എപ്പോള്‍ പുറപ്പെടണം?
രാധേകൃഷ്ണാ
കൃഷ്ണാ...
ഈ ലോകം വിട്ടു പോകാന്‍ ഞാന്‍ തയ്യാര്‍...
ഞാന്‍ ഇവിടെ മനസ്സിലാക്കിയതു
ഇത്ര മാത്രം...
മനുഷ്യര്‍ മാറും..
നീ ഒരിക്കലും മാറുന്നില്ല...
പണം വരും പോകും
നിന്റെ കാരുണ്യം എന്നെ വിട്ടു പോകുന്നില്ല...
ആരോഗ്യം കൂടും കുറയും...
നിന്റെ സ്നേഹം ഒരിക്കലും കുറയുന്നില്ല...
ബന്ധുക്കള്‍ വരും പോകും...
പക്ഷെ നീ എന്നെ വിട്ടു പോവുകയേയില്ല...
ശരീരം നിരന്തരമല്ല..
ആത്മാവു നശിക്കാത്തത്...
മനസ്സ് മാറുന്നത്...
ഭക്തി രക്ഷിക്കുന്നത്...
നാമജപം സത്യം...
ശരണാഗതി ഉന്നതമായത്...
നിന്റെ അനുഗ്രഹം കൊണ്ടു
ഇവയൊക്കെ മനസ്സിലായി..
അതു കൊണ്ടു ഈ ലോകം വിട്ടു വരാന്‍
ഞാന്‍ തയ്യാറാണ്..
ഞാന്‍ എപ്പോള്‍ പുറപ്പെടണം എന്നു
തീരുമാനിക്കേണ്ടത് നീയാണ്...
പുറപ്പെടുന്നത് വരെ ഞാന്‍ നിന്നെ
തന്നെ ഓര്‍ത്തു കൊണ്ടു ജീവിക്കും..
ഞാന്‍ എപ്പോള്‍ പുരപ്പടണം?
0 comments:
Post a Comment