Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, August 1, 2010

സൗഹൃദം

സൗഹൃദം
രാധേകൃഷ്ണാ
സൗഹൃദം അഴകേറിയത്... 
സൗഹൃദം ആഴമേറിയത്‌...
സൗഹൃദം ആവശ്യമായത്...
സൗഹൃദം അത്ഭുതാവഹമായാത്...
സൗഹൃദം ഉയര്‍ന്നത്...
സൗഹൃദം വിലമതിക്കാന്‍ ആവാത്തത്...
 സൗഹൃദം നിരന്തരമായത്...
സൗഹൃദം പവിത്രമായത്...
സൗഹൃദം സ്നേഹമയമായത്...
ഇന്നത്തെ ലോകത്തില്‍ വളരെ ഉയര്‍ന്നതായി 
പറയപ്പെടുന്നത് സൗഹൃദം തന്നെയാണ്..     
 എത്രയോ വാക്യങ്ങളും കവിതകളും സൌഹൃദത്തെ
കുറിച്ചു പറയുന്നുണ്ട്!
പലരുടെയും ധാരണ അവരെ പോലെ ഉത്തമമായ 
സുഹൃത്തുക്കള്‍ ഇല്ല എന്നാണു!
നമ്മുടെ ഇതിഹാസ പുരാനങ്ങലുല്‍ വളരെ
ഉത്തമമായ സുഹൃത്തുക്കള്‍ ഉണ്ടു!
ഭക്ത വൈഭാവങ്ങലുളും ആശ്ചര്യകരമായ 
സൗഹൃദം കാണാം!
മികച്ച സുഹൃത്തുക്കളെ ദര്‍ശിക്കാം വരു..
ജീവനേക്കാള്‍ മേലായ സൌഹൃദത്തെ അനുഭവിക്കാം..
ഭഗവാന്‍ ശ്രീരാമന്‍ വേടനായ ഗുഹനെ തന്‍റെ 
ഉത്തമ തോഴന്‍ എന്നു പറഞ്ഞു മാറോടണച്ചു!
 വേടനായ ഗുഹന്‍ തന്‍റെ രാജ്യമായ ശ്രിംഗിപേരപുരത്തെ
തന്നെ ശ്രീരാമന്റേതു  എന്നു പറഞ്ഞു സമര്‍പ്പിച്ചു!
വാനരനായ സുഗ്രീവനെ ഭഗവാന്‍ ശ്രീരാമന്‍
തന്‍റെ സുഹൃത്തായി അഗ്നിയെ സാക്ഷിയാക്കി 
സ്വീകരിച്ചു!
വാനര രാജന്‍ സുഗ്രീവന്‍, ശ്രീരാമന് സീതാദേവിയെ കണ്ടുപിടിക്കാനും, പ്രാപിക്കാനും വേണ്ട സഹായങ്ങള്‍
ചെയ്തു കൊടുത്തു!
ഭഗവാന്‍ കൃഷ്ണന്‍ ഗോപക്കുട്ടികളുടെ കൂടെ ഇരുന്നു
സഹജമായി വനഭോജനം ചെയ്തു!
ബ്രഹ്മാവ്‌ ഗോപകുട്ടികളെ പോലെ ഭാഗ്യവാന്മാര്‍
ലോകത്തില്‍ ആരും ഇല്ല എന്നു പറഞ്ഞു.
അര്‍ജ്ജുനന്‍ തന്‍റെ ഉയര്‍ന്ന സൗഹൃദം കൊണ്ടു ഭഗവാനെ
കറുമ്പന്‍, ഇടയന്‍ എന്നൊക്കെ പറഞ്ഞു പരിഹസിച്ചു!
അര്‍ജ്ജുനന്റെ അത്ഭുതമായ സൌഹൃദത്തിനായി ഭഗവാന്‍ 
അവനെ വൈകുണ്ഡത്തിലേയ്ക്ക് കൊണ്ടു പോയി!
ഉദ്ധവരുടെ ഉയര്‍ന്ന സൌഹൃദത്തിനായി ഭഗവാന്‍
ശ്രീകൃഷ്ണന്‍ ഗോപികളോട്  അദ്ദേഹത്തെ തന്നെ
ദൂത് അയച്ചു!
കൃഷ്ണന്‍റെ സൌഹൃദത്തില്‍ വശം വദനായി ഉദ്ധവരും
ഭഗവാന്‍റെ അവതാര അന്ത്യത്തില്‍ ഭഗവാനെ 
ആശ്രയിച്ചു ഉപദേശം നേടി!
ബാല്യ സ്നേഹിതനായ  കൃഷ്ണനെ കാണാന്‍ കുചേലര്‍
ഒരു പിടി അവലുമായി ദ്വാരകയില്‍ ചെന്നു.
കുചേലരുടെ ഒരു പിടി അവലില്‍ മയങ്ങിയ ശ്രീകൃഷ്ണന്‍
പഴങ്കഥകള്‍ പറഞ്ഞു അദ്ദേഹത്തിനു ആദരവുകള്‍ 
അര്‍പ്പിച്ചു തീരാത്ത ഐശ്വര്യം നല്‍കി!
ഗോപികളെ വിട്ടിട്ടു താന്‍ മാത്രം കൃഷ്ണനെ അനുഭവിക്കാന്‍ 
മനസ്സ് വരാത്ത രാധിക അവര്‍ക്കു വേണ്ടി കൃഷ്ണനെ പിരിഞ്ഞു!
രാധാകൃഷ്ണ പ്രേമസംഗമാതിനായി രാധയുടെ അഷ്ടസഖികളും 
നിത്യവും സേവ കുഞ്ചത്തില്‍ സേവനം ചെയ്യുന്നു!
 ആണ്ടാളും കൃഷ്ണനെ താന്‍ മാത്രം അനുഭവിക്കാതെ
തന്‍റെ തോഴികളെയും കൂട്ടി തിരുപ്പാവൈ  
വ്രതം നോറ്റു!
ശ്രീകൃഷ്ണചൈതന്യ മഹാപ്രഭുവും, ശ്രീപാദനിത്യാനന്ദരും 
തങ്ങളുടെ ഉയര്‍ന്ന സൌഹൃദത്താല്‍ ഈ ലോകം 
തന്നെ വശീകരിച്ചു!
സന്ത് നാമദേവരും ജ്ഞാനേശ്വരരും തങ്ങളുടെ
സൗഹൃദം കൊണ്ടു ഭഗവാന്‍ വിഠലനെ വശീകരിച്ചു!
മഹാകവി കാളിദാസന്‍ തന്‍റെ സുഹൃത്തായ ഭോജരാജന് 
തന്‍റെ ആയുസ്സില്‍ പകുതി കൊടുത്തു!
ശ്രീ ഗോവിന്ദ ദാസ് തന്‍റെ സൌഹൃദത്താല്‍ ഭഗവാന്‍ 
ശ്രീനാഥ്ജീയെ വശീകരിച്ചു ഭഗവാനോട് 
ഗോലി കളിച്ചു!
ഭഗവാന്‍ ശ്രീനാഥ്ജീ  ഗോവിന്ദ ദാസരുടെ
സൌഹൃദത്തെ ലോകത്തില്‍ പ്രകടനം ചെയ്യാന്‍ 
അദ്ദേഹത്തോട് കൂടി താന്‍ ഭക്ഷണം കഴിച്ചു!

ഇനിയും ഇതു പോലെ നിറയെ ഉണ്ട്..
തിരഞ്ഞു നോക്കു...
സൌഹൃദത്തിന്റെ ആഴം മനസ്സിലാകും..
എനിക്കും ഉന്നതമായ സുഹൃത്തുക്കള്‍ ഉണ്ടു!
സൗഹൃദം എനിക്കിഷ്ടമാണ്!
എന്‍റെ സുഹൃത്തുക്കള്‍ ആരാണെന്നറിയാമോ 
ഞാന്‍ എന്തിനു നിന്നോടു പറയണം?
തീര്‍ച്ചയായും വേണം...
കാരണം നീയും എന്‍റെ തോഴനാണ്!
ഞാന്‍ സ്ത്രീ ഭാവത്തില്‍ ഇരുന്നാല്‍ നീ തോഴി...
അതെങ്ങനെ നമ്മള്‍ രണ്ടു പേരും സുഹൃത്തുക്കളായത്?
എന്‍റെ മനസ്സിന്‍റെ രഹസ്യങ്ങള്‍ എല്ലാം നീ അറിയുന്നില്ലേ?
എല്ലാം ഞാന്‍ നിന്നോടു പകര്‍ന്നു കൊള്ളുകയല്ലേ?
അതേ! വേദസാരമാണ്  എന്‍റെ മനസ്സ്!

അതു നീ നിന്‍റെ ഹൃദയത്തില്‍ നന്നായി 
സൂക്ഷിച്ചിരിക്കയല്ലേ?
ഓര്‍മ്മിച്ചിരിക്കയല്ലേ? 
അതാണ്‌ സൗഹൃദം...
സൗഹൃദം വളരട്ടെ..
എന്‍റെ പ്രിയ തോഴാ..
എന്‍റെ പ്രിയ തോഴീ..
എന്നു സുഹൃത്തുക്കളുടെ ദിനമത്രേ..
ലോകം കൊണ്ടാടുന്നു...
നമുക്കും കൊണ്ടാടാം..
സൗഹൃദം നീണാള്‍ വാഴട്ടെ...
സൗഹൃദം വളരട്ടെ...
സൌഹൃദമേ നിനക്കു വന്ദനം!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP