ഞാന്‍ പരിശുദ്ധനായി!
ഞാന്‍ പരിശുദ്ധനായി!
രാധേകൃഷ്ണാ
ശ്രീ രംഗാ!
ശ്രീ രംഗനാഥാ!
ശ്രീ രംഗരാജാ!
പെരിയ പെരുമാളെ!
നം പെരുമാളെ!
ആഭരണത്തിന് അഴകേകുന്ന പെരുമാളെ!
ആഴ്വാര്‍കള്‍ പാടിയ സുന്ദരന്‍ !
ഭൂലോക വൈകുണ്ഠമായ ശ്രീരംഗം വിജയിക്കട്ടെ!
എന്‍റെ 'അരംഗത്ത് ഇന്നമുതര്‍' ശ്രീരംഗനാഥന്‍
വിജയിക്കട്ടെ!
മഹാ പതിവ്രത, കാരുണ്യ വാരിധി
ശ്രീ രംഗനായകി വിജയിക്കട്ടെ!
സ്വശരീരത്തോടെ വിരാജിക്കുന്ന ശ്രീ യാതിരാജര്‍
വിജയിക്കട്ടെ!
'പെരിയ' പെരുമാളുടെ വലിയ തിരുവടി
ശ്രീ ഗരുഡാഴ്വാന്‍ വിജയിക്കട്ടെ!
കമ്പന്റെ രാമായണത്തെ സ്വീകരിച്ച
'ശ്രീ മേട്ടഴകിയ ശിങ്കര്‍' നൃസിംഹസ്വാമി
വിജയിക്കട്ടെ!
ഭക്തരെ വശീകരിക്കുന്ന ശ്രീ ചക്രത്താഴ്വാന്‍
സുദര്‍ശന മൂര്‍ത്തി വിജയിക്കട്ടെ!
ജനങ്ങളുടെ രോഗങ്ങളെ അകറ്റുന്ന ശ്രീ ധന്വന്തരി
വിജയിക്കട്ടെ!
മൌനമായി അനുഗ്രഹിക്കുന്ന അമൃതകലശ
ഗരുഡന്‍ വിജയിക്കട്ടെ!
പ്രഭാതത്തില്‍ ശ്രീ രംഗരാജനെ ഉണര്‍ത്താന്‍
വീണവായിക്കുന്നയാള്‍ വിജയിക്കട്ടെ!
ശ്രീരംഗരാജന്‍ എന്ന ആനയുടെ പ്രിയപ്പെട്ട ആന
വിജയിക്കട്ടെ!
ശ്രീരംഗ വിമാനത്തില്‍ വസിക്കുന്ന പരവാസുദേവര്‍
വിജയിക്കട്ടെ!
നിത്യവും ശ്രീരംഗരാജന് പൂജ ചെയ്യുന്ന പൂജാരികള്‍
വിജയിക്കട്ടെ!
ശ്രീരംഗരാജ ക്ഷേത്രത്തിലെ കൈങ്കര്യ പരന്മാര്‍
വിജയിക്കട്ടെ!
ശ്രീരംഗരാജന്റെ ക്ഷേത്രത്തിലെ കാവലാളികള്‍
വിജയിക്കട്ടെ!
ശ്രീരംഗരാജന്റെ തിരുമാളികയെ വൃത്തിയാക്കുന്ന
ഭാഗ്യവതികള്‍ വിജയിക്കട്ടെ!
ശ്രീരംഗരാജനെ ഗതി എന്നിരിക്കുന്ന ഭക്ത കോടികള്‍
വിജയിക്കട്ടെ!
ശ്രീരംഗരാജന്റെ തിരുവടികളില്‍ കളിക്കുന്ന
കാവേരി മാതാ വിജയിക്കട്ടെ!
ശ്രീരംഗരാജനു വേണ്ടി കരഞ്ഞ സ്വാമി നാമ്മാഴ്വാര്‍
വിജയിക്കട്ടെ!
ശ്രീരംഗരാജന്റെ ശ്വശുരനായ പെരിയാഴ്വാര്‍
വിജയിക്കട്ടെ!
ശ്രീരംഗരാജനില്‍ ഐക്യമായ തിരുപ്പാണാഴ്വാര്‍
വിജയിക്കട്ടെ!
ശ്രീരംഗരാജനു ചുറ്റുമതില്‍ കെട്ടിയ തിരുമങ്കൈയാള്‍വാര്‍
വിജയിക്കട്ടെ!
ശ്രീരംഗരാജന്‍ തന്നെ എന്‍റെ ദൈവം എന്നു പറഞ്ഞ
തൊണ്ടരടിപ്പൊടി ആള്‍വാര്‍ വിജയിക്കട്ടെ!
ശ്രീരംഗരാജനു വേണ്ടി രാജ്യവും ത്യജിച്ച
കുലശേഖര ആഴ്വാര്‍ വിജയിക്കട്ടെ!
ശ്രീരംഗരാജനു ഹൃദയം നല്‍കിയ മുതലാഴ്വാര്‍കല്‍
മൂവരും വിജയിക്കട്ടെ!
'ഇവളെ ഞാന്‍ പാണിഗ്രഹണം ചെയ്യാന്‍ പോകുന്നു'
എന്നു ശ്രീരംഗരാജനെ കൊണ്ടു തന്നെ പറയിച്ച
ഞങ്ങളുടെ രാജകുമാരി ആണ്ടാള്‍ വിജയിക്കട്ടെ!
ശ്രീരംഗരാജനെ ഇസ്ലാം സമ്പ്രദായം അനുസരിച്ചു
ലുങ്കി ധരിപ്പിക്കുന്ന സുന്ദരി 'തുലുക്ക നാച്ചിയാര്‍'
വിജയിക്കട്ടെ!
ശ്രീരംഗരാജനെ തന്‍റെ ഭര്‍ത്താവായി വരിച്ച
കുലശേഖര വല്ലി വിജയിക്കട്ടെ!
ശ്രീരംഗരാജനു പുഷ്പങ്ങള്‍ നല്‍കുന്ന നന്ദാവനം
വിജയിക്കട്ടെ!
ശ്രീരംഗരാജനു കുളിക്കാനുള്ള ചന്ദ്ര പുഷ്കരിണി
വിജയിക്കട്ടെ!
ശ്രീരംഗരാജന്റെ ക്ഷേത്രത്തില്‍ വസിക്കുന്ന കുരങ്ങുകളും,
പ്രാവുകളും, കിളികളും, പൂച്ചകളും മറ്റു ജന്തുക്കളും
വിജയിക്കട്ടെ!
ശ്രീരംഗരാജന്റെ ശ്രീരംഗ വീഥികളില്‍ വസിക്കുന്ന
ഭാഗ്യവാന്മാര്‍ വിജയിക്കട്ടെ!
ശ്രീരംഗം വിജയിക്കട്ടെ!
എന്‍റെ മണിവണ്ണന്‍ ശ്രീരംഗന്‍ വിജയിക്കട്ടെ!
'പല്ലാണ്ടു പല്ലാണ്ടു പലകോടി നൂറായിരം ആണ്ടു'
വാഴട്ടെ! വാഴട്ടെ! വാഴട്ടെ!
ശ്രീരംഗ ഐശ്വര്യത്തിന് രക്ഷ..
ശ്രീരംഗരാജനു രക്ഷ..
ശ്രീരംഗനായകിക്ക് രക്ഷ...
യാതിരാജന് രക്ഷ...
നേരുന്നു...
ഹേ രംഗാ..ശ്രീരംഗാ.. രംഗ രംഗാ..
ആനന്ദം... പരമാനന്ദം....ബ്രഹ്മാനന്ദം...
മതി!
ഇനി വേറെ എന്താണ് വേണ്ടത്?
എന്‍റെ അഹംഭാവം നശിച്ചു..
എന്‍റെ സ്വാര്‍ത്ഥത ഓടി ഒളിച്ചു...
എന്‍റെ പ്രതാപം നശിച്ചു..
ഞാന്‍ പരിശുദ്ധനായി...
ഇനി ഒരു കുറവുമില്ല...
മണിവണ്ണാ...രംഗാ...
നീ വിജയിക്കട്ടെ!
0 comments:
Post a Comment