Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, March 17, 2012

ലഡ്ഡു വേണോ?

രാധേകൃഷ്ണാ

തിരുമലയ്ക്കു പോകുന്നു!

നിനക്കു എന്തു വേണം? 
ആരോടെങ്കിലും എന്തെങ്കിലും പറയണോ?

അലര്‍മേല്‍ മങ്ക മാതാവിനോട് 
നിന്റെ സ്നേഹത്തെ പറയട്ടെ?

തിരുമല ആഴ്വാരോടു നിന്റെ 
നമസ്കാരം പറയട്ടെ? 

ലക്ഷ്മി വരാഹ സ്വാമിയോട് 
നിന്റെ പര്യേഷണം പറയട്ടെ?

മാറില്‍ ശ്രീ വസിക്കുന്ന ശ്രീനിവാസനോട് 
നിന്റെ ശരണാഗതിയെ അറിയിക്കട്ടെ?

സ്വാമി പുഷ്കരിണിയോട് നിന്റെ
താപം ശമിപ്പിക്കാന്‍ പറയട്ടെ?

മണ്‍പൂവ് അര്‍പ്പിച്ച കുറവ നമ്പിയോടു 
നിന്റെ വിശ്വാസം പറയട്ടെ?

ശവം ഉണര്‍ത്തിയ തൊണ്ടൈമാനോട്
നിന്റെ ദൃഡത പറയട്ടെ?

കുലശേഖര ആഴ്വാരോടു നീ തിരുമലയില്‍
പടിയായി കിടക്കാന്‍ അനുവാദം ചോദിക്കട്ടെ?

തിരുമല നമ്പികളോട് നിന്റെ 
ദാഹത്തെ പറ്റി പറയട്ടെ?

മുട്ടുകാലില്‍ മല കയറിയ രാമാനുജരോടു
നിന്റെ ആവശ്യം അറിയിക്കട്ടെ?

തിരുമല അനന്താഴ്വാനോടു അദ്ദേഹത്തിന്റെ 
കടപ്പാര ചോദിക്കട്ടെ?

ഹാഥിരാം ബാവാജിയോടു നിന്റെ
കളികള്‍ പറയട്ടെ?

എന്തെല്ലാം പറയണമോ അതെല്ലാം
മനസ്സില്‍ പറയു!

അതു നീ പറഞ്ഞതായി ഞാന്‍ 
മലയപ്പനോടു പറയാം! 

ലഡ്ഡു വാങ്ങി വരണോ?
ശ്രീനിവാസന്‍ രുചിച്ച ലഡ്ഡു വേണോ?

വിടാതെ ശ്രീനിവാസാ! ഗോവിന്ദാ! എന്നു
ജപിച്ചു കൊണ്ടേ ഇരിക്കു!

 ലഡ്ഡുവും കിട്ടും, മോക്ഷവും കിട്ടും
അലര്‍മേല്‍ മങ്കയെയും കിട്ടും  
ശ്രീനിവാസനെയും കിട്ടും.....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP