സുസ്മിത വദനന്‍
രാധേകൃഷ്ണാ
സുസ്മിതം!
കാണുമ്പോള്‍ തന്നെ സന്തോഷം നല്‍കുന്നത്...
എല്ലാരും ആഗ്രഹിക്കുന്നത്..
എല്ലാരും ചെയ്യേണ്ടത് ..
ചിലരെ കാണുമ്പോള്‍ തന്നെ സന്തോഷം വരും..
ചിലരെ ഓര്‍ത്താല്‍ അളവറ്റ ആനന്ദം വരും...
ചിലരെ കുറിച്ചു പറഞ്ഞാല്‍ തീര്‍ച്ചയായും ഉല്ലാസം തോന്നും..
ചിലരെ കുറിച്ചു കേട്ടാല്‍ പുഞ്ചിരി വരും..
ഇതൊക്കെ ഒത്തു ചേര്‍ന്നു ഒരാള്‍ ഇരുന്നാല്‍...
അദ്ദേഹത്തെ കണ്ടാല്‍....
എങ്ങനെ ഇരിക്കും?
പറയാന്‍ പറ്റില്ലാ
വര്‍ണ്ണിക്കാന്‍ സാധിക്കില്ല..
പക്ഷേ അനുഭവിക്കാന്‍ സാധിക്കും..
അനുഭവിച്ചാല്‍...
അനുഭവിച്ചു..
കണ്ടു.. രസിച്ചു.. അനുഭവിച്ചു..
നിനക്കും പറഞ്ഞു തരാം..
എന്തു കണ്ടു?
എവിടെ കണ്ടു?
എങ്ങനെ കണ്ടു?
പ്രാര്‍ത്ഥിച്ചു കൊണ്ടു കാത്തിരിക്കു..
ഏറ്റവും ഉയര്‍ന്ന വസ്തുവിനായി കാത്തിരിക്കുന്നത് ഒരു സുഖം..
പരമാനന്ദം..
ഞാനും കാത്തിരുന്നു..
പല വര്‍ഷങ്ങളായി കാത്തിരുന്നു...
ആശയോടെ കാത്തിരുന്നു..
കണ്ണീരോടെ കാത്തിരുന്നു..
ഉദ്വേഗത്തോടെ കാത്തിരുന്നു...
പെട്ടെന്ന് എന്നെ വരുത്തിച്ചു..
പുഞ്ചിരി സുന്ദരന്‍
പുഞ്ചിരി മന്നന്‍
പുഞ്ചിരി നായകന്‍
പുഞ്ചിരി ഭഗവാന്‍
പുഞ്ചിരിയുടെ അര്‍ത്ഥം...
വരം നല്‍കും രാജന്‍..
അരുളാള പെരുമാള്‍...
ദേവരാജന്‍...
ശോകനാശ ചരണസ്വാമി...
എന്‍റെ വരദരാജന്‍ എന്നെ വിളിച്ചു...
|
Lord Sri Varadharajan, Kanchipuram
അടിയനെ വിളിച്ചു..
ഹസ്തിഗിരി നാഥന്‍ വിളിച്ചു..
പെരുന്ദേവി മണാളന്‍ വിളിച്ചു..
പെരുമാള്‍ കോവില്‍ എന്നു പറഞ്ഞാല്‍ തന്നെ അതു
കാഞ്ചി വരദരാജന്‍റെ കോവിലാണെന്ന് ശ്രീവൈഷ്ണവം
പറയും..
ആ പെരുമാള്‍ കോവിലില്‍ ചെന്നു...
പ്രതീക്ഷിക്കാത്ത ഒരു ദര്‍ശനം..
അന്ന് ചിങ്ങം ഒന്ന്..(17 -8 -10)
ക്ഷേത്ര വാതില്‍ക്കല്‍ എത്തിയപ്പോള്‍ തന്നെ പുളാകാംഗിതമായ
ഒരു സുഖാനുഭവം..
തനിക്കായി ഒരു വലിയ തുളസി മാല വാങ്ങാന്‍
എന്നെ ആജ്ഞാപിച്ചു...
അകത്തു കടന്നതും സുഖമായ കുളിര്‍ തെന്നലായി വരദന്‍
ഞങ്ങളെ സ്പര്‍ശിച്ചു...
അകവും പുറവും കോരിത്തരിച്ചു കൊണ്ടു
തിരുക്കച്ചി നമ്പികലുറെ ആലവട്ട കൈങ്കര്യത്തില്‍ മതിമറന്ന
രാജന്‍റെ അരമനയില്‍ ആനന്ദമായി പ്രവേശിച്ചു....
അകത്തു മണ്ഡപത്തില്‍ എല്ലാവരും കാണ്‍കെ ലജ്ജയില്ലാതെ
ആ കള്ളന്‍ സുഖമായി നീരാടിക്കൊണ്ടിരുന്നു..
ഞാനും എന്നെ മറന്നു...
പ്രഭുവിന്റെ തിരുമുഖ മണ്ഡലവും..
അമ്മയുടെ അതി സുന്ദര വദനമും
ഭൂദേവിയുടെ മലര്‍ന്ന തിരുമുഖവും...
ഞങ്ങളെ വരു വരു എന്നു വിളിക്കുമ്പോള്‍
ഞങ്ങള്‍ ആനന്ദത്തില്‍ ആറാടി..
ഭക്തന്മാര്‍ക്ക് എളിയവനായ വരദരാജന്‍
സ്ത്രീകള്‍ ആശയോടെ നല്‍കിയ പിച്ചി മാല സ്വീകരിച്ചു
ചാര്‍ത്തിക്കൊണ്ടു ഞങ്ങളെ ആശീര്‍വദിച്ചു..
ആനന്ദമായി തീര്‍ത്ഥമ് നല്‍കി തന്‍റെ
തിരുവടികളെ നമ്മുടെ ശിരസ്സില്‍ വെച്ചു തന്‍റെ
കാരുണ്യത്തെ ഞങ്ങളുടെ മേല്‍ പൊഴിഞ്ഞു.
തിരുക്കച്ചി നമ്പികള്‍, സ്വാമി ആളവന്ദാര്‍,
ശ്രീപെരിയ നമ്പികള്‍, യാതിരാജന്‍ സ്വാമി രാമാനുജര്‍,
ശ്രീ നിഗമാന്ത മഹാ ദേശികര്‍, ശ്രീ മണവാള മാമുനികള്‍,
തുടങ്ങിയ മഹാത്മാക്കളുടെ ചരണങ്ങള്‍ പതിഞ്ഞ
ഹസ്തിഗിരി നാഥന്റെ കോവിലില്‍ ഞങ്ങളും നടന്നു.
വരദരാജന്‍റെ തിരുമഞ്ചനത്തെ തൊഴുതു, രാമാനുജരെ
തന്‍റെ മകനായി കണ്ടു വേടത്തിയായി വന്നു അദ്ദേഹത്തില്‍ നിന്നും
വെള്ളം വാങ്ങി കുടിച്ച പെരുംദേവി അമ്മയെ തൊഴുതു..
എന്തു പറയാന്‍..
അമ്മയുടെ അഴകിനെ..
അമ്മയുടെ കാരുണ്യത്തെ...
ഹൃദയത്തില്‍ ശാന്തി അനുഭവപ്പെട്ടു..
മനസ്സ് ഭാരം കുറഞ്ഞു ലഘുവായി...
അമ്മയോട് ഉത്തരവ് വാങ്ങി കൊണ്ടു യജ്ഞ ശിശുവായ
അമ്മയുടെ ഭര്‍ത്താവിനെ കാണാന്‍ ഞങ്ങള്‍ ഓടി.
ഞാന്‍ ഒരു ധനവും ചേര്‍ത്തില്ല..
എന്‍റെ പിതാവും ശേഖരിച്ചില്ല..
എന്‍റെ മുത്തശ്ശനായ ബ്രഹ്മ ദേവന്‍ ഹസ്ഥിഗിരിയില്‍ ശേഖരിച്ചു
വെച്ച ധനമായ ഹസ്തിഗിരി അരുളാളന്‍ വരദരാജന്‍ എനിക്കുണ്ട്
എന്നു പറഞ്ഞ നിഗമാന്ത മഹാ ദേശികരുടെ കാഞ്ചി നായകനെ
കാണാന്‍ പടിക്കെട്ടുകളില്‍ തുള്ളിച്ചാടി കയറി.
ഏതു പടിക്കെട്ടിലാണോ യാദവ പ്രകാശരുടെ അമ്മയുടെ
ചോദ്യത്തിന് ഉത്തരം ലഭിച്ചത് അതേ പഠിക്കീട്ടുകളില്‍
ആനന്ദത്തോടെ കയറി.
ഏതു പടികളിലാണോ തിരുക്കച്ചി നമ്പികള്‍ ദിവസവും
പലപ്രാവശ്യം കയറി ഇറങ്ങിയത് അതേ പടികളില്‍
ആനന്ദത്തോടെ കയറി.
ഏതു പടികളിലാണോ കാരുണ്യവാന്‍ രാമാനുജുഅര്‍
തുള്ളിച്ചാടി കയറിയത് അതേ പടികാളില്‍
ആനന്ദത്തോടെ കയറി.
ഏതു പടികളില്‍ കയറിയാല്‍ കോടി ജന്മ പാപങ്ങള്‍
സത്യമായും നശിച്ചു പോകുമോ ആ പടികളില്‍
ആനന്ദത്തോടെ കയറി.
പടി കയറാന്‍ കാല്‍കള്‍ നല്‍കി, തന്നെ കാണാന്‍ ആശയും
നല്‍കി, ദര്‍ശിക്കാന്‍ സമയവും നല്‍കി, വരം നല്‍കും
രാജനെ കാണാന്‍ ആ പടികളില്‍
ആനന്ദത്തോടെ കയറി.
കയറി അകത്തു കടന്നാല്‍ വീണ്ടും ചില പടികള്‍..
അതില്‍ കയറി തുടങ്ങിയതും സ്തംഭിച്ചു പോയി..
ആ പുഞ്ചിരി പൂത്ത തിരുമുഖ മണ്ഡലം കണ്ടു
ഹൃദയം ആനന്ദത്തില്‍ തുള്ളി, ആത്മാവ് പ്രസന്നമായി
ഹാ ഹാ എന്നുറക്കെ ചിരിച്ചു പോയി..
ഓ എന്തൊരു ചിരി!
എത്ര അഴകേറിയ ചിരി!
എത്ര അത്ഭുതമായ പുഞ്ചിരി!
ആ പുഞ്ചിരിയില്‍ എത്ര മാത്രം സ്വാതന്ത്ര്യം ഉണ്ട്!
പുഞ്ചിരി മന്നന്‍ ഇവന്‍!
പുഞ്ചിരി സുന്ദരന്‍ ഇവന്‍!
പുഞ്ചിരി ജ്യോതി ഇവന്‍!
മതി... മതി...മതി...
എല്ലാ ദുഃഖങ്ങളും നശിച്ചു പോകുന്ന ഒരു സ്ഥലം
ഞാന്‍ കണ്ടു പിടിച്ചു.
വരദരാജനെ കണ്ട മാത്രയില്‍, ആ പുഞ്ചിരി
കണ്ടപ്പോള്‍ ഹൃദയത്തില്‍ ചഞ്ചലങ്ങള്‍ ഓടി മറഞ്ഞു.
ആദ്യം ഭഗവാന്‍റെ തിരുവടി തന്നെ ദര്‍ശിക്കണം എന്നു
അറിയാമെങ്കിലും ഭഗവാന്‍റെ പുഞ്ചിരിക്കുന്ന തിരുമുഖം
എന്നെ വശീകരിച്ചു.
അതും ആ പുഞ്ചിരി! അയ്യോ ഇതു വരെ എവിടെയും കാണാത്തത്..
ആര്‍ക്കും ഇല്ലാത്തത്.. എന്‍റെ സന്തോഷം മനസ്സിലാകുന്നുണ്ടോ?
ദയവു ചെയ്തു മനസ്സിലാക്കു!
ഞാന്‍ പറയുന്നതില്‍ സംശയം തോന്നിയാല്‍ നീ തന്നെ
പോയി നോക്കു. എന്നാല്‍ നീയും എഴുതും ഒരു വേദസാരം..
ഇതിനേക്കാള്‍ ഭംഗിയായി എഴുതും.
വരദരാജാ! നിന്‍റെ പുഞ്ചിരിക്കു ഞാന്‍ അടിമ..
വരദരാജാ! നിന്‍റെ പുഞ്ചിരിക്കു എന്‍റെ വംശം മുഴുവനും അടിമ..
വരദരാജാ! നിന്‍റെ പുഞ്ചിരിക്കു അടിയാണ് എന്തെങ്കിലും
സമ്മാനം നല്‍കണം..
എന്തു സമ്മാനം നല്‍കും?
എനിക്കു ഇഷ്ടപ്പെട്ടതല്ലേ നല്‍കേണ്ടത്?
എനിക്കു വളരെ ഇഷ്ടപ്പെട്ടത് എന്‍റെ ശിഷ്യരാണ്!
നിന്‍റെ പുഞ്ചിരിക്കു എന്‍റെ ശിഷ്യരെ ഇതാ നല്‍കുന്നു.
ഇനി അവര്‍ നിന്‍റെ സ്വത്താണ്!
അവരുടെ ജീവിതം നിന്‍റെ ചുമതലയാണ്!
അവരുടെ ആനന്ദം നിന്‍റെ പുഞ്ചിരിയാണ്!
ഇനിയും ഒരു പാടു പറയാന്‍ മോഹം ഉണ്ട്!
ഇനി നീ വരദരാജന്‍റെ സ്വത്തു!
ഇതിലുപരിയായി ഞാന്‍ എന്തു പറയാന്‍..
വരടരാജന്ടെ കൈയില്‍ സൂക്ഷിച്ചു നോക്കു!
മാ ശുചഃ എന്നെഴുതിയിരിക്കുന്നു..
എന്നു വെച്ചാല്‍ ദുഃഖിക്കരുത് എന്നര്‍ത്ഥം!
ഇനി ദുഃഖിക്കരുത്!
ദുഃഖം വന്നാല്‍ വരദന്റെ തൃക്കൈകളെ ഓര്‍ത്തു കൊള്ളു!
വരു! ഒരു ദിനം നാം എല്ലാരും ചേര്‍ന്നു വരദനെ കാണാന്‍ പോകാം!
വേഗം വരു നിന്‍റെ യജമാനനെ കാണാന്‍!
നിനക്കായിട്ടു ഒരു പുഞ്ചിരി കാത്തിരിക്കുന്നു!
നിന്നെ കാണാന്‍ ഒരു പുഞ്ചിരി മന്നന്‍ കാത്തിരിക്കുന്നു..
നിന്നെ വശീകരിക്കാന്‍ ഒരു പുഞ്ചിരി സുന്ദരന്‍ തയ്യാറായി നില്‍ക്കുന്നു..
വരു എന്‍റെ പ്രിയപ്പെട്ട കുഞ്ഞേ..
വരദനെ കാണാന്‍ വരു..
പുഞ്ചിരി അഴകനെ കാണാന്‍ വരു.. |
0 comments:
Post a Comment