Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, August 10, 2010

സുന്ദരമായ രഹസ്യം

സുന്ദരമായ രഹസ്യം
രാധേകൃഷ്ണാ
ശരിയായി ചിന്തിക്കു!
തെറ്റായ കാഴ്ചപ്പാടാണ് കുഴപ്പത്തിന് കാരണം!
ബുദ്ധി എന്നത് ശരിയായി ചിന്തിക്കുവാനാണ്!
അപമാനത്തില്‍ ഒരു ബഹുമാനം ഉണ്ട്!
നീ എന്തിനാണ് അപമാനത്തെ നോക്കുന്നത്?
നീ അതിലുള്ള ബഹുമാനത്തെ നോക്കു!

നഷ്ടത്തില്‍ ഒരു ലാഭം ഉണ്ടു!
നീ എന്തിനു നഷ്ടത്തെ നോക്കുന്നു?
അതില്‍ ഒളിഞ്ഞിരിക്കുന്ന ലാഭത്തെ കാണു!

പ്രശ്നത്തില്‍ ഒരു പരിഹാരം ഇരിക്കുന്നു!
നീ എന്തിനു പ്രശ്നത്തെ നോക്കുന്നു?
അതിലുള്ള പരിഹാരത്തെ കാണു!

മരണത്തില്‍ ഒരു ജനനം ഉണ്ട്!
നീ എന്തിനു മരണത്തെ നോക്കുന്നു?
അതിന്‍റെ അവസാനത്തില്‍ ജനനത്തെ കാണു!
കുഴപ്പത്തില്‍ ഒരു തെളിച്ചം ഉണ്ട്!
നീ എന്തിനാ കുഴപ്പത്തെ ഗണിക്കുന്നത്?
അതില്‍ തെളിച്ചം അന്വേഷിക്കു!
ഇരുട്ടില്‍ ഒരു വെളിച്ചം ഉണ്ട്!
നീ എന്തിനു ഇരുട്ടിനെ ഭയപ്പെടുന്നു?
ഒരു വെളിച്ചം ഉണ്ടാക്കു!
വെയിലത്ത്‌ ഒരു നിഴല്‍ ഉണ്ടാവും!
നീ എന്തിനാണ് വെയിലില്‍ വാടുന്നത്?
നിഴല്‍ അന്വേഷിച്ചു അതില്‍ നില്‍ക്കു!


നിന്‍റെ കാഴ്ചപ്പാടു തന്നെ മാറ്റി നോക്കു!
നിന്‍റെ ജീവിതം തന്നെ പ്രകാശമയമാക്കും!
ലോകത്തില്‍ എല്ലാവറ്റിലും ഒരു സുന്ദര 
രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്!
ആ സുന്ദര രഹസ്യത്തെ മനസ്സിലാക്കി 
കഴിഞ്ഞാല്‍ എന്നും ആനന്ദം തന്നെയാണ്!

ആ സുന്ദര രഹസ്യം....
'ഏതു നിന്നെ പാടു പെടുത്തുന്നുവോ
അതിന്‍റെ ഉള്ളില്‍ അതിനെ അതിജീവിക്കാനുള്ള
'വിദ്യയും ഒളിഞ്ഞിരിപ്പുണ്ട് ' എന്നതാണ്!
ഇതാണ് കൃഷ്ണന്‍റെ ലീല!
ഈ ലീലയാണ് നിന്‍റെ ജീവിതത്തിന്‍റെ 
വിജയത്തിന്റെ പടവും....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP