കഴിഞ്ഞിട്ടു മുഴുമിപ്പിച്ചു
നിന്നെ മറക്കാതെ ചിന്തിചിപ്പിച്ച
നിന്റെ ലീലയും അഴകു തന്നെ.....
0 comments:
Post a Comment